ജനീവ: കോവിഡ് 19 മഹാമാരി ലോകമെമ്പാടും അതിതീവ്രം വ്യാപിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ അടുത്ത വർഷത്തോടെ ഈ സ്ഥിതിയിൽ മാറ്റം വരുമെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ്.
അടുത്ത വർഷത്തോടെ കോവിഡ് മഹാമാരി ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ അല്ലെന്ന് പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അദ്ദേഹം...