Latest news

സിസിടിവി ചതിച്ചാശാനേ! ഒളിഞ്ഞുനോട്ടക്കാരന്റെ ശല്യം, പിടിക്കാൻ വാട്‌സാപ് ഗ്രൂപ്പ്; കുടുങ്ങിയത് അഡ്മിൻ

കോഴിക്കോട്∙ വീടുകളിൽ രാത്രി ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി വ്യാപകമായതോടെ നാട്ടുകാർ തിരച്ചിലിന് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിൽ സിസിടിവിയിൽ ആൾ കുടുങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി. ഒളിഞ്ഞുനോക്കുന്നയാളെ പിടിക്കാൻ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു വിഡിയോയിൽ. ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. കോഴിക്കോട് കൊരങ്ങാടാണ് സംഭവം നടന്നത്. രാത്രി എത്തുന്നയാൾ വീടുകളുടെ മതിൽ ചാടിക്കടന്ന്...

‘രക്തം നിറഞ്ഞ ടെസ്റ്റ് ട്യൂബ്, 2 ചാക്ക് സിറിഞ്ച്’; മദ്രസ വിട്ടുവന്ന രണ്ടാം ക്ലാസുകാരൻ കണ്ട കാഴ്ച, ലാബിന് പിഴ!

തൃശൂർ: രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോചിതമായ ഇടപെടലിൽ മനുഷ്യ ജീവന് ഹാനികരമായ ലാബ് മാലിന്യം പൊതു സ്ഥലത്ത് തള്ളിയ ആൾ പിടിയിൽ. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പിലാക്കാട്ട് പള്ളിക്ക് സമീപം റോഡരികിൽ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി ഉപയോഗിച്ച സിറിഞ്ചുകൾ, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകൾ, യൂറിൻ കണ്ടെയ്നർ എന്നിവയാണ് അലക്ഷ്യമായി കളഞ്ഞത്. ആറ്റുപുറം സെന്‍റ്...

സാനിയ മിർസയുമായുള്ള വിവാഹവാര്‍ത്ത; ഒടുവില്‍ പ്രതികരിച്ച് മുഹമ്മദ് ഷമി

കൊല്‍ക്കത്ത: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. സാനിയയും ഷമിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഇരുവരും ഉടന്‍ വിവാഹിതരാവുമെന്നുമുള്ള വാര്‍ത്തകളും ട്രോളുകളും കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ ഇത് നിഷേധിച്ചെങ്കിലും അഭ്യൂഹങ്ങള്‍ തുടര്‍ന്നു. സാനിയ...

അമീബിക്ക് മസ്തിഷ്‌ക ജ്വരം, മാര്‍ഗരേഖ പുറത്തിറക്കി കേരളം; ഇന്ത്യയില്‍ ആദ്യം

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം...

മദ്‌റസകൾക്കെതിരെ യു.പി സർക്കാർ; വിദ്യാർഥികളെ സ്‌കൂളിലേക്ക് മാറ്റാനുള്ള ഉത്തരവിനെതിരെ മുസ്‍ലിം സംഘടനകൾ

ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസകളിൽ നിന്ന് വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളുകളിലേക്ക് മാറ്റാനുള്ള സർക്കാർ ഉത്തരവിനെതിരെ മുസ്‌ലിം മത സംഘടനകൾ. സർക്കാർ തീരുമാനത്തെ വിവിധ മുസ്‌ലിം സംഘടനകൾ അപലപിച്ചു. മദ്രസകളെ സംബന്ധിച്ച ബാലാവകാശ കമ്മീഷന്റെ നിർദേശങ്ങൾ നിയമവിരുദ്ധവും കമ്മീഷന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും സംഘടനകൾ പറഞ്ഞു. യു.പി ചീഫ് സെക്രട്ടറി മദ്രസകൾ സർവേ ചെയ്യാനും കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റാനും...

വീണ്ടും നിപ മരണം; മലപ്പുറത്തെ 14കാരൻ മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്‌മിൽ ഡാനിഷ് (14) മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും...

മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം,ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം; നിയന്ത്രണങ്ങള്‍ ഇങ്ങനെ

മലപ്പുറം: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ ഉത്തരവ്. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ...

ഫാസ്ക് ഉപ്പള ഗേറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ഫാസ്ക് ഉപ്പള ഗേറ്റ് ആർട്സ് ആൻഡ് സ്പോർട്സ് 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സാലി റെയ്മണ്ട് പ്രസിഡണ്ടായും, റൗഫ് മണ്ണാട്ടി സെക്രട്ടറിയായും, ട്രഷററായിഹംസ പൊയ്യയെയും തെരെഞ്ഞെടുത്തു. രക്ഷാധികാരിയായി അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റും ചെയർമാനായി മുഹമ്മദ് പുതിയോത്തിനെയും തെരെഞ്ഞെടുത്തു മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡണ്ട്:...

ബേക്കൂറിലെ കവര്‍ച്ച: മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബേക്കൂര്‍, സുഭാഷ് നഗറിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. മംഗ്ളൂരു ഗഞ്ചിമട്ടയിലെ സഫ്വാന്‍ (20), മഞ്ചേശ്വരത്തെ മുഹമ്മദ് ഷിഹാബ് (20), ഗഞ്ചിമട്ടയിലെ മുഹമ്മദ് അര്‍ഫാസ് (19) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു...

അര്‍ജുൻ രക്ഷാദൗത്യം: ഒടുവിൽ സൈനിക സഹായം തേടി കര്‍ണാടക സ‍ര്‍ക്കാര്‍, കളക്ടറുടെ റിപ്പോര്‍ട്ട് സൈന്യത്തിന് കൈമാറി

തിരുവനന്തപുരം : മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുളള തെരച്ചിലിന് ഒടുവിൽ സൈന്യത്തെ വിളിച്ച് കര്‍ണാടക സര്‍ക്കാര്‍. കെ. സി വേണുഗോപാൽ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതനുസരിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് സൈന്യത്തിന് കൈമാറി. അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി. രക്ഷാ പ്രവത്തനത്തിന്...
- Advertisement -spot_img

Latest News

ഉപ്പള അയില കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കുമ്പള: ഉപ്പള അയില കടൽത്തീരത്ത് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്...
- Advertisement -spot_img