Latest news

കളമശ്ശേരിയിലും പരവൂരും നറുക്കെടുപ്പ്; രണ്ടിടത്തും ഭാഗ്യം യു.ഡി.എഫിനൊപ്പം

കളമശ്ശേരി: എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലിയിലെ പരവൂര്‍ നഗരസഭകളില്‍ ഭരണം യു.ഡി.എഫിന്. ഇരു നഗരസഭകളിലും നറുക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിച്ചത്. കളമശ്ശേരി നഗരസഭയില്‍ സീമ കണ്ണന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. പരവൂരില്‍ പി. ശ്രീജയാണ് ചെയര്‍പേഴ്‌സണ്‍. കളമശ്ശേരി നഗരസഭയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 20 വീതം അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് സീമ കണ്ണനെ തിരഞ്ഞെടുത്തത്....

മാവേലിക്കരയില്‍ നാടകീയ നീക്കങ്ങള്‍; സിപിഎം വിമതന്‍ യുഡിഎഫിനൊപ്പം

മാവേലിക്കര : മാവേലിക്കര നഗരസഭയില്‍ നാടകീയ നീക്കങ്ങള്‍. സിപിഎം വിമതൻ വി. കെ ശ്രീകുമാറിനെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പിന്തുണ ബിജെപിക്കാണ്. ഇതോടെ യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമായി. യുഡിഎഫിനൊപ്പം നില്‍ക്കാനാണ് താത്പര്യമെന്ന് എല്‍ഡിഎഫ് വിമതനായ വി.കെ. ശ്രീകുമാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം ഭരണം നല്‍കാമെന്നാണ് യുഡിഎഫ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും...

നഗരസഭാ അധ്യക്ഷ പദവിയില്‍ തര്‍ക്കം; ആലപ്പുഴ സി.പി.എമ്മില്‍ പരസ്യ പൊട്ടിത്തെറി, പ്രകടനം

ആലപ്പുഴ : നഗരസഭാ അധ്യക്ഷപദവിയിലെ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലര്‍ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം...

കണ്ണൂര്‍ മുസ്ലിലീഗില്‍ തര്‍ക്കം രൂക്ഷം;സംസ്ഥാന ഉപാധ്യക്ഷന്റെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

കണ്ണൂര്‍: ജില്ലയിലെ മുസ്ലിം ലീഗില്‍ രൂക്ഷമായ തര്‍ക്കം. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തര്‍ക്കമാണ് കാരണം. ഇന്നലെ രാത്രി വരെ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടുക്കുകയായിരുന്നു. പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളി കൊണ്ടാണ് ഷബീനയെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച്...

ഇന്നത്തെ സ്വര്‍ണ്ണ വില

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാത തുടര്‍ന്ന ശേഷമാണ് തിങ്കളാഴ്ച പവന് 320 രൂപകൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 37,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 40 രൂപകൂടി 4710 രൂപയുമായി. ഡിസംബര്‍ 24 മുതല്‍ 37,360 രൂപയായിരുന്നു സ്വർണത്തിന്‍റെ വില.

ബിജെപിക്കായി 19 വയസ്സുകാര്‍ മത്സരിച്ചെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന നേതാവ്; 21 വയസാണ് കുറഞ്ഞപ്രായമെന്ന് ഓര്‍മ്മിപ്പിച്ച് സോഷ്യല്‍മീഡിയ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 വയസ് പ്രായമുള്ള ബിജെപി പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ മത്സരിച്ചെന്ന അവകാശവാദവുമായി മഹിളാ മോര്‍ച്ച സംസ്ഥാന നേതാവ് സ്മിതാ മേനോന്‍. യുവാക്കളുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് ന്യൂസ് 18 ചാനല്‍ ചര്‍ച്ചയിലായിരുന്നു സ്മിതാ മേനോന്റെ പരാമര്‍ശം. രാഷ്ട്രീയത്തോട് കേരളത്തിലെ യുവാക്കള്‍ക്ക് താല്‍പര്യമില്ലേ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് സ്മിത നല്‍കിയ മറുപടി ഇങ്ങനെ: ‘ബിജെപിയെ സംബന്ധിച്ച്...

സ്വര്‍ണവില കുത്തനെ കൂടി ; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കൊച്ചി: മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 320 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,680 യാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപയാണ് ഇന്ന് വില. ഈ മാസം 21 നും 37,680 രൂപ വരെ വില എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വിലയില്‍...

സ്വര്‍ണവില പവന് 320 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാത തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച വര്‍ധനയുണ്ടായി. പവന് 320 രൂപകൂടി 37,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപകൂടി 4710 രൂപയുമായി. 37,360 രൂപയായിരുന്നു ഡിസംബര്‍ 24മുതല്‍ വില. യുഎസിലെ ഉത്തേജക പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ടകളെതുടര്‍ന്ന് ഉയര്‍ന്ന സ്‌പോട് ഗോള്‍ഡ് വില ഇപ്പോള്‍ സ്ഥിരതായര്‍ജിച്ചിട്ടുണ്ട്. ഔണ്‍സിന് 1,882.90 ഡോളര്‍ നിലവാരത്തിലാണ്...

ഭരിക്കാൻ പോകുന്നവരുടെ വിവരങ്ങൾ ചോദിച്ച് ബിജെപി; സംസ്ഥാന നേതൃത്വത്തിൽ അമ്പരപ്പ്

പാലക്കാട്∙ പാർട്ടി ഭൂരിപക്ഷം നേടിയ തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നവരുടെ ഔദ്യേ‍ാഗിക, വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വം.മറ്റുള്ളവരുടെ സഹായത്തേ‍ാടെ പാർട്ടി ഭരണത്തിലേറുന്ന സ്ഥാപനങ്ങളുടെ പട്ടികയും നൽകണം. നിയമനങ്ങളിൽ മാനദണ്ഡം ഉറപ്പുവരുത്താനും വിഭാഗീയ പ്രശ്നങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് ഈ നടപടിയെന്നാണ് സൂചന. അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും പിന്തുണയ്ക്കേണ്ടെന്നാണ് സംഘടനാ തീരുമാനമെങ്കിലും ഏതെങ്കിലും പ്രധാന സ്ഥാനം...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4710 രൂപയും ഒരു പവന് 37,680 രൂപയുമാണ് ഇന്നത്തെ വില.
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img