Latest news

‘രാജ്യത്ത് ഫേസ്ബുക്കും വാട്‌സ്ആപ്പും നിരോധിക്കണം’; എന്തും സഹിച്ച് ഉപയോഗിക്കുമെന്ന അഹങ്കാരമാണ് സുക്കര്‍ബര്‍ഗിനെന്ന് സിഎഐടി

രാജ്യത്ത് ഫേസ്ബുക്കും വാട്‌സ്ആപ്പും നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേര്‍സ് (സിഎഐടി). ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി എന്തടിസ്ഥാനത്തിലാണ് അവരുടെ ഏകപക്ഷീയ നയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ഡിജിറ്റല്‍ വിദ്യാഭ്യാസം കുറവുള്ളവര്‍ എന്തും സഹിച്ച് ആപ് നിലനിര്‍ത്തുമെന്ന അഹങ്കാരമാണ് ഫെയ്‌സ്ബുക്കിനെന്നും സിഐടിസി കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഉപ്പു വാങ്ങാനെത്തി രാജ്യം കീഴടക്കിയ ബ്രിട്ടീഷ്...

നിങ്ങളുടെ സന്ദേശങ്ങളെല്ലാം സുരക്ഷിതമാണ്; അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി വാട്‌സാപ്പ്

ന്യൂഡല്‍ഹി: പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് വന്നതിന് പിന്നാലെ വാട്‌സാപ്പിനെതിരായി വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും പ്രചാരണങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചില തെറ്റിദ്ധാരണങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുകയാണ് വാട്‌സാപ്പ്. ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്‌സാപ്പ് പറഞ്ഞു. 'ചില അഭ്യൂഹങ്ങളില്‍ 100% വ്യക്തത വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു....

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഉപ്പള : ഫ്രണ്ട്‌സ് പച്ചിലംപാറയുടെയും, പി.സി.എസ്ന്റെയും ആഭിമുഖ്യത്തിൽ ഡോക്ടർസ് ഹോസ്പിറ്റലിന്റെ സഹകരണത്തോട് കൂടി സൗജന്യ അസ്‌ഥി രോഗ ക്യാമ്പ് സംഘടിപ്പിച്ചു. മംഗൽപാടി ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് റിഷാന സാബിർ ഉൽഘാടനം ക്യാമ്പ് ചെയ്തു. ബദർ അൽ സമാ ഹോസ്പിറ്റൽ ഡയറക്ടർ ലത്തീഫ് ഉപ്പള ഗേറ്റ് മുഖ്യാഥിതിയായിരുന്നു. ഹിന്ദുസ്ഥാൻ ബിൽഡേഴ്‌സ് ചെയർമാൻ ഡോക്ടർ പാവൂർ മുഹമ്മദ്,...

ലൈഫ് അഴിമതിക്കേസ്‌ സിബിഐക്ക് അന്വേഷിക്കാം; സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, യൂണിടെക്കും നൽകിയ ഹർജികൾ തള്ളിയാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് വിധിച്ചത്. സംസ്ഥാന സർക്കാരിനെ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നുള്ള ആവശ്യവും കോടതി തളളി. എഫ്സിആർഎ നിയമങ്ങളടക്കമുള്ള സിബിഐ വാദങ്ങൾ കണക്കിലെടുത്താണ്...

സ്വര്‍ണവില പവന് 240 രൂപകൂടി 36,920 രൂപയായി

തുടര്‍ച്ചയായ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 240 രൂപകൂടി 36,920 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയില്‍ വിലവര്‍ധിക്കാനുള്ള സാധ്യതകള്‍ക്ക് ഡോളര്‍ തടയിട്ടു. ഇതോടെ സ്‌പോട് ഗോള്‍ഡിന്റെ വിലവര്‍ധന 0.2ശതമാനത്തിലൊതുങ്ങി. ഔണ്‍സിന് 1,847.96 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍...

നിയമസഭയില്‍ പിണറായിയും ചെന്നിത്തലയും നേര്‍ക്കുനേര്‍; ചോദ്യോത്തര വേള ബഹളമയം

തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. ചോദ്യോത്തരവേളയിലാണ് പരസ്പരം ഏറ്റുമുട്ടി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയത്. എം.എല്‍.എമാര്‍ക്കെതിരെ കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യോത്തരവേള. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4620 രൂപയും ഒരു പവന് 36,960 രൂപയുമാണ് ഇന്നത്തെ വില.

തെര‌ഞ്ഞെടുപ്പിൽ അഞ്ച് സീറ്റു കൂടി പുതുതായി ചോദിക്കാന്‍ മുസ്ലീം ലീഗ്; നാല് എംഎൽഎമാരെ തഴയാനും ധാരണ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് അഞ്ച് സീറ്റ് കൂടി ആവശ്യപ്പെട്ടേക്കും. നിലവിൽ സീറ്റില്ലാത്ത ജില്ലകളിലാവും സീറ്റാവശ്യപ്പെടുക. 4 സിറ്റിംഗ് എംഎൽഎ മാർക്ക് സീറ്റ് നൽകില്ലെന്നാണ് സൂചന. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, വയനാട് അടക്കമുള്ള ജില്ലകളിലാണ് ലീഗ് സീറ്റാവശ്യപ്പെടുക. ഇവിടെ എല്ലായിടത്തും ലീഗ് സ്ഥാനാർത്ഥികൾ തന്നെ മൽസരിക്കണമെന്നില്ല. ചില സീറ്റുകൾ പൊതുപിന്തുണയുള്ളവരെ നിർത്തിയാകും മൽസരം. ഇക്കാര്യം ലീഗ് യുഡിഎഫിൽ അവതരിപ്പിച്ചതായാണ്...

ഗൂഗിൾ മാപ്പ് ചതിച്ചു, കാര്‍ ഡാമില്‍ വീണ് യുവാവിന് ദാരുണാന്ത്യം!

മുംബൈ: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ കാര്‍ അണക്കെട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയിലെ അകോലെയിലാണ് സംഭവമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുനെ സ്വദേശിയായ സതിഷ് ഗുലെ (34)യാണ് അണക്കെട്ടില്‍ മുങ്ങി മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ നീന്തി രക്ഷപെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. അകോലയ്ക്കടുത്തുള്ള കൽസുബായ് മല...

കേരളത്തിന് ആദ്യഘട്ടത്തില്‍ 4.35 ലക്ഷം വയൽ വാക്സീൻ; ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു

തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില്‍ കിട്ടുക 4, 35, 500 വയൽ വാക്സീൻ. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. വാക്സിൻ ഒരു വയൽ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം. വാക്സിൻ സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കി കഴിഞ്ഞു. അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിനാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെടുന്നത്. കൊവിഷീല്‍ഡ്...
- Advertisement -spot_img

Latest News

മൂന്ന് മാസത്തിനിടെ ഉംറക്കെത്തിയത്1.12 കോടിയിലധികം തീർഥാടകർ; 57 ലക്ഷവും വിദേശികൾ

ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...
- Advertisement -spot_img