Latest news

തെരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്ലീം ലീഗ്; മലപ്പുറത്ത് പ്രചാരണങ്ങള്‍ക്ക് നേരത്തെ തുടക്കം

മലപ്പുറം: മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേരത്തെ തുടക്കം കുറിക്കാനൊരുങ്ങി മുസ്ലീം ലീഗ്. ജില്ലയിലെ 16 മണ്ഡലങ്ങളിലൂടേയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജാഥ നടത്തും. ശക്തി കേന്ദ്രമായ മലപ്പുറത്ത് കഴിഞ്ഞ തവണ ഒരു സീറ്റില്‍ തോറ്റതും ചില മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞതുമാണ് ഇത്തവണ നേരത്തെ ഒരുങ്ങാൻ ലീഗിനെ പ്രേരിപ്പിച്ചത്. മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍ 12...

ഗോവധനിരോധനനിയമം നിലവില്‍ വന്ന ശേഷം ആദ്യകേസ് ചിക്കമംഗളൂരുവില്‍; രണ്ട് ലോറികളിലായി കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം

മംഗളൂരു: കര്‍ണാടകയില്‍ ഗോവധനിരോധന നിയമം നിലവില്‍ വന്ന ശേഷം ആദ്യത്തെ കേസ് ചിക്കമംഗളൂരുവില്‍. രണ്ട് ലോറികളിലായി കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കന്നുകാലികളെ രണ്ട് ലോറികളില്‍ അനധികൃതമായി ദാവനഗരെ ജില്ലയിലെ റാണെബെനൂരില്‍ നിന്ന് ശൃംഗേരി വഴി മംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു....

കാത്തിരിപ്പിന് വിരാമം; രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍

രാജ്യത്ത് ജനുവരി 16 മുതല്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാര്‍ക്കുമാണ് നല്‍കുന്നത്. മൂന്ന് കോടിയോളം വരുന്ന ഇവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ നല്‍കുന്നത്. ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍...

ജക്കാര്‍ത്തയില്‍ കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തതിന് ശേഷം കാണാതായ വിമാനം തകര്‍ന്നുവീണു. ഇന്തോനേഷ്യ ഗതാഗത മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട സിര്‍വിജയ വിമാനമാണ് കടലില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 62 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 10 പേര്‍...

ഈ പഠിപ്പിക്കല്‍ ഇനി പറ്റില്ല; ഡ്രൈവിംഗ് സ്‍കൂളുകളെ ‘എട്ടെഴുതിക്കാന്‍’ സര്‍ക്കാര്‍!

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.  ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനുള്ള ഫീസ് ഏകീകരിക്കാനും പഠനനിലവാരം നിശ്ചയിക്കാനും ഉള്‍പ്പെടെ ഇടപെടാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍  ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ തലവനായ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച ഡ്രൈവര്‍മാരെ സൃഷ്‍ടിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പിക്കുന്നതിനൊപ്പം പഠനനിലവാരം...

ജക്കാർത്തയിൽ പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ വിമാനം കാണാതായി

ഇന്തോനേഷ്യയിൽ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം കാണാതായി. ജക്കാർത്തയിൽ നിന്ന് പോണ്ടിയാനാക്കിലേക്കുള്ള ശ്രീവിജയ എയർ ഫ്ലൈറ്റ് എസ്‌ജെവൈ 182 ആണ് കാണാതായത്. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് ഇന്തോനേഷ്യയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു. ഫ്ലൈറ്റ് ട്രാക്കർ വെബ്‌സൈറ്റ് ഫ്ലൈറ്റ് റാഡാർ 24 നൽകുന്ന റിപ്പോർട്ട് പ്രകാരം പറന്നുയർന്ന് 10,000 അടിയിലധികം ഉയരത്തിലെത്തിയപ്പോഴേക്കും വിമാനവുമായുള്ള...

ഭർത്താവിനെതിരെ പരാതിയുമായി പോയ അമ്മ പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവറുമായി അടുപ്പത്തിലായി; ഒടുവിൽ മകൾക്ക് നേരെ പീഡന ശ്രമം, ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: തലസ്ഥാനത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. വലിയമല സ്റ്റേഷനിലെ സി പി ഒ എസ് എസ് അനൂപിനെയാണ് പൊലീസ് സസ്‌പെൻഡ് ചെയ്‌തത്. 2017ലാണ് കേസിനാസ്‌‌പദമായ സംഭവം നടന്നത്‌. വിതുര സ്റ്റേഷനിൽ ഡ്രൈവറായിരിക്കെയാണ് പീഡനശ്രമമെന്ന് പെൺകുട്ടി ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കമ്മിഷന്റെ നിർദേശപ്രകാരം വിതുര പൊലീസാണ്...

തിരഞ്ഞത് വീട്; ഗൂഗിള്‍ നല്‍കിയത് 7 കൊല്ലം മുമ്പ് മരിച്ചു പോയ അച്ഛന്‍ റോഡരികില്‍ നില്‍ക്കുന്ന ചിത്രം

കോവിഡ് കാലത്തെ ബോറടി മാറ്റാന്‍ ഗൂഗിളില്‍ തന്റെ മാതാപിതാക്കളുടെ വീട് തിരയുകയായിരുന്നു ആ യുവാവ്. എന്നാല്‍ അയാളെ അദ്ഭുതപ്പെടുത്തി ഗൂഗിളില്‍ അയാള്‍ കണ്ടെത്തിയത് അച്ഛന്റെ ചിത്രമാണ്. ഏഴ് കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ അച്ഛന്റെ റോഡരികില്‍ നില്‍ക്കുന്ന  ഫോട്ടോ ഗൂഗിള്‍ എര്‍ത്ത് അയാളുടെ മുന്നിലെത്തിച്ച് അദ്ഭുതപ്പെടുത്തി. ജപ്പാന്‍ സ്വദേശിയായ ട്വിറ്റര്‍ ഉപയോക്താവ് ടീച്ചര്‍ യുഫോയാണ് ഗൂഗിള്‍ എര്‍ത്തില്‍...

‘ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ കവര്‍ച്ചക്കാര്‍’ പിടിയില്‍

ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ കവര്‍ച്ചക്കാര്‍'-ബ്രിട്ടീഷ് പൊലീസ് ആ കളളന്‍മാരെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. കവര്‍ച്ചയുടെ കഥയറിഞ്ഞാലും ആരും പറഞ്ഞുപോവും, ഇതുപോരൊവസ്ഥ ഒരു കവര്‍ച്ചക്കാര്‍ക്കും വരല്ലേ എന്ന്. ബ്രിട്ടനിലെ മിഡില്‍പോര്‍ട്ടിലാണ് സംഭവം. രണ്ട് കള്ളന്‍മാര്‍ ഒരു കടയില്‍ കവര്‍ച്ചയ്ക്ക് കയറിയതായിരുന്നു. അതിനിടയില്‍ ഒരു കവര്‍ച്ചക്കാരന്റെ പോക്കറ്റിലുള്ള മൊബൈല്‍ ഫോണ്‍ അറിയാതെ അമര്‍ന്നുപോയി. അതോടെ ഫോണില്‍നിന്നും ഒരു കോള്‍ പോയി....

വി എസ് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു; കാവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷസ്ഥാനം ഉടൻ ഒഴിയും.  സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കാവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞു. ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ താമസം മാറി. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വി എസ് സ്ഥാനം ഒഴിയുന്നത്.
- Advertisement -spot_img

Latest News

മൂന്ന് മാസത്തിനിടെ ഉംറക്കെത്തിയത്1.12 കോടിയിലധികം തീർഥാടകർ; 57 ലക്ഷവും വിദേശികൾ

ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...
- Advertisement -spot_img