ഗോവധനിരോധനനിയമം നിലവില്‍ വന്ന ശേഷം ആദ്യകേസ് ചിക്കമംഗളൂരുവില്‍; രണ്ട് ലോറികളിലായി കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം

0
352

മംഗളൂരു: കര്‍ണാടകയില്‍ ഗോവധനിരോധന നിയമം നിലവില്‍ വന്ന ശേഷം ആദ്യത്തെ കേസ് ചിക്കമംഗളൂരുവില്‍. രണ്ട് ലോറികളിലായി കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കന്നുകാലികളെ രണ്ട് ലോറികളില്‍ അനധികൃതമായി ദാവനഗരെ ജില്ലയിലെ റാണെബെനൂരില്‍ നിന്ന് ശൃംഗേരി വഴി മംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. മറ്റൊരു ഡ്രൈവറെ ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. ദാവനഗരെയിലെ ആബിദ് അലിക്കാണ് മര്‍ദ്ദനമേറ്റത്. അലിയെ ചികിത്സയ്ക്കായി ശൃംഗേരിയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ഡ്രൈവര്‍മാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍പ്രതികള്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയുമാണ് ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here