Latest news

കെഎം ഷാജി എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം...

കാസർകോട് ഭാര്യയെ വെടിവച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കാസർകോട് (www.mediavisionnews.in):കാസർകോട് കാനത്തൂർ വടക്കേക്കരയിൽ ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാനത്തൂർ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്. മലയോര കൃഷി മേഖലയായ കാനത്തൂരിൽ ലൈസൻസുള്ള തോക്കുകളും ലൈസൻസ് ആവശ്യമില്ലാത്ത തോക്കുകളും ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഭാര്യ ബേബിയെ വെടിവെക്കാൻ വിജയൻ ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണെന്നാണ്...

ഭാര്യയെ കാറിലിരുത്തി പുറത്തിറങ്ങി, കാറുമായി മോഷ്ടാക്കള്‍ പറപറന്നു; യുവതിയെ ഉപേക്ഷിച്ചത് 5 കി.മീ അകലെ

ചണ്ഡീഗഢ്:  ഭാര്യയെ കാറിലിരുത്തി യുവാവ് പുറത്തിറങ്ങിയപ്പോള്‍ കാറുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. കാറിലുണ്ടായിരുന്ന യുവതിയുമായാണ് മോഷ്ടാക്കള്‍കടന്നത്. ഒടുവില്‍ അഞ്ച് കിലോമീറ്റര്‍ അകലെ ടോള്‍പ്ലാസയില്‍ യുവതിയെ ഉപേക്ഷിച്ചു. ചണ്ഡീഗഢിന് സമീപം ദേരാബാസിയിലായിരുന്നു നാടകീയമായ സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായ രാജീവ് ചന്ദിന്റെ കാറാണ് പട്ടാപ്പകല്‍ മോഷ്ടിക്കപ്പെട്ടത്. ഭാര്യ റിതുവിനൊപ്പം കുട്ടികളുടെ സ്‌കൂളില്‍ ഫീസ് അടയ്ക്കാനെത്തിയതായിരുന്നു രാജീവ്. കാര്‍ റോഡരികില്‍നിര്‍ത്തി...

വീണ്ടും ഇന്ത്യയെ വേട്ടയാടി പരിക്ക്; മറ്റൊരു സൂപ്പര്‍ താരവും പുറത്തേക്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യയെ വീണ്ടും പരിക്ക് വലയ്ക്കുന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഋഷഭ് പന്തിനാണ് ഒടുവില്‍ പരിക്കേറ്റത്. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ പന്തിന്റെ കൈയിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫിസിയോയുടെ സഹായം തേടിയ പന്ത് വേദനസംഹാരി കഴിച്ചാണ് പിന്നീട് ബാറ്റിങ് തുടര്‍ന്നത്. നന്നായി ബാറ്റ് ചെയ്യുകയായിരുന്ന താരം ഇതിനു...

ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു

കോട്ടയം: ജോസ് കെ മാണി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു. ഉപരാഷ്ട്രപതിയ്ക്കാണ് ജോസ് രാജിക്കത്ത് അയച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. പാലായിലോ കടുത്തുരിത്തിയിലോ ജോസ് മത്സരിക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായതോടെയാണ് യുഡിഎഫ് നല്‍കിയ രാജ്യസഭ എം.പി സ്ഥാനം രാജിവെക്കാന്‍ ജോസ് തീരുമാനിച്ചത്. രണ്ടില ചിഹ്നം ലഭിക്കുന്നതുമായി ബന്ധപ്പെട്ട...

സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഈ വിവരം അറിയിച്ചത്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യകാര്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ ആരംഭം മുതല്‍ ഇതുവരെ എല്ലാ പിന്തുണകളും നല്‍കിയ സല്‍മാന്‍ രാജാവിന് ആരോഗ്യമന്ത്രി...

വാട്‌സപ്പിന്റെ മാറ്റ് കുറയുന്നു; പകരം വരുന്നു സിഗ്നല്‍

ലോകത്തെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സപ്പിന്റെ ജനപ്രിയത കുറയുന്നതായി റിപ്പോര്‍ട്ട്. വാട്‌സപ്പ് വിട്ട് ടെലഗ്രാം, സിഗ്നല്‍ എന്നിവയിലേക്ക് കൂടുമാറുന്ന ട്രെന്റ് കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ട്. വാട്‌സപ്പ് ഉപേക്ഷിക്കുന്നതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. ഫെബ്രുവരി എട്ടു മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതോടെ പഴയ വാട്‌സപ്പ് എന്നെന്നേക്കുമായി നഷ്ടപ്പെടും. വാട്‌സപ്പിലെ എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക്...

യുഡിഎഫ് ക്ഷണിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും, എംഎൽഎ ആയാൽ ശമ്പളം വേണ്ടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്ന് ജസ്റ്റീസ് കെമാല്‍ പാഷ  പറഞ്ഞു. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ല. എംഎല്‍എ...

ഇന്നത്തെ സ്വര്‍ണ്ണ വില

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. അടുത്തിടെ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലക്കുറവാണിത്. പുതിയ വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് വില കുറയുന്നത്. വ്യാഴാഴ്ച പവന് 400 രൂപയുടെ കുറവുണ്ടായിരുന്നു. 37,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 120 രൂപ താഴ്ന്ന് 4,630 രൂപയിലാണ് വ്യാപാരം...

ആശുപത്രിയില്‍ തീപിടിത്തം; മഹാരാഷ്ട്രയില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. ഭണ്ഡാര  ജില്ലാ ജനറല്‍ ആശുപ്രത്രിയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. നവജാത ശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പത്തോളം കുട്ടികളാണ് പൊള്ളലേറ്റ് മരിച്ചതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണനിരക്ക് ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തമുണ്ടായ യൂണിറ്റില്‍ നിന്നും ഏഴ് കുട്ടികളെ രക്ഷിച്ചിട്ടുണ്ടെന്ന് ആശുപത്രിയിലെ...
- Advertisement -spot_img

Latest News

മൂന്ന് മാസത്തിനിടെ ഉംറക്കെത്തിയത്1.12 കോടിയിലധികം തീർഥാടകർ; 57 ലക്ഷവും വിദേശികൾ

ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...
- Advertisement -spot_img