Friday, September 12, 2025

Latest news

ഒരാള്‍ക്ക് കൊവിഡ്; പരിശോധന നടത്തുന്നത് 47 ലക്ഷം പേരില്‍; കൊവിഡിനെ ഇനി അടുപ്പിക്കില്ലെന്നുറപ്പിച്ച് ചൈന

ബീജിങ്: കൊവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു പടി പോലും പിന്നോട്ട് പോവാതെ ചൈന. രാജ്യത്തെ സിന്‍ജിയാങ് പ്രവിശ്യയിലെ ഒരു നഗരത്തില്‍ 47 ലക്ഷം പേരിലാണ് കൊവിഡ് പരിശോധന നടത്താന്‍ പോവുന്നത്. നിലവില്‍ 28 ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തിക്കഴിഞ്ഞു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ബാക്കിയുള്ള 19 ലക്ഷം പേര്‍ക്ക് പരിശോധന നടത്തുമെന്നാണ്...

ആയുധ ശേഖരവും കലാപാഹ്വാനവും: പ്രതീഷ് വിശ്വനാഥിനെതിരെ ഫ്രറ്റേണിറ്റി പരാതി നല്‍കി

ആയുധശേഖരം പ്രദർശിപ്പിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്തതിന് ഹിന്ദുസേന നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീർ ഇബ്രാഹിം ആണ് പരാതി നൽകിയത്. ആയുധം പ്രദർശിപ്പിച്ചതിനും കലാപാഹ്വാനം നടത്തിയതിനും പ്രതീഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയുടെ പൂര്‍ണരൂപം വിഷയം: ആയുധ ശേഖരത്തെ കുറിച്ചും സ്പര്‍ധ പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക്...

പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം അഭിനന്ദനാർഹം: ടി.എ മൂസ

ഉപ്പള. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ പ്രവാസി ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സമൂഹ മധ്യത്തിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവന്ന പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഉന്നത വിജയം നേടിയ...

മുന്നോക്ക സംവരണം: പ്രതിഷേധ പ്രക്ഷോഭത്തിന് ഒരുങ്ങി മുസ്ലിം മത സംഘടനകൾ; നേതൃത്വം നൽകുന്നത് മുസ്ലിം ലീഗ്

മുന്നോക്ക സംവരണത്തിനെതിരെ മുസ്ലിം മതസംഘടനകൾ. മലപ്പുറത്ത് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആണ് സംഘടനകൾ നിലപാട് വ്യക്തമാക്കിയത്. തീരുമാനം സര്‍ക്കാര്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 28 ന് വിവിധ പിന്നോക്ക വിഭാഗങ്ങളുടെ യോഗം വിളിച്ച് ചേർത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. മുന്നോക്ക സംവരണത്തിനെതിരെ മുസ്ലീം മത സംഘടനകൾ ഒറ്റക്കെട്ടായി ആണ് പ്രതിഷേധിക്കുന്നത്. സംവരണം നടപ്പാക്കിയത്...

മൃതശരീരങ്ങളോട് കർണാടകയിലെ ബിജെപി ഭരണകൂടം കാണിക്കുന്ന മാന്യതയെങ്കിലും കേരളം കാണിക്കണം: ജമാഅത്തെ ഇസ്‍ലാമി

മൃതശരീരങ്ങളോട് കർണാടകയിലെ ബിജെപി ഭരണകൂടം കാണിക്കുന്ന മാന്യതയെങ്കിലും കേരളം കാണിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി. മുസ്‍ലിംകൾ ആറടി ആഴമുള്ള ഖബറുകളിലാണ് മൃതശരീരം മറവ് ചെയ്യാറുള്ളത്. അപ്പോൾ മൃതശരീരം ഇറക്കി വെക്കാന്‍ കഴിയുമെന്നും കേരള ഗവൺമെന്റ് പറയുന്നപോലെ, വളരെ ആഴമുള്ള കുഴിയെടുക്കുകയാണെങ്കില്‍ കുഴിയിലേക്ക് ഇറക്കി വെക്കാൻ കഴിയാത്തതിനാല്‍ മുകളിൽ നിന്ന് താഴോട്ട് ഇടേണ്ടി വരുന്നത് മൃതദേഹത്തോട് കാണിക്കുന്ന...

സ്വർണ വിലയിൽ മാറ്റമില്ല, പവന് 37,600 രൂപ

കാസര്‍കോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37,600 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച സ്വര്‍ണ വില 80രൂപ വീണ്ടും കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 4,700 രൂപയും. വെള്ളിയാഴ്ചയും 80 രൂപ കുറഞ്ഞിരുന്നു. 37,680 രൂപയായിരുന്നു പവന് വിലനിരക്ക്. ഗ്രാമിന് 4710രൂപ.

ഒരു എംഎൽഎയ്ക്കും സ്വർണ്ണക്കടത്തിൽ പങ്കെന്ന് കസ്റ്റംസ് റിപ്പോർട്ട്, കെടി റമീസുമായും അടുത്തബന്ധം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയ മൊഴിയിൽ കേരളത്തിലെ ഒരു എംഎൽഎയുടെ പേരും. മുഖ്യപ്രതി കെടി റമീസ് ഒരു എംഎൽഎയുടെ അടുത്ത ആളെന്ന് സന്ദീപിന്റെ ഭാര്യ നൽകിയ മൊഴി അടങ്ങിയ രഹസ്യ റിപ്പോർട്ട്  കസ്റ്റംസ് കേന്ദ്രത്തിന് സമർപ്പിച്ചു.  സന്ദീപ് തന്നോട് പറഞ്ഞതിൽ കെടി റമീസിന്റെയും എംഎൽഎയുടേയും പേരുണ്ടായരുന്നുവെന്നും ഇവർ ഒരു സംഘമായാണ് പ്രവർത്തിച്ചതെന്നും റമീസ്...

കോവിഡ് ബാധിച്ചു പോലീസുകാരൻ മരിച്ചു

കോട്ടയം: കോട്ടയത്ത് പൊലീസുകാരന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ പികെ രാജുവാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിച്ചത്. ന്യുമോണിയ കാരണം വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം.

യുവമോര്‍ച്ച നേതാവ് പാര്‍ട്ടിവിട്ടു; ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു

തിരുവനന്തപുരം: ജില്ലയില്‍ ബി.ജെ.പിയില്‍ നിന്ന് സി.പി.എമിലേക്ക് നേതാക്കള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ സംഘപരിവാറിനെ അനുകൂലിച്ച്‌ ഫേസ്‌ബുക്കില്‍ സജീവമായിരുന്ന യുവമോര്‍ച്ച സംസ്ഥാന നേതാവും, ബി.ജെ.പി തിരുവനന്തപുരം മീഡിയ സെല്‍ കോര്‍ഡിനേറ്ററുമായ വലിയശാല പ്രവീണ്‍ ബി.ജെ.പി വിട്ടു. സി.പി.എം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പനില്‍ നിന്ന് പാര്‍ട്ടി പതാക ഏറ്റുവാങ്ങി പ്രവീണ്‍...

നാടിന് അഭിമാനമായ റാങ്ക് ജേതാവ് ഹസീന യാസ്മീനെ ജിസിസി എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു

ആലംപാടി: കേരള കേന്ദ്ര സർവകലാശാല എം എ മലയാളം വിഭാഗത്തിൽ മൂന്നാം റാങ്ക് നേടി നാടിന് അഭിമാനമായ ഹസീന യാസ്മിനെ ജിസിസി എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി‌ മൊമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. എരിയപ്പാടി ജമാഅത്തിൽ പെട്ട മൊഗ്രാൽപുത്തൂരിൽ താമസമുള്ള കുട്ടിയെയാണ് അനുമോദിച്ചത്. പരേതനായ പള്ളിന്റടുക്കൽ ഷംസുദ്ദീന്റെ മകളാണ്. എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി‌ പ്രസിഡന്റ് ടി.കെ...
- Advertisement -spot_img

Latest News

ദേശീയപാത 66: ആകെ 451 ക്യാമറകള്‍, ലൈൻ തെറ്റിച്ചാലും പിടിവീഴും; മുഴുവന്‍ സമയ നിരീക്ഷണത്തിന് എടിഎംഎസ്

കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍...
- Advertisement -spot_img