Latest news

യാത്രക്കാരുടെ ശ്രദ്ധക്ക്, ഇന്ന് മുതൽ രാജ്യത്ത് യാത്രക്ക് ചെലവേറും, 1100 ടോൾ പ്ലാസകളിൽ ചാര്‍ജ് വർധനവ് നിലവില്‍

ദില്ലി: രാജ്യത്താകമാനമുള്ള ടോൾ പ്ലാസകളിൽ ഇന്ന് മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ. തെരഞ്ഞെടുപ്പ് കാരണം ഏപ്രിലിലെ വാർഷിക വർധനവ് തിങ്കളാഴ്ച മുതലാണ് നടപ്പാക്കിയത്. ടോൾ ചാർജുകൾ 3-5% വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പണപ്പെരുപ്പത്തിനും ഹൈവേ ഓപ്പറേറ്റർമാർക്കും അനുസൃതമായി ഇന്ത്യയിലെ ടോൾ ചാർജുകൾ വർഷം ചാർജ് തോറും പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായാണ് വർധനവ്. തിങ്കളാഴ്ച മുതൽ രാജ്യത്തെ ഏകദേശം...

‘ടി20 ലോകകപ്പ് കാണാന്‍ താല്‍പര്യമില്ല, ഞെട്ടിച്ച് രാജസ്ഥാന്‍ താരം, കാരണം വിചിത്രം!

ഗുവാഹത്തി: ഇത്തവണ ടി20 ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. ടി20 ലോകകപ്പില്‍ ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തോടാണ് പരാഗിന്‍റെ പ്രതികരണം. ഐപിഎല്‍ റണ്‍വേട്ടയില്‍ 573 റണ്‍സ് നേടി മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും പരാഗിന് ലോകകപ്പ് ടീമില്‍ ഇടം കിട്ടിയിരുന്നില്ല. പരാഗിന്‍റെ ടീം ക്യാപ്റ്റനായ സഞ്ജു സാംസണാണ് ലോകകപ്പിനുള്ള ഇന്ത്യൻ...

ഒടുവില്‍ പ്രതികരിച്ച് ഗൗതം ഗംഭീര്‍, ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാകുമോ?;

ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. അങ്ങനൊരു അവസരം കിട്ടിയാല്‍ അത് തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായിരിക്കുമെന്ന് അബുദാബിയിലെ മെഡിയര്‍ ഹോസ്പിറ്റലില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ഗംഭീറിനെ പരിഗണിക്കുന്നെന്ന ചര്‍ച്ചകള്‍ കൊഴുക്കവേയാണ് താരത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഇന്ത്യന്‍...

മദ്യപിച്ചത് കുറച്ച് കൂടിപ്പോയി; മോഷണത്തിനിടെ ഉറക്കം, വിളിച്ചുണര്‍ത്തിയത് പൊലീസ്

ലഖ്‌നൗ: മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ പിടികൂടി പിടികൂടി പൊലീസ്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഡോക്ടറുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. മദ്യ ലഹരിയിലായിരുന്ന കള്ളൻ മോഷണത്തിനിടെ തളർന്ന് ഉറങ്ങിപ്പോകുകയായിരുന്നു. പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോൾ ചുറ്റിലും പൊലീസുകാരെ കണ്ട് കള്ളൻ ഞെട്ടുകയായിരുന്നു.. ഇന്ദിരാ നഗറിലെ സെക്ടർ -20 ലാണ് സംഭവം നടന്നത്. ഡോക്ടറായ സുനിൽ പാണ്ഡെയുടെ വീട്ടിലാണ്...

സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കം തുടങ്ങി BJP; രാഷ്ട്രപതിഭവന്‍ അലങ്കരിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ രാഷ്‌ട്രപതി ഭവനിൽ ആരംഭിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്‌ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി...

നിർണായക വാർത്ത സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെണ്ണാൻ ഒരു ദിനം മാത്രം ബാക്കി, ഉറ്റുനോക്കി രാജ്യം

ദില്ലി: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണലിന് ഇന്ത്യ സഖ്യം ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കെയാണ് വാർത്താ സമ്മേളനമെന്നുള്ളതാണ് ശ്രദ്ധേയം. എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യ സഖ്യവും...

യുഎഇയില്‍ ചൂട് ഉയരുന്നു; താപനില 50 ഡിഗ്രിക്ക് അരികെ

അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. അല്‍ ഐനിലെ റവ്ദ പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ന് രേഖപ്പെടുത്തിയത് 49.2 ഡിഗ്രി സെല്‍ഷ്യലാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും താപനില ഉയരുകയാണ്. 45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും വെള്ളിയാഴ്ച...

വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കണം; ഇൻഡ്യാ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ന്യൂഡൽഹി: ഇൻഡ്യാ സഖ്യ നേതാക്കൾ വൈകീട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച്ച. വൈകീട്ട് 4.30ന് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചു. വോട്ടെടുപ്പ് ദിവസങ്ങളിൽ വലിയ തോതിലുള്ള അക്രമങ്ങളുണ്ടായിരുന്നു. ഇത് വോട്ടെണ്ണൽ ദിനത്തിൽ ഉണ്ടാവാരുത്. ഓരോ റൗണ്ട് എണ്ണിയതിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിച്ചതിനുശേഷം മാത്രമായിരിക്കണം അടുത്ത...

അത്യുഷ്ണത്തിൽ പൊള്ളി ഉത്തരേന്ത്യ; 24 മണിക്കൂറിനിടെ 85 മരണം

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. കനത്ത ചൂടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 85 ആയി. ആകെ മരണം 100 കടന്നു. ഒഡിഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചൂട് 50 ഡിഗ്രി സെൽഷ്യസ് കടന്ന ഒഡിഷയിൽ മാത്രം 46 പേരാണ് മരിച്ചത്. ബിഹാറിൽ...

ക്രിക്കറ്റ് വാതുവെപ്പ്: ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർക്ക് മൂന്ന് മാസത്തെ വിലക്ക്!

ക്രിക്കറ്റ് വാതുവെപ്പ് നടത്തിയതിന് ഇംഗ്ലണ്ട് സ്പീഡ്സ്റ്റര്‍ ബ്രൈഡന്‍ കാര്‍സെയ്ക്ക് മൂന്ന് മാസത്തെ വിലക്ക്. 2017 നും 2019 നും ഇടയില്‍ വിവിധ ക്രിക്കറ്റ് മത്സരങ്ങളില്‍ 303 പന്തയങ്ങള്‍ നടത്തിയതിന് കാര്‍സ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ പന്തയങ്ങളിലൊന്നും അദ്ദേഹം സ്വയം പങ്കെടുത്ത മത്സരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. ക്രിക്കറ്റിന്റെ കര്‍ശനമായ വാതുവെപ്പ് സമഗ്രത നിയമങ്ങള്‍ പ്രൊഫഷണല്‍ കളിക്കാരെയും പരിശീലകരെയും സപ്പോര്‍ട്ട്...
- Advertisement -spot_img

Latest News

ഗായകൻ നിസാർ വയനാട് അന്തരിച്ചു

ദുബൈ: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. 44 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബൈയിലെത്തിയതാണ്. പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിൽസ...
- Advertisement -spot_img