ഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഉവൈസിയുടെ വസതിക്കുനേരെ ആക്രമണം. ഇന്നലെ രാത്രി ഗേറ്റിനോട് ചേർന്ന മതിലിലെ നെയിം പ്ലേറ്റിൽ അക്രമികൾ കരിഓയിൽ ഒഴിക്കുകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. ഇതൊന്നും കൊണ്ട് താൻ ഭയപ്പെടില്ലെന്നും, അമിത് ഷായുടെ നോട്ടപ്പിശക് കൊണ്ടാണ് അക്രമം ഉണ്ടായതെന്നും ഉവൈസി ആരോപിച്ചു.
ഉവൈസിയുടെ ഡൽഹിയിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ശക്തമായ മഴയെ തുടർന്ന് കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. മഴ താരതമ്യേന കുറവുള്ള ബാക്കി ഒമ്പത് ജില്ലകളിൽ യെല്ലോ അലെർട്ടും നൽകി.
മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. കാസർകോട് മൂന്നാം കടവിൽ മണ്ണിടിച്ചിലിൽ വ്യാപക കൃഷിനാശമുണ്ടായി. ചാവക്കാടും ചെല്ലാനം ചെറിയകടവിലും കടലേറ്റം...
തിരുവനന്തപുരം: ആളുകള്‍ പൊലീസിന്റെ വീഡിയോ ചിത്രീകരിച്ചാല്‍ പ്രകോപനപരമായി പ്രതികരിക്കരുതെന്ന് ഹൈക്കോടതി. പ്രകോപനപരമായ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് കഴിയണം. പട്ടാളക്കാരെ പോലെ ആത്മസംയമനം പാലിക്കുന്നതിന് പൊലീസിനെയും പ്രാപ്തരാക്കണമെന്നും കോടതി സൂചിപ്പിച്ചു.
ആരെങ്കിലും പൊലീസിന്റെ വീഡിയോ ചിത്രീകരിച്ചാല്‍ അത് തടയുകയോ അവര്‍ക്ക് നേരെ മോശമായി പ്രതികരിക്കുകയോ ചെയ്യുരുതെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മോശമായ പ്രതികരണം പൊലീസിന്റെ...
കാസർകോട് : കർണാടകയിൽ നടന്ന പ്രകടനം കാസർകോട്ട് നടന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് പോസ്റ്റിട്ട് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ‘പേരയം സഖാക്കൾ’ ഫെയ്‌സ്ബുക്ക് പേജിനെതിരേ കാസർകോട് സൈബർ പോലീസ് കേസെടുത്തു. സൈബർ പോലീസ് ഇൻസ്പെക്ടർ രാജേഷ് അയോടനാണ് കേസെടുത്തത്. പോലീസിലെ സോഷ്യൽ മീഡിയ പട്രോളിങ് ടീമാണ് പോസ്റ്റ് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. ഈ വിവരം കാസർകോട് സൈബർ...
ഉപ്പള: തലപ്പാടി- ചെങ്കള ദേശീയ പാത കുരുതിക്കളമായി മാറുന്നതിൻ്റെ ആശങ്കയിലാണ് ജനങ്ങൾ. നിർമാണ കമ്പനി ആധികൃതരുടെ കുറ്റകരമായ അനാസ്ഥകാരണം ദേശീയപാത അപകടത്തുരുത്താകുന്നത് നോക്കി നിൽകാനാകില്ലെന്നും ഇതേ രീതിയിൽ അശാസ്ത്രീയ നിർമാണം തുടരാനാണ് അധികൃതരുടെ നീക്കമെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് മെരിക്കെ, ജനറൽ...
കാസര്‍ഗോഡ് ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ യാത്രക്കാര്‍ ഒഴുക്കില്‍പ്പെട്ടു. മലയോര ഹൈവേ എടപ്പറമ്പ് കോളിച്ചാല്‍ റീച്ചില്‍ കൈവരിയില്ലാത്ത പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെയാണ് സ്വിഫ്റ്റ് കാറും യാത്രക്കാരും ഒഴുക്കില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായിരുന്ന രണ്ട് യുവാക്കളും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഏഴാംമൈല്‍ സ്വദേശി തസ്രിഫ്, അമ്പലത്തറ സ്വദേശി അബ്ദുള്‍ റഷീദ് എന്നിവരാണ് അപകടത്തില്‍...
അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ടെത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിന്‍വലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്‌കൂളുകാര്‍ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. അതേസമയം അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ ഉണ്ടാകണമെന്ന വ്യവസ്ഥ കര്‍ശനമാക്കും.
സ്‌കൂളുകളില്‍ പരിശോധന ത്വരിതപ്പെടുത്താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി....
വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. വേഗം കൂട്ടാനായി ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടു വിച്ഛേദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഴ അടയ്ക്കുന്നതിനൊപ്പം ഇവ വീണ്ടും പിടിപ്പിച്ചാലേ വാഹനം വിട്ടുകൊടുക്കൂ. മുന്‍പ് പിഴയടച്ചു പോകാമായിരുന്നു.
ഒരിടവേളയ്ക്കുശേഷം ടൂറിസ്റ്റ് ബസ്സുകള്‍ക്കു രൂപമാറ്റം വരുത്തുന്നതു കൂടിയതായും വകുപ്പിനു വിവരം ലഭിച്ചു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇത്തരം മാറ്റങ്ങള്‍ക്കെതിരേ...
റായ്പ്പൂർ: ഛത്തീസ്ഗഢിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവത്തിൽ ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ. ബിജെപി പ്രവർത്തകനും ബിഎംഎസ് മഹാസമുന്ദ് ജില്ലാ ഉപാധ്യക്ഷനുമായ രാജാ അഗർവാൾ, ഹരീഷ് മിശ്ര എന്നിവരാണ് പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശികളായ ഗുഡ്ഡു ഖാൻ, ചന്ദ് മിയ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സദ്ദാം ഖുറേഷി എന്നയാൾക്ക് ഗുരുതരമായി...
ദുബൈ: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. 44 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബൈയിലെത്തിയതാണ്. പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിൽസ...