Latest news

ലോറി പുഴയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ നേവിയുടെ ആദ്യശ്രമം; ഇനി ദൗത്യം ഇങ്ങനെ

അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയുടെ കരയില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ, 15 അടി താഴ്ചയിലാണ്. ഇനി ദൗത്യം ഇങ്ങനെ. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്താന്‍ നേവിയുടെ ആദ്യശ്രമം. ലോക്ക് ചെയ്തതിന് ശേഷം ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങും. ലോറി കണ്ടെത്തിയ സ്ഥലം കൃത്യമായി പോയിന്റ് ചെയ്തെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ലോറിയുള്ളത് കരയ്ക്കും മണ്‍കൂനയ്ക്കും ഇടയിലെന്നും...

ലോറി അര്‍ജുന്റേത് തന്നെ; സ്ഥിരീകരിച്ച് പോലീസ്, ലോറി 15 മീറ്റര്‍ താഴ്ചയില്‍

ബെംഗളൂരു/കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. ഷിരൂരിലെ ഗംഗാവലിയിൽ നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്ന് ബോട്ടുകളിലായി 18...

നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി

ബെംഗളൂരു/കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക മന്ത്രി സ്ഥിരീകരിച്ചു. അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ​

വിവാഹസമയത്തെ ആഭരണവും പണവും നിയമപരമായി രേഖപ്പെടുത്തണം: വനിതാ കമ്മീഷന്‍

കൊച്ചി: ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ എറണാകുളം ജില്ലയില്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന്...

25 വിരലുകളുമായി നവജാത ശിശു; ദൈവാനുഗ്രഹമെന്ന് കുടുംബം

ബെം​ഗളൂരു: കർണാടകയിൽ 25 വിരലുകളുമായി കുഞ്ഞ് ജനിച്ചു. ബാഗല്‍ക്കോട്ട് ജില്ലയിലാണ് അസാധാരണ സംഭവം. 13 കൈവിരലുകളും 12 കാല്‍ വിരലുകളുമാണ് കുഞ്ഞിനുള്ളത്. 35കാരിയായ ഭാരതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ വലതുകൈയില്‍ ആറ് വിരലുകളും ഇടത് കൈയില്‍ ഏഴ് വിരലുകളുമാണ് ഉള്ളത്. ആറ് വീതം വിരലുകളാണ് ഇരുകാലുകളിലുമായി ഉള്ളത്. അതേസമയം, കുഞ്ഞിന് വിരൽ കൂടിയതിൽ കുടുംബത്തിന്...

ലോറി കണ്ടെത്തിയെന്നതിന് സ്ഥിരീകരണമില്ല, തിരച്ചിലില്‍ ശുഭസൂചനയുണ്ട്- മഞ്ചേശ്വരം എംഎല്‍എ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോലയ്ക്കുസമീപം ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഒമ്പതാംദിനവും തുടരുന്നു. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ലോറി കണ്ടെത്തിയെന്ന അഭ്യൂഹങ്ങളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ലോറി കണ്ടെത്തിയതിന് ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ലെന്ന് സംഭവ സ്ഥലത്തുള്ള മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്‌റഫ് പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങളില്‍നിന്ന് പതിവില്‍നിന്ന്...

പിറന്നുവീണ കുഞ്ഞാവ ചിരിച്ചു, വായിൽ 32 പല്ലുകൾ! അറിയണം ഈ അവസ്ഥയെ, വീഡിയോ പങ്കുവെച്ച് അമ്മ

കുഞ്ഞുവാവകളുടെ മോണകാട്ടിയുള്ള പാല്‍പുഞ്ചിരി ഇഷ്ടപ്പെടാത്തവരുണ്ടോ കാണുന്നവരുടെ മനസ്സിനെ അലിയിപ്പിക്കുന്ന കുഞ്ഞാവ ചിരികള്‍ നാമെത്ര കണ്ടിട്ടുണ്ട്. എന്നാല്‍ വായില്‍ നിറയെ പല്ലുകളുമായി നവജാതശിശു ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള ഈ വീഡിയോ കണ്ടാല്‍ മതി. സാധാരണയായി കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ പല്ലുകള്‍ ഉണ്ടാകാറില്ല. പതിയെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പാല്‍പ്പല്ലുകള്‍ മുളയ്ക്കുകയും അവ കൊഴിഞ്ഞ്...

ഷിരൂരിലെ അപകടം; മണ്ണ് മാറ്റിയപ്പോൾ കയറിൻ്റെ അവശിഷ്ടം കണ്ടെത്തി; ലോറിയെന്ന് സംശയം

അങ്കോല:മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയ കയറിൻ്റെ അംശം അർജുൻ്റെ ലോറിയിലെ തടികെട്ടിയ കയറാണോയെന്ന് സംശയം.മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ ലോഹത്തിന് സമാനമായ വസ്തു കണ്ടെത്തി. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവർത്തകർ. ഉന്നത ഉദ്യോഗസ്ഥർ അൽപ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും.

കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ച് സര്‍ക്കാര്‍; 60% വരെ കുറയും

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനം. 60 ശതമാനം വരെയാണ് നിരക്കുകളിലുണ്ടാകുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ്...

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്​പോർട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്; ആദ്യ പത്തിൽ പോലും ഇന്ത്യയില്ല

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഹെൻലി പാസ്​പോർട്ട് ഇൻഡക്സ് പ്രകാരം 195 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന സിംഗപ്പൂർ പാസ്​പോർട്ടാണ് പട്ടികയിൽ ഒന്നാമത്. 58 വിദേശ സ്ഥലങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ഇന്ത്യൻ പാസ്​പോർട്ടിന് പട്ടികയിൽ 82ാം സ്ഥാനമാണുള്ളത്. ഇന്തോനേഷ്യ, മാലദ്വീപ്, തായ്‍ലൻഡ് തുടങ്ങിയ ഏറ്റവും ജനകീയമായ...
- Advertisement -spot_img

Latest News

ഉപ്പള അയില കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കുമ്പള: ഉപ്പള അയില കടൽത്തീരത്ത് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്...
- Advertisement -spot_img