ദുബൈ: ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ദുബൈയില്‍ അര ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ സമ്മാനം. 47കാരനായ നേപ്പാള്‍ സ്വദേശി പ്രദീപിനാണ് അപ്രതീക്ഷിതമായി ഭാഗ്യ സമ്മാനം ലഭിച്ചത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ നറുക്കെപ്പിലാണ് പ്രദീപ് വിജയിയായത്.
ദുബൈയിലെ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്‍തിരുന്ന പ്രദീപ് പ്രതിസന്ധിക്കാലത്ത്...
റിയാദ്(www.mediavisionnews.in):സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 11 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് 119 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 174 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,62,339 ഉം രോഗമുക്തരുടെ എണ്ണം 3,53,353 ഉം ആയി. മരണസംഖ്യ 6196 ആയി.
അസുഖ ബാധിതരായി രാജ്യത്ത്...
കോഴിക്കോട് (www.mediavisionnews.in):സമസ്ത കേരള ജംഇയ്യത്തുൽ ഉലമായെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
'സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളിൽ സമസ്ത ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ സമസ്തയിലുണ്ട്. എന്നാൽ സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാൻ...
ന്യൂദല്‍ഹി: ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ കല്ലറ തകര്‍ത്ത നിലയില്‍. ജാമിഅ മിലിയ ഇസ്‌ലാമിയയ്ക്ക് സമീപം ദക്ഷിണ ദല്‍ഹിയിലെ ബട്‌ല ഹൗസ് ഖബര്‍സ്ഥാനിലെ കല്ലറയാണ് അജ്ഞാതര്‍ ആക്രമിച്ചത്.
അതേസമയം സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.ഉത്തര്‍പ്രദേശിലെ ബിബിപുരില്‍ ജനിച്ച ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍ 1947-48ലെ ഒന്നാം ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു.നൗഷേരയിലെ വിജയത്തിന് പിന്നാലെ ‘നൗഷേര സിംഹം’...
പത്തനംതിട്ട: തിരുവല്ല നഗരസഭയിൽ എസ്‌ഡിപിഐ അംഗത്തിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. എസ് ഡി പിഐ അംഗം സബിത സലീമിന്റേതടക്കം രണ്ട് അംഗങ്ങളുടെ അധിക പിന്തുണയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഇതോടെ യുഡിഎഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ കോൺഗ്രസ് അംഗം ബിന്ദു ജയകുമാർ വിജയിച്ചു.
കാസര്‍കോട്: കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്‌ടര്‍ സിബി തോമസിനും ബേക്കല്‍ തീരദേശ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും ഡി ജി പിയുടെ ബാഡ്‌ജ് ഓഫ് ഓണര്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചതിനാണ് ബഹുമതി. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. സിബിതോമസിനു ഇതു രണ്ടാം തവണയാണ് ബാഡ്‌ജ് ഓഫ് ഓണര്‍ ലഭിക്കുന്നത്.2014ല്‍ ഉപ്പളയില്‍ നടന്ന ഒരു...
കാസര്‍കോട്: തിരഞ്ഞെടുക്കപ്പെട്ട ഒമ്പതാമത് കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട 51 വയസുകാരനായ അഡ്വ. വി.എം. മുനീര്‍ അധികാരമേറ്റു. രാവിലെ 11 മണിക്ക് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ കെ. സവിത ടീച്ചറെ പരാജയപ്പെടുത്തിയാണ് അഡ്വ. വി.എം. മുനീര്‍ നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. മുനീര്‍ 21...
നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ എൽഡിഎഫിന് അട്ടിമറി ജയം. യുഡിഎഫ് വിമതൻ സനീഷ് ജോർജ് നഗരസഭാ അധ്യക്ഷനായി. യുഡിഎഫ് സ്വതന്ത്രനും എൽഡിഎഫിന് വോട്ട് ചെയ്തു.
13 സീറ്റില്‍ യുഡിഎഫും 12 സീറ്റില്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്. രണ്ട് വിമതരുടെ നിലപാടാണ് നിര്‍ണായകമായത്. ഒരു വിമതനെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കുമെന്നാണ് ഇന്ന് രാവിലെ വരെ യുഡിഎഫ് അവകാശപ്പെട്ടിരുന്നത്....
പാലക്കാട് : നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ വോട്ട് മാറി ചെയ്തത് ബഹളത്തിനിടയാക്കി.
ബിജെപി മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി. നടേശനാണ് വോട്ട് മാറി ചെയ്തത്. ബിജെപിക്ക് പകരം സിപിഎമ്മിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ നടേശന്‍ ബാലറ്റ് തിരിച്ചെടുക്കുകയായിരുന്നു.
ബോക്‌സിലിട്ടില്ലെന്ന പേരില്‍ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്....
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...