കോവിഡ് ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചു; ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

0
97

കോവിഡ് മഹാമാരി ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിലെ ഒരു ദശാബ്ദത്തോളം നീണ്ട പുരോഗതി ഇല്ലാതാക്കിയെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം ശരാശരി 1.8 വര്‍ഷം കുറഞ്ഞ് 71.4 വയസ്സിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസ്സായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ആയുര്‍ദൈര്‍ഘ്യം മൂന്ന് വര്‍ഷം കുറഞ്ഞു. പടിഞ്ഞാറന്‍ പസഫിക്കില്‍ കുറഞ്ഞത് 0.1 വര്‍ഷം മാത്രം. 2020ല്‍ ആഗോള മരണനിരക്കിന്റെ മൂന്നാമത്തെ ഏറ്റവും വലിയ കാരണമായിരുന്നു കോവിഡ്.

LEAVE A REPLY

Please enter your comment!
Please enter your name here