തിരുവനന്തപുരം: പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 200 പ്രവൃത്തി ദിനങ്ങളായാണ് കുറയ്ക്കുക. ആറ് മുതൽ 10 വരെ 220 പ്രവൃത്തി ദിനങ്ങൾ ആയി തുടരും. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കെ,എസ്.ടി.എ ഒഴികെയുള്ള അധ്യാപക...
കാസർകോട് : ജില്ലയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കാം.
കടലേറ്റം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ...
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാൻ. ആസിയയുടെ മൃതദേഹം കോട്ടക്കൽ...
പൂനെ: റീൽസ് എടുക്കാനായി ജീവൻ പണയപ്പെടുത്തി പെൺകുട്ടിയുടെ അഭ്യാസ പ്രകടനം. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയില്‍ ഉയരുന്നത്.
റീൽസ് ചിത്രീകരിക്കുന്നതിനായി ഒരു പെൺകുട്ടി ഒരു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നതായി...
ലക്നൗ: സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത് മാത്രമേ 20 വയസുകാരൻ മുജാഹിദിന് ഓർമ്മയുള്ളൂ. പിന്നീട് കണ്ണുതുറന്നപ്പോൾ തന്റെ ജനനേന്ദ്രിയം നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അയാൾ അറിഞ്ഞത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. തന്റെ സമ്മതമില്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതെന്നാണ് മുജാഫിദ് പറയുന്നത്. പ്രാദേശിക മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് പ്രദേശവാസിയായ ഓം പ്രകാശ്...
മലപ്പുറം: തിരൂർ വൈലത്തൂരിൽ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം. വൈലത്തൂർ ചെലവിൻ സ്വദേശി അബ്ദുൽ ഗഫൂർ - സജില ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. പരിക്കേറ്റ മുഹമ്മദ് സിനാനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്.
ദില്ലി: മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്രിവാളിൻ്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ദില്ലി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ഇന്ന് കേസിൽ കോടതി വാദം...
മുംബൈ: ജൂൺ ഒമ്പതിന് അധികാരമേറ്റ മോദി സർക്കാർ തകരുമെന്നും ഇൻഡ്യ സഖ്യം കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കുമെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. തന്‍റെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കൊപ്പം ഒരിക്കലും പോകില്ലെന്നും, മുംബൈയിൽ ശിവസേന സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ഉദ്ധവ് പറഞ്ഞു. ഉദ്ധവ് വിഭാഗം ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പരാമർശം.
“ബി.ജെ.പി അവരുടെ പരാജയം...
തിരുവനന്തപുരം: മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാകും. കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര്‍ കേളുവിന് ചുമതല നല്‍കിയത്. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത്...
ദുബൈ: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. 44 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബൈയിലെത്തിയതാണ്. പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിൽസ...