റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ് വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന് വ്യക്തമാക്കിയിട്ടുള്ളത്.
നിലവിൽ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ...
തിരുവല്ല ; അവകാശികളില്ലാതെ തിരുവല്ലയില്‍ വിവിധ ബാങ്കുകളില്‍ കിടക്കുന്നത് 400 കോടിയിലേറെ രൂപ. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്കാണ്.
തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ 461 കോടി രൂപയാണ് അനാഥമായി കിടക്കുന്നത്. ഇന്റര്‍നാഷണല്‍ ബാങ്ക് മുതല്‍ ചെറുതും വലുതുമായ അന്‍പതിലധികം ബാങ്കുകളും 500...
പാര്‍വതി തിരുവോത്ത് നായികയായ 'വര്‍ത്തമാനം' എന്ന സിനിമക്ക് റീജനൽ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ജെ.എന്‍.യു സമരം, കശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് സൂചന. കൂടുതല്‍ പരിശോധനക്കായി സിനിമ മുംബൈയിലെ സി.ബി.എഫ്.സി റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം ഇനി പ്രദര്‍ശിപ്പിക്കാനാവില്ല.
സിദ്ധാർഥ് ശിവ...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു (സമ്പർക്കം -36, ഇതര സംസ്ഥാനം-1). ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23894 ആയി. നിലവില്‍ 875 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 247 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സയിലുണ്ടായിരുന്ന 55 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230,...
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച രേഷ്മ മറിയം റോയ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ടാകും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്.
ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ അറിയപ്പെടും.
11-ാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍...
ദില്ലി: രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2021 മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2020 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നത്.
മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988,...
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 11 കേസുകളിലായിട്ടാണ് 1443 ഗ്രാം സ്വർണം പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 2.25 ലക്ഷം വിലവരുന്ന 72000 സിഗരറ്റും 6 ലക്ഷത്തോളം വിലവരുന്ന 8.5 കിലോ കുങ്കുമപ്പൂവും പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം...
കോഴിക്കോട്: സംസ്ഥാന സർക്കാരിന് പൂർണ്ണ പിന്തുണയുമായി സമസ്ത. പോരായ്മയുണ്ടെങ്കിലും പിണറായി സർക്കാറിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയെന്ന് സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം കോഴിക്കോട് പ്രതികരിച്ചു. മുസ്ളീം സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നത്. മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് മുഖ്യമന്ത്രി വിളിച്ച്...
പൂച്ച വര്‍ഗത്തില്‍പ്പെട്ട ജീവിയായ 'ബോബ് ക്യാറ്റി'ന്‍റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന ബണ്ടിന് മുകളിലൂടെ ചാടി പോകുന്ന അതിശയിപ്പിക്കുന്ന ദൃശ്യമാണിത്.
പുഴയുടെ നടുവില്‍ നിന്ന് ഒറ്റച്ചാട്ടത്തിനാണ് ബോബ് ക്യാറ്റ് മറുകരയിലെത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഗൌരവ് ശര്‍മ്മ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
https://twitter.com/GauravSharmaIFS/status/1342315119204651009
1.75 അടി വരെ പൊക്കം വയ്ക്കുന്ന...
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇവിടങ്ങളിലടക്കം മൂന്ന്...