എല്ലാം വിജയം, കേരളത്തിലേക്ക് ആദ്യ ഡബിൾ ഡക്കർ തീവണ്ടി സർവീസ് തുടങ്ങും, തിയതി പ്രഖ്യാപനം പിന്നീടെന്ന് റെയിൽവേ

0
17

പാലക്കാട് : കേരളത്തിലേക്ക് ആദ്യമായി ഡബിൾ ഡെക്കർ തീവണ്ടി. കോയമ്പത്തൂർ-ബംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ഇന്ന് വിജയകരമായി പൂർത്തിയാക്കി. പരീക്ഷണ ഓട്ടെ വിജയമായെന്നും സർവീസ് ആരംഭിക്കന്ന തീയതി പിന്നീട് അറിയിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഡബിൾ ഡക്കർ എത്തുമ്പോൾ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാനും കയറാനും അടക്കമുള്ള പ്രശ്നങ്ങളുണ്ടോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നേരിടേണ്ടി വരുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരീക്ഷണ ഓട്ടത്തിൽ പരിശോധിച്ചത്.

രാവിലെ എട്ടിനു കോയമ്പത്തൂരിൽ നിന്നു പുറപ്പെട്ട ട്രെയിൻ 11.05 നു പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തി. 11.25നു പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിൻ 11.50നു പാലക്കാട് ജങ്ഷനിൽ മടങ്ങിയെത്തി. ഇവിടെ നിന്നു 12നു പുറപ്പെട്ട് 2.30നു കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിച്ചു. റെയിൽവേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡക്കർ എസി ചെയർ കാർ ട്രെയിനാണിത്.

ഉദയ് എക്‌സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കോയമ്പത്തൂര്‍ മുതല്‍ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കിലോ മീറ്റർ കൂടി 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്ഥിരം സര്‍വീസ് തുടങ്ങിയാല്‍ ബെംഗളൂരു ഉള്‍പ്പെടെ അന്യസംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ട്രെയിന്‍ ഏറെ ഗുണകരമാകും.
ട്രയല്‍ റണ്‍ നടത്തിയത് ഈ സ്റ്റോപ്പുകൾ

രാവിലെ 08.00, കോയമ്പത്തൂര്‍, 08.15 പോത്തന്നൂര്‍, 08.35 കാണിത്ത് കടവ്, 09.00 പൊള്ളാച്ചി, 09.45 മീനാക്ഷീപുരം, 10.00 മുതലമട, 10.15 കൊല്ലങ്കോട്, 10.30പുതുനഗരം, 10.45 പാലക്കാട് ടൗണ്‍, 11.05 പാലക്കാട് ജംഗഷന്‍. 11.55 പാലക്കാട് ജംങ്ഷന്‍, 11.50 പാലക്കാട് ടൗണ്‍, 12.05 പുതുനഗരം, 12.20 കൊല്ലങ്കോട്, 12.35 മുതലമട, 12.50 മീനാക്ഷീപുരം, 13.00 പൊള്ളാച്ചി, 14.00 കിണത്ത് കടവ്, 14.20പോത്തന്നൂര്‍, 14.40 കോയമ്പത്തൂര്‍.

LEAVE A REPLY

Please enter your comment!
Please enter your name here