Latest news

എക്‌സ്പ്രസ്‌വേയിൽ യു-ടേണെടുത്ത ട്രക്കിൽ കാർ ഇടിച്ചുകയറി; കുടുംബത്തിലെ ആറുപേർ മരിച്ചു | വീഡിയോ

സവായ് മധോപുര്‍: രാജസ്ഥാനിലെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനിഷ് ശര്‍മ, ഭാര്യ അനിത ശര്‍മ, ഇവരുടെ കുടുംബാംഗങ്ങളായ സതീഷ് ശര്‍മ, പൂനം സന്തോഷ്, സുഹൃത്ത് കൈലാഷ് എന്നിവരാണ് മരിച്ചത്. സവായ് മധോപുര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. മുന്നോട്ടുപോകുകയായിരുന്ന ട്രക്ക് പെട്ടെന്ന് യു-ടേണ്‍...

ബൂത്ത് ​കൈയേറി ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ; വോട്ടുയന്ത്രമെടുത്ത് നൃത്തം ചവിട്ടി, കള്ളവോട്ട് ചെയ്തു -VIDEO

അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ പോളിങ് ബൂത്ത് ​കൈയേറി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകി. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ വിജയ് ഭാഭോറാണ് അനുയായികൾക്കൊപ്പം അഴിഞ്ഞാടിയത്. ബൂത്തിൽ കയറി വോട്ടുയന്ത്രമെടുത്ത് നൃത്തം ചവിട്ടിയ ഇയാൾ കള്ളവോട്ടും ചെയ്തു. സംഭവത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍...

കോണ്‍ഗ്രസിനെതിരായ ബി.ജെ.പിയുടെ വിവാദ വീഡിയോ; നഡ്ഡയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് കര്‍ണാടക പോലീസ്

ബെംഗളൂരു: കോണ്‍ഗ്രസ് രാജ്യത്ത് മുസ്ലിം പ്രീണനത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് ബി.ജെ.പി. കര്‍ണാടക ഘടകം എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയുമായി ബന്ധപ്പെട്ട് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് കര്‍ണാടക പോലീസ്. ബി.ജെ.പിയുടെ കര്‍ണാടക ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ...

ടെസ്റ്റിന് വാഹനം നല്‍കാതെ ഡ്രൈവിങ് സ്‌കൂളുകള്‍; സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹനവകുപ്പ്...

റെഡ് ബുൾ മുതല്‍ ചൈനീസ് വെളുത്തുള്ളി വരെ; ഇന്ത്യയില്‍ നിരോധിച്ച ആറ് ഭക്ഷണങ്ങള്‍

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (FSSAI, എഫ്എസ്എസ്എഐ) നിരവധി കാരണങ്ങൾ കൊണ്ട് വിവിധ വര്‍ഷങ്ങളില്‍ നിരോധിച്ച ചില ഭക്ഷണങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. 1. ചൈനീസ് പാലും പാലുത്പന്നങ്ങളും  2008ൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച ഭക്ഷണങ്ങളാണ് ചൈനീസ് പാലും ഇതുപയോഗിച്ചുള്ള പാലുത്പന്നങ്ങളും. അമിത അളവിലുള്ള മെലാനിൻ, ശരീരത്തിന് ഹാനികരമാകുന്ന കെമിക്കലുകൾ...

യുപിയില്‍ മുസ്ലീം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല എന്ന വീഡിയോ; വിശദീകരണവുമായി ഇലക്ഷന്‍ കമ്മീഷന്‍

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടത്തില്‍ പോളിംഗ് നടന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍ മുസ്ലീംകളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സാമൂഹ്യമാധ്യമങ്ങളിലുണ്ടായ വീഡിയോ പ്രചാരണത്തിന് എക്‌സിലൂടെയാണ് ഇലക്ഷന്‍ കമ്മീഷന്‍ മറുപടി നല്‍കിയത്. വോട്ട് ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം ഉത്തര്‍പ്രദേശിലെ സംഭലില്‍ മുസ്ലീം ജനവിഭാഗങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിഷേധിക്കപ്പെട്ടു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. മുസ്ലീം വിഭാഗക്കാര്‍ വോട്ട്...

തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് പരീക്ഷയിൽ മികച്ച വിജയം. മലപ്പുറം ഒതളൂർ സ്വദേശി നിവേദ്യയാണ് എസ്എസ്എൽസി പരീക്ഷക്ക് മികച്ച വിജയം നേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിവേദിതയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ തോൽക്കുമെന്ന ഭയാത്താലാണ് ജീവനൊടുക്കുന്നതെന്ന് എഴുതി വെച്ച ശേഷമാണ് നിവേദിത ജീവനൊടുക്കിയത്.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത് വിവാദമായി; കോൺഗ്രസ്‌ നേതാവിനെതിരെ നടപടി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാവിനെതിരെ നടപടി. പെരിയ മണ്ഡലം പ്രസിഡൻ്റ് പ്രമോദ് പെരിയയെ സ്ഥാനത്ത് നിന്ന് നീക്കി. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ വി ഭക്തവത്സനാണ് പകരം ചുമതല. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങില്‍ പ്രമോദ് പെരിയ പങ്കെടുത്ത ഫോട്ടോ വിവാദമായതിന് പിന്നാലെയാണ്...

കുരുമുളക് സ്‌പ്രേ മാരകമായ ആയുധമാണ്; സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ല: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: കുരുമുളക് സ്‌പ്രേ മാരകമായ ആയുധമാണെന്നും സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും കര്‍ണാടക ഹൈക്കോടതി. കുരുമുളക് സ്‌പ്രേ ആയുധമായി ഉപയോഗിച്ചുള്ള കേസുകള്‍ ഇന്ത്യയില്‍ കുറവാണെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ രാസആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്‌പ്രേ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് കോടതി വിശദമാക്കുന്നത്. സ്വയ രക്ഷയ്ക്ക് ആയുള്ള ആയുധമായി കുരുമുളക് സ്‌പ്രേ ഉപയോഗിക്കാനാവില്ല. പ്രഥമ ദൃഷ്ടിയില്‍ തന്നെ സ്‌പ്രേ പ്രയോഗത്തിന് ഇരയായവര്‍ക്ക്...

സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ; ‘ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു’

ജയ്പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക. തേര്‍ഡ് അമ്പയര്‍ കൂടുതല്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ വിക്കറ്റെന്ന് വിധിച്ചു. അമ്പയര്‍മാരുമായി സംസാരിച്ചെങ്കിലും സഞ്ജുവിന് ഒടുവില്‍ മടങ്ങേണ്ടി...
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img