പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കി; ഐഎന്‍എല്‍ സ്ഥാനാര്‍ഥിയാവും

0
156

തിരുവനന്തപുരം (www.mediavisionnews.in): മുന്‍ വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കി. സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി വിവരം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബാംഗ്‌ളൂരില്‍ നിന്ന് അറിയിച്ചു.

പൂന്തുറ സിറാജ് ഐഎന്‍എല്ലില്‍ ചേരാന്‍ തീരുമാനിച്ചതായാണ് സൂചന. തിരുവനന്തപുരം കോര്‍പറേഷനിലെ പൂന്തുറ മാണിക്യവിളാകം ഡിവിഷനില്‍ അദ്ദേഹം സ്ഥാനാര്‍ഥിയാവും. മൂന്ന് തവണ പിഡിപി ടിക്കറ്റില്‍ മാണിക്യ വിളാകത്ത് നിന്നും സിറാജ് വിജയിച്ചിട്ടുണ്ട്. നിലവില്‍ ഐഎന്‍എല്ലിന്റെ സിറ്റിങ് സീറ്റാണ്.

LEAVE A REPLY

Please enter your comment!
Please enter your name here