പട്ന: യുവാവിനെയും ഇയാൾ വിവാഹം കഴിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേയും കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷൻ കത്തിച്ചു. ബിഹാറിലെ അരാരിയ ജില്ലയിലെ തരബാരി ഗ്രാമത്തിലാണ് സംഭവം. തീവയ്പ്പിന് പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റു.
ഭാര്യയുടെ മരണത്തെ തുടർന്ന് രണ്ട് ദിവസം മുമ്പ് യുവാവ് 14 വയസുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്. ബാക്കി കണ്ണൂരും കാസര്‍കോടും...
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
യുഎഇ പ്രാദേശിക സമയം രാത്രി 9.57 മണിക്ക് അല്‍ ഹലായില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയില്‍ വാദി തയ്യിബയ്ക്ക് സമീപമാണ് അല്‍ ഹലാ. താമസക്കാര്‍ക്ക് നേരിയ തോതില്‍ ഭൂചലനം...
മഞ്ചേശ്വരം: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. കർണാടക കന്യാന സ്വദേശി അഷ്റഫിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് കേസ്. വൊർക്കാടി മജീർപള്ളയിൽ തട്ടുകട നടത്തുകയായിരുന്ന അഷ്റഫ് (41) ഒരാഴ്ച മുൻപാണ് മരിച്ചത്.
കടയടച്ച് വീട്ടിലെത്തി ഭക്ഷണംകഴിച്ച് കിടന്നുറങ്ങിയ അഷ്റഫിനെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് സഹോദരൻ...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽനിന്ന് പിന്നാക്കം പോയി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ല. 400-ൽ അധികം സീറ്റ് നേടുമെന്ന് ആദ്യം പറഞ്ഞത് ജനങ്ങളാണെന്നും മോദി വിശദീകരിച്ചു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 400-ൽ അധികം ലോക്സഭാ സീറ്റുകൾ...
കോട്ട (രാജസ്ഥാന്‍): അടച്ചിട്ട കാറിലിരുന്ന് ശ്വാസം മുട്ടി മൂന്നു വയസ്സുകാരി മരിച്ചു. വിവാഹത്തിന് പങ്കെടുക്കാനായെത്തിയ മാതാപിതാക്കള്‍ കാറിൽ കുട്ടിയുണ്ടെന്നറിയാതെ കാർ അടച്ചു പോയതിനെ തുടര്‍ന്നാണ് ദാരുണമായ സംഭവമുണ്ടായത്. രാജസ്ഥാനിലെ കോട്ട സ്വദേശിയായ ഗോർവിക നഗറാണ് ബുധനാഴ്ച വൈകിട്ടുണ്ടായ സംഭവത്തില്‍ മരിച്ചത്.
രണ്ട് പെണ്‍മക്കളോടൊപ്പമാണ് മാതാപിതാക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കുട്ടിയുടെ അമ്മ മൂത്ത മകളുമായി കാറിന് പുറത്തിറങ്ങി....
കാഞ്ഞങ്ങാട്: കാസര്‍കോട് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. പ്രതി ഇവരില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പോലീസ്.
ഡി.ഐ.ജി. നേരിട്ടെത്തിയ ശേഷമായിരിക്കും പ്രതി ആരാണ് എന്നത് സംബന്ധിച്ച വിവരം പോലീസ് പുറത്തുവിടുക. കേസുമായി ബന്ധപ്പെട്ട് ഇതുവരെ...
ന്യൂഡല്‍ഹി: വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമാണെന്നാണ് നമ്മളെല്ലാവരും കരുതുന്നത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും രോഗങ്ങൾ വിളിച്ചുവരുത്തുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും അനാരോഗ്യകരമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.
ഐ.സി.എം.ആർ അടുത്തിടെ പുറത്തിറക്കിയ പതിനേഴിന മാർഗനിർദേശത്തിലാണ് വീട്ടിലെ ഭക്ഷണത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നത്. ഉയർന്ന അളവിൽ കൊഴുപ്പും...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് മുന്നറിയിപ്പ്. നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അതിശക്തമായ മഴക്ക്...
റിയാദ്: റഹീം മോചന കേസുമായി ബന്ധപ്പെട്ട് വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ (ഏകദേശം 1.65 കോടി രൂപ) സൗദിയിൽ എത്തിയതായി റഹീം സഹായ സമിതി അറിയിച്ചു. നാട്ടിൽ റഹീമിനായി സമാഹരിച്ച തുകയിൽ നിന്ന് സഹായ സമിതി ട്രസ്റ്റാണ് തുക സൗദിയിലേക്ക് അയച്ചത്. അടുത്ത ദിവസം തന്നെ കരാറുകൾ തയ്യാറാക്കി...
ബംഗളൂരു: അധ്യാപകർ സമൂഹത്തിന് നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ മാനിച്ച്, സംസ്ഥാനത്തെ അധ്യാപകരുടെ പേരുകൾക്ക് മുന്നിൽ 'Tr' എന്ന വിശേഷണം ഉപയോഗിക്കാൻ അനുമതി നൽകുന്നതായി കർണാടക ഉപമുഖ്യമന്ത്രി...