Latest news

പച്ചമ്പളം ഫ്രണ്ട്സ് ക്ലബ്ബിൽ നസീർ അനുസ്മരണവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു

ബന്തിയോട്: അകാലത്തിൽ പൊലിഞ്ഞ ഉപ്പള ഹിദായത്ത് നഗറിലെ അഹമദ് നസീറിൻ്റെ നിര്യാണത്തിൽ പച്ചമ്പളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അനുസ്മരണ സംഗമവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. മികച്ച കായിക താരവും, മഞ്ചേശ്വരം മേഖല ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ അഹമദ് നസീറിൻ്റ വിയോഗം മഞ്ചേശ്വരത്തിൻ്റെ കായിക മേഖലക്ക് തീരാ നഷ്ടമാണെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. മംഗൽപാടിപഞ്ചായത്തംഗം...

ഞെട്ടിക്കുന്ന വീഡിയോ; മധ്യപ്രദേശില്‍ ക്ലാസ് എടുക്കുന്നതിനിടെ സീലിങ് ഫാന്‍ പൊട്ടി കുട്ടിയുടെ ദേഹത്ത് വീണു

മധ്യപ്രദേശില്‍ ക്ലാസെടുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ മേല്‍ സീലീംഗ് ഫാന്‍ പൊട്ടി വീണ് പരിക്ക്. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ പുഷ്പ സീനിയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ് റൂമിലാണ് അപ്രതീക്ഷിത അപകടം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബി ഹരാമി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പട്ടത്. വീഡിയോയില്‍ ടീച്ചര്‍ ക്ലാസെടുക്കുന്നതും...

പോകരുതെന്ന് പറഞ്ഞിട്ടും വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി യുവാക്കൾ, അഴിച്ചുവെച്ച വസ്ത്രങ്ങളുമായി പൊലീസ് പോയി

ബെം​ഗളൂരു: മഴക്കാലത്ത് വിലക്കേർപ്പെടുത്തിയിട്ടും വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾക്ക് ശിക്ഷയുമായി കർണാടക പൊലീസ്. മുടിഗെരെയിലെ കവിഞ്ഞൊഴുകുന്ന ചാർമാടി വെള്ളച്ചാട്ടത്തിലാണ് വിനോദ സഞ്ചാരികൾ കുളിക്കാനിറങ്ങിയത്. മുന്നറിയിപ്പ് അവ​ഗണിച്ചതോടെ വിനോദസഞ്ചാരികളുടെ വസ്ത്രങ്ങളുമായി പൊലീസ് പോയി. മഴക്കാലത്ത് വിനോദസഞ്ചാരികൾ വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് ബോർഡ് വെച്ചിരുന്നു. അപകട സാധ്യതയുണ്ടായിട്ടും പാറക്ക് മുകളിൽ കയറിയാണ് വിനോദ സഞ്ചാരികൾ കുളിച്ചത്. പാറയിൽ കയറരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും...

ജിയോയുടെ കൊള്ള തടയാന്‍ ടാറ്റ ഇറങ്ങുന്നു; ബിഎസ്എല്ലുമായി കൈകോര്‍ത്തു; വരുന്നത് വമ്പന്‍ മാറ്റം; ടവറുകള്‍ ഉയര്‍ത്തും; നെറ്റ് വേഗം കുതിക്കും

സ്വകാര്യ ടെലികോം കമ്പനികളുമായുള്ള യുദ്ധത്തില്‍ ബിഎസ്എന്‍എല്ലിന് കരുത്തു പകരാന്‍ വിപണിയിലേക്കിറങ്ങി ടാറ്റ ഗ്രൂപ്പ്. എയര്‍ടെലും ജിയോയും റീചാര്‍ജ് പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ടെലികോം മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഇടലെടുത്തിരിക്കുന്നര്. പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മാറിയിരുന്നു. കഴിഞ്ഞ മാസം ജിയോ ആണ് ആദ്യം റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. പിന്നാലെ എയര്‍ടെല്ലും...

മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ...

ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി; മന്ത്രിയും സംഘവും സ്ഥലത്ത്, രക്ഷാപ്രവർത്തനം തുടങ്ങി

പാലക്കാട്: ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി. നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് നാലു പേർ കുടുങ്ങിയത്. സ്ഥലത്ത് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പെട്ടെന്ന് മഴ കൂടുകയും പുഴയിലെ ജലനിരപ്പ് കൂടുകയും ചെയ്തതോടെയാണ് ഇവർ പുഴയിൽ കൂടുങ്ങിയത്. ജലനിരപ്പ് കൂടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. അതേസമയം, മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി...

‘പുരസ്കാരം നൽകാൻ വന്ന ആസിഫ് അലിയെ വേദിയിൽ അപമാനിച്ചു’; രമേഷ് നാരായണിനെതിരെ വിമർശനം

എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങൾ' എന്ന ആന്തോളജിയുടെ ട്രെയ്‍ലർ ലോഞ്ചിനിടെ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാതെ സം​ഗീത സംവിധായകൻ രമേഷ് നാരായണ്‍. ആന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആയിരുന്നു. ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്....

പിഴ 400 രൂപ മുതൽ നാല് ലക്ഷം വരെ; പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, പരിശോധന കർശനമാക്കാൻ യുഎഇ

ദുബായ്: യുഎഇയിലെ സ്വദേശികൾക്കും പ്രവാസികൾക്കും നിർബന്ധമായ തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്സ് ഐഡി. അത് നഷ്ടപ്പെടുകയോ പുതുക്കാൻ മറക്കുകയോ ചെയ്താൽ 20,000 ദിർഹം വരെ പിഴയായി ഈടാക്കും. അടുത്തിടെ യുഎഇയിൽ ഉടനീളം നടന്ന പരിശോധനയിൽ നിരവധി പേരാണ് നിയമലംഘനത്തിന് പിടിയിലായത്. ഈ സാഹചര്യത്തിൽ കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡി പുതുക്കാൻ മറക്കരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ. പരിശോധനയിൽ...

കാസർകോട് സ്‌കൂൾ വരാന്തയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ തിരിച്ചറിഞ്ഞു

കാസർകോട്: ആദൂർ പഞ്ചിക്കല്ല് എ.യു.പി സ്‌കൂളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ മാതാവിനെ തിരിച്ചറിഞ്ഞു. പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 32കാരിയാണ് കുഞ്ഞിന്റെ അമ്മ. ഇവർ അവിവാഹിതയാണെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് സ്‌കൂൾ വരാന്തയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ വിവമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി....

യുവതിക്കുനേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം

കാസർഗോഡ്: കാസർഗോഡ് ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം നടക്കുന്നത്. ബസില്‍ വെച്ച് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു....
- Advertisement -spot_img

Latest News

ഉപ്പള അയില കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കുമ്പള: ഉപ്പള അയില കടൽത്തീരത്ത് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്...
- Advertisement -spot_img