Latest news

മഞ്ചേശ്വരം ബഡാജെയിൽ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നു: എസ്.ഡി.പി.ഐ

കുമ്പള: മഞ്ചേശ്വരം ബ്ലോക്ക് ബഡാജെ ഡിവിഷനിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നതായി എസ്.ഡി.പി.ഐ ബഡാജെ ബ്ലോക്ക് സ്ഥാനാർത്ഥി അബ്ദുൽ ഹമീദ് ആരോപിച്ചു. കുമ്പള പ്രസ്സ് ഫോറം ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തത്തിലാണ് ആരോപണം ഉന്നയിച്ചത്. ഇവിടെ എസ്.ഡി.പി.ഐയെ മത്സരത്തിനിറക്കിയത് ബി.ജെ.പി ആണെന്നാണ് പ്രചരിപ്പിപ്പിക്കുന്നത്. ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പിച്ചത് കൊണ്ടാണ്. കഴിഞ്ഞ...

വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് കെ.എസ്.ഇ.ബി. 2022 മാര്‍ച്ച് 31 വരെ നിലവിലെ നിരക്ക് തന്നെ തുടരും. അന്തര്‍ സംസ്ഥാന പ്രസരണ ചാര്‍ജില്‍ ഉണ്ടാകാനിടയുള്ള വര്‍ധനവ് ഉടന്‍ ഉപഭോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കില്ലെന്നും കെ.എസ്.ഇ.ബി.

ആവേശം പകർന്ന് അഷ്‌റഫ്‌ കർളയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ; ഹർഷാരവങ്ങളോടെ ഏറ്റടുത്ത് വോട്ടർമാരും

കുമ്പള: ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും ഏണി അടയാളത്തിൽ മത്സരിക്കുന്ന അഷ്‌റഫ്‌ കർളയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ നാടെങ്ങും ആവേശം പകർന്നു മുന്നേറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായാണ് പ്രചരണ പരിപാടികൾ നടന്നു വരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅഃ നമസ്കാരത്തിന് ശേഷം കുമ്പോൽ പാപ്പംകോയ നഗറിൽ...

തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും കോവിഡ് വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപനം ഉയര്‍ന്നേക്കും. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. സംസ്ഥാനത്ത് കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ ഒരുക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ 11 പുതിയ സി.എഫ്.എല്‍.ടിസികള്‍ കൂടി...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4600 രൂപയും ഒരു പവന് 36,800 രൂപയുമാണ് ഇന്നത്തെ വില.

മൂന്ന് മുറി വേണം, ഒരു കേന്ദ്രത്തില്‍ ഒരു ദിവസം100 പേര്‍ക്ക് മാത്രം: കോവിഡ് വാക്സിൻ കരടു മാർഗ്ഗരേഖ സംസ്ഥാനങ്ങൾക്ക് കൈമാറി കേന്ദ്രം

കോവിഡ് വാക്സിൻ കുത്തിവെപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കരട് മാർഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് കൈമാറി. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് മാത്രമായിരിക്കണം വാക്സിൻ നൽകേണ്ടത്. അഞ്ച് ആരോഗ്യപ്രവർത്തകർ മാത്രമേ ഒരു സമയം കുത്തിവെപ്പ് കേന്ദ്രത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ഇതിനായി കമ്മ്യൂണിറ്റി ഹാളുകളും താൽക്കാലിക ടെന്‍റുകളും സജ്ജീകരിക്കും. ഈ കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്ന നിര്‍ദേശവും...

സിബിഐ കസ്റ്റഡിയില്‍ നിന്ന് 103 കിലോ സ്വര്‍ണം കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ചെന്നൈ: റെയ്ഡില്‍  പിടികൂടിയ 103 കിലോ സ്വര്‍ണം സിബിഐ കസ്റ്റഡിയില്‍ നിന്ന് കാണാതായി. 45 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് കാണാതായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സിബി-സിഐഡിയോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.  2012ല്‍ സിബിഐ സുരാന കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണത്തില്‍ നിന്നാണ് 103 കിലോ കാണാതായതത്. സുരാനയുടെ നിലവറയില്‍...

അര്‍ദ്ധരാത്രി കോളനിയില്‍; അൻവർ എംഎൽഎയെ യുഡിഎഫ് തടഞ്ഞു, സംഘർഷം

മലപ്പുറം: മലപ്പുറം നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനിയിൽ പി വി അൻവർ എംഎൽഎയെ യുഡിഎഫ് തടഞ്ഞതിനെ തുടർന്ന് സംഘർഷം. അപ്പൻകാപ്പ് കോളനിയിൽ രാത്രി 11 ന് എത്തിയ പി വി അൻവർ എംഎൽഎയെ യുഡിഎഫ് തടഞ്ഞതിനെ തുടർന്ന് ചെറിയ തോതിൽ  സംഘർഷമുണ്ടായത്. അർദ്ധരാത്രിയോടെ ആദിവാസി കോളനിയിൽ എംഎൽഎ എത്തിയത് ദുരുദ്ദേശത്തോടെയാണ് എന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകർ പി...

റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തി; പിന്തുടര്‍ന്നെത്തിയ പൊലീസ് പിടികൂടിയത് എട്ട് കൗമാരക്കാരെ

ദുബൈ: റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തില്‍ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് എട്ട് കൗമാരക്കാരെ. റോഡില്‍ വെച്ച് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വഴക്ക് പിന്നീട് ആക്രമണത്തിലേക്ക് മാറുകയായിരുന്നെന്നാണ് വിവരം. മിര്‍ദ്ദിഫ് ഏരിയയില്‍ അര്‍ധരാത്രിയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലാണ് വഴക്കുണ്ടായത്. കത്തിയും വാളുമുള്‍പ്പെടെ ആയുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ കൂട്ടത്തില്‍ ഒരാളുടെ കൈ...

പാഞ്ഞെത്തിയ പൊലീസ് ആ മുസ്ലിം യുവാവിന്റെ വിവാഹം തടഞ്ഞു, വരനെ ലോക്കപ്പിലിട്ട് മർദ്ദിച്ചു; ഇതിനെല്ലാത്തിനും കാരണമായത് ഒരു ഫോൺകോൾ..

ലക്നൗ: ലൗ ജിഹാദ് ആണെന്ന പ്രചാരണത്തെത്തുടർന്ന് മുസ്ലിം യുവാവിന്റെ വിവാഹം പൊലീസ് തടഞ്ഞു. വധുവിനെയും വരനെയും കസ്റ്റഡിയിലെടുത്ത പൊലീസ് വരനെ ലോക്കപ്പിലടയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഖുഷി നഗറിലാണ് സംഭവം. ഹൈദർ അലി എന്ന യുവാവി​ന്റെ വിവാഹമാണ് പൊലീസ് തടഞ്ഞത്. ഇയാൾ ഹിന്ദുപെൺകുട്ട‌ിയെ മതംമാറ്റിയശേഷം വിവാഹം കഴിക്കുന്നു എന്ന ഫോൺകോൾ ലഭിച്ചതോടെയാണ് പൊലീസ് പാഞ്ഞെത്തിയത്. വിവാഹം...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img