Latest news

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അം​ഗീകാരം; ഓർഡിനൻസ് ഇറക്കാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശവാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും. 1200 വാര്‍ഡുകൾ അധികം വരും. കൂടിയാലോചന ഇല്ലാത്ത തീരുമാനമെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. ജനസംഖ്യാനുപാതികമായുള്ള വാര്‍ഡ് വിഭജനമാണ് ഉദ്ദേശിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് വാര്‍ഡുകൾ പുനക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തിൽ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ്...

ആര്‍സിബി-രാജസ്ഥാന്‍ എലിമിനേറ്റര്‍; മുമ്പ് സംഭവിച്ചത് ഒരു തവണ മാത്രം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സീസണിന്റെ ആദ്യ പകുതിയില്‍ ആര്‍ക്കും വെല്ലുവിളി ഉയര്‍ത്തിയ ടീമാണ് രാജസ്ഥാന്‍. എന്നാല്‍ രണ്ടാം പകുതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഏതൊരു ടീമിനും വെല്ലുവിളിയായി. ഇരുവരും പ്ലേ ഓഫില്‍ ഏറ്റുമുട്ടുമ്പോള്‍ ഒരു ടീം പുറത്തേയ്ക്ക് പോകുമെന്ന് ഉറപ്പാണ്. ഇതിന് മുമ്പ്...

മുറിപൂട്ടി കിടന്നുറങ്ങി 2 വയസുകാരി, പാതിരാത്രിയിൽ വീട്ടുകാരുടെ നെട്ടോട്ടം, രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

കാഞ്ഞിരപ്പള്ളി: മുറിയിൽ കയറി വാതിലടച്ച് പൂട്ടി രണ്ടു വയസുകാരി കിടന്നുറങ്ങി. മുറിക്കുള്ളിൽ കയറാനാകാതെ പരിഭ്രാന്തരായി വീട്ടുകാർ, ഒടുവിൽ രക്ഷകരായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള വീട്ടുകാർക്കാണ് 2 വയസുകാരിയായ കുട്ടി എട്ടിൻ്റെ പണി കൊടുത്തത്. രാത്രി പത്തരയോടെ മുറിയിൽ കയറി വാതിലടച്ച കുട്ടി മുറി...

നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

ചെന്നൈ: ചെന്നൈയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ സ്വദേശിയായ വെങ്കിടെഷിന്‍റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നും താഴേക്ക് വീണ സംഭവം വലിയ രീതിയിൽ ചർച്ച ആയിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെട്ടതിനാൽ...

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽനിന്ന് പണവും സ്വർണവും കവർന്നു

മഞ്ചേശ്വരം: മച്ചംപാടിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. മച്ചംപാടി സ്വദേശി ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച ഒൻപതുലക്ഷം രൂപയും ആറുപവനുമാണ് നഷ്ടപ്പെട്ടത്. വീട്ടിലെ അഞ്ച് മുറികളുടെ വാതിൽ കുത്തിത്തുറന്ന് സാധനസാമഗ്രികൾ വാരിവലിച്ചെറിഞ്ഞ നിലയിലാണ്. മുകളിലെ നിലയിൽ അലമാരയിലാണ് പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. അലമാര ഉൾപ്പെടെയാണ് മോഷ്ടാക്കൾ...

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം 849 കോടിയാണ് പിടിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത്. 1461 കോടിയുടെ സാധനങ്ങളാണ് സംസ്ഥാനത്ത് നിന്നും...

മദ്യലഹരിയിൽ ട്രാൻസ്ഫോർമറിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു; സംഭവം കാസർകോട് കാഞ്ഞങ്ങാട്

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ ആൾ ഷോക്കേറ്റ് മരിച്ചു. നയാ ബസാറിലെ തട്ടുകടയിലെ ജീവനക്കാരൻ ഉദയൻ (55) ആണ് മരിച്ചത്. മദ്യലഹരിയിൽ കോട്ടച്ചേരി പെട്രോൾ പമ്പിന് എതിർ വശത്തെ ട്രാൻസ്ഫോമറിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണ ഉദയനെ ആശുപത്രിയിൽ...

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാര്‍ പാട്‌നയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. ബിഹാറിലെ അരാരിയ ജില്ലയിലെ തരബാരി ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് യുവാവിനെയും പെണ്‍കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിന്റെയും പെണ്‍കുട്ടിയുടെയും മരണ വിവരം അറിഞ്ഞതിന് പിന്നാലെ സംഘടിച്ചെത്തിയ നാട്ടുകാര്‍ പൊലീസ്...

യു.പിയില്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കാള്‍ പൊരിവെയിലത്ത് വച്ച നവജാത ശിശുവിന് ദാരുണാന്ത്യം

ലഖ്നൗ: ഡോക്ടറുടെ നിർദേശ പ്രകാരം മാതാപിതാക്കൾ നേരിട്ട് ചൂടുള്ള വെയിൽ കൊള്ളിച്ചതിനെ തുടർന്ന് നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മയ്ൻപുരിയിലെ ഭുഗായി ​ഗ്രാമത്തിലാണ് സംഭവം. അര മണിക്കൂറോളമാണ് വെറും അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കൾ പൊരിവെയിലത്ത് വച്ചത്. നഗരത്തിലെ രാധാ രാമൻ റോഡിലുള്ള ശ്രീ സായ് ഹോസ്പിറ്റലിലാണ് സംഭവം നടന്നതെന്ന് മെയിൻപുരി ചീഫ് മെഡിക്കൽ ഓഫീസർ...

ഭാര്യ മരിച്ചതോടെ 14കാരിയായ ഭാര്യാ സഹോദരിയുമായി വിവാഹം; കസ്റ്റഡിലിരിക്കെ മരണം, സ്റ്റേഷന് തീയിട്ട് നാട്ടുകാർ

പട്ന: യുവാവിനെയും ഇയാൾ വിവാഹം കഴിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേയും കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷൻ കത്തിച്ചു. ബിഹാറിലെ അരാരിയ ജില്ലയിലെ തരബാരി ​ഗ്രാമത്തിലാണ് സംഭവം. തീവയ്പ്പിന് പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ട് ​ഗ്രാമീണർക്ക് പരിക്കേറ്റു. ഭാര്യയുടെ മരണത്തെ തുടർന്ന് രണ്ട് ദിവസം മുമ്പ് യുവാവ് 14 വയസുള്ള...
- Advertisement -spot_img

Latest News

വാട്‌സ്ആപ്പിൽ പതിയിരിക്കുന്ന അപകടം; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും...
- Advertisement -spot_img