റിയാദ്: ഹജ്ജ് തീർഥാടകർ ‘നുസ്ക്’ കാർഡ് നേടുകയും കൂടെ കരുതുകയും വേണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം ഇത് നൽകുന്നുണ്ട്. തീർഥാടകർ എല്ലാ യാത്രയിലും കാർഡ് കൈവശം വെക്കുകയും ആവശ്യമാകുമ്പോൾ കാണിച്ചു കൊടുക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
നിയമാനുസൃത തീർഥാടകരെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കാനുള്ള...
കോഴിക്കോട്: ഒമാനിലെ ജയിലില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖിന്റെ മൃതദേഹം (51) നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ച് ഏറ്റെടുക്കാൻ ഇടപെടല്‍ നടത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.
മൃതദേഹം എറ്റെടുക്കുന്നതിന് നിയമപ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് ഒമാനിലുണ്ടായിരുന്ന മുനവ്വറലി തങ്ങള്‍ പൊലീസ് ആസ്ഥാനത്തെത്തിയാണ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഖബറടക്കത്തിനുള്ള നിർദേശം കെ.എം.സി.സി പ്രവർത്തകർക്ക് നല്‍കിയാണ് തങ്ങള്‍ മടങ്ങിയത്. മസ്‌കത്തിലെ...
കോവിഡ് മഹാമാരി ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിലെ ഒരു ദശാബ്ദത്തോളം നീണ്ട പുരോഗതി ഇല്ലാതാക്കിയെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം ശരാശരി 1.8 വര്‍ഷം കുറഞ്ഞ് 71.4 വയസ്സിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസ്സായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ആയുര്‍ദൈര്‍ഘ്യം മൂന്ന്...
മുംബൈ: ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മൊബൈല്‍ സേവനദാതാക്കളുടെ മത്സരം മുറുകുന്നു. ജിയോയ്ക്കും വൊഡാഫോണ്‍ ഐഡിയക്കും ഭീഷണിയാവാന്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. അത്യാകര്‍ഷകമായ പ്രത്യേകതകള്‍ ഈ റീച്ചാര്‍ജിനുണ്ട്.
ബജറ്റ് സൗഹാര്‍ദ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളിലൊരാളായ എയര്‍ടെല്‍. 84 ദിവസത്തെ വാലിഡിറ്റിയില്‍ 500 രൂപയില്‍ താഴെ വിലയിലുള്ള ഈ പ്ലാനില്‍...
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി മാർച്ച് ആദ്യവാരം ആരംഭിച്ച ക്രൗഡ് ഫണ്ടിങ് വഴി ഒഴുകി എത്തിയത് 47 കോടിയോളം രൂപയാണെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ബാങ്കുകളിൽ അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ പേരിലും റഹീമിന്റെ മാതാവ് പാത്തു എന്നിവരുടെ പേരിലും ആരംഭിച്ച...
ചെന്നൈ: ഐപിഎല്ലില്‍ മൂന്നാം തവണയും കിരീടമുയര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സാധിച്ചിരുന്നു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. കൊല്‍ക്കത്തയ്ക്ക് നേട്ടമായത് ഗൗതം ഗംഭീറിന്റെ തിരിച്ചുവരവാണ്. മുമ്പ് രണ്ട് കൊല്‍ക്കത്തയെ ക്യാപ്റ്റനായി കിരീത്തിലേക്ക് നയിച്ചിട്ടുള്ള ഗംഭീറീന് മെന്ററായും ടീമിനെ വിജയത്തിലേക്ക് നയിക്കാനായി. മെന്ററായുള്ള ആദ്യ വരവില്‍ തന്നെ ഗംഭീര്‍...
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർക്കുന്ന സ്നേഹ സദസ് ഇന്ന് കോഴിക്കോട്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ മത-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സമസ്തയുമായുള്ള തർക്കം നിലനിൽക്കെ സമസ്ത പ്രസിഡന്റ ജിഫ്രിതങ്ങളുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടും.
വർഗീയതക്കും വിഭാഗീയതക്കും എതിരായ കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ വർഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി വില കുത്തനെ വർധിക്കുന്നു. ചിക്കന്റെയും ബീഫിന്റെയും വിലയിൽ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് കൂടിയത്. വില വർധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വർധിപ്പിച്ചു.
കനത്ത ചൂടിൽ ഫാമുകളിലെ കോഴികൾ കൂട്ടത്തോടെ ചത്തതാണ് വില വർദ്ധനവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ചെറുകിട ഫാമുകളിൽ കോഴികളുടെ ലഭ്യത തീരെ കുറഞ്ഞു. വൻകിട ഫാമുകളിൽ നിന്ന് കൂടിയ...
ബംഗ്ലൂരു : കർണാടകയിലെ ഹാസനിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 മരണം. ഹാസനിലെ ഇച്ചനഹള്ളിയിലാണ് അപകടമുണ്ടായത്. ഒരു കുഞ്ഞും മൂന്ന് സ്ത്രീകളുമടക്കം 6 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചിക്ബല്ലാപുര സ്വദേശികളായ നാരായണപ്പ, ഭാര്യ സുനന്ദ, മകൻ രവികുമാർ, അദ്ദേഹത്തിന്റെ ഭാര്യ നേത്ര, ഇവരുടെ മകൻ ചേതൻ എന്നിവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയിൽ കഴിയുന്ന...
വാട്‌സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍. കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വിഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യപ്പെട്ട ഉള്ളടക്കം കമ്യൂണിറ്റി ഗ്രൂപ്പിലെ മെമ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. കമ്യൂണിറ്റി ഗ്രൂപ്പുകളില്‍ പങ്കുവെക്കുന്ന അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വേഗത്തില്‍ കണ്ടെത്താനും നീക്കം ചെയ്യാനും...
കോഴിക്കോട്: മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും മലയാളികളാണ്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ്...