ഇന്ത്യൻ ജനസംഖ്യ 144 കോടിയിലെത്തിയെന്ന് UNFTP റിപ്പോർട്ട്

0
25

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ 144.17 കോ​ടി​​യി​ലെ​ത്തി​യെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന​താ​യി യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് പോ​പു​ലേ​ഷ​ൻ ഫ​ണ്ട് (യു.​എ​ൻ.​എ​ഫ്.​പി.​എ) റി​പ്പോ​ർ​ട്ട്. 142.5 കോ​ടി​യു​മാ​യി ചൈ​ന​യാ​ണ് തൊ​ട്ടു​പി​റ​കി​ൽ. 77 വ​ർ​ഷ​ത്തി​ന​കം ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ ഇ​ര​ട്ടി​യാ​കു​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ​യു​ടെ 24 ശ​ത​മാ​നം 0-14 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രാ​ണ്. 10-24 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ 26 ശ​ത​മാ​ന​വും 15-64 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ 68 ശ​ത​മാ​ന​വു​മു​ണ്ട്. ഏ​ഴ് ശ​ത​മാ​നം പേ​ർ 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണ്. പു​രു​ഷ​ന്മാ​രു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം 71 വ​യ​സ്സും സ്ത്രീ​ക​ളു​ടേ​ത് 74 വ​യ​സ്സു​മാ​ണ്. 2011ൽ ​ന​ട​ന്ന സെ​ൻ​സ​സ് പ്ര​കാ​രം 121 കോ​ടി​യാ​യി​രു​ന്നു രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ.

LEAVE A REPLY

Please enter your comment!
Please enter your name here