Monday, December 15, 2025

Latest news

രണ്ടാഴ്ചകൊണ്ട് വര്‍ധിച്ചത് 1,520 രൂപ: സ്വര്‍ണവില പവന് 37,440 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വെള്ളിയാഴ്ചയുംകൂടി. പവന് 320 രൂപ കൂടി 37,440 രൂപയായി. ഗ്രാമിന് 40 രൂപകൂടി 4680 രൂപയായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിലുണ്ടായ വര്‍ധന 1,520 രൂപയാണ്. അതസമയം, തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവില്‍ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,881.65 ഡോളറായി കുറഞ്ഞു. ഈയാഴ്ചമാത്രം 2.3ശതമാനം വര്‍ധനയാണുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം...

തുടർഭരണം ലക്ഷ്യമിട്ട് പിണറായി; ജില്ലകളിൽ പര്യടനം നടത്തും, പ്രമുഖരുമായി കൂടിക്കാഴ്ച

തിരുവനന്തപുരം∙ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ജയത്തിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പര്യടനത്തിനു തയാറെടുക്കുന്നു. ഈ മാസം 22നു പര്യടനം തുടങ്ങാനാണ് ആലോചന. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണിത്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കൊല്ലത്തുനിന്നു പര്യടനം തുടങ്ങാനാണ് ആലോചന. 14 ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി, ഗെസ്റ്റ്...

ക്രിക്കറ്റ് ബോർഡിന്‍റെ മാനസിക പീഡനം; പാക് ക്രിക്കറ്റിലെ സൂപ്പർതാരം 28-ാം വയസിൽ വിരമിച്ചു

ലാഹോർ: ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് പാക് ക്രിക്കറ്റ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ ആണ് 28-ാം വയസിൽ കളി മതിയാക്കിയത്. പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഉണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ടെസ്റ്റില്‍ നിന്ന് വിരമിച്ച...

കുഞ്ഞുങ്ങൾക്ക് ഡയപ്പർ ധരിപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

കുഞ്ഞുങ്ങൾക്ക് ഡയപ്പർ ഉപയോ​ഗിക്കാറുണ്ടല്ലോ. ദിവസവും അഞ്ചോ ആറോ ഡയപ്പറുകൾ വരെ ഉപയോഗിക്കുന്നത് കാണാം. മണിക്കൂറോളം ഡയപ്പറുകൾ വയ്ക്കുന്നത് കുഞ്ഞുങ്ങൾക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ ഡയപ്പറുകൾ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... ഒന്ന്... കുഞ്ഞുങ്ങൾക്ക് ഡയപ്പറുകൾ ഉപയോഗിക്കുന്നവർ കൃത്യമായ ഇടവേളകളിൽ ഡയപ്പർ മാറ്റുക. കുഞ്ഞ് മലമൂത്ര...

പാലക്കാട് നഗരസഭയില്‍ ജയ്‍ശ്രീറാം ഫ്ലക്സ് വെച്ചസംഭവം; കേസെടുത്ത് പൊലീസ്, സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പ്രതികളാകും

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് വെച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പാലക്കാട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. സംഭവത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് പാലക്കാട് എസ്.പി റിപ്പോര്‍ട്ട് തേടി. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ്...

ചാലിയാര്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം; പ്രസിഡന്‍റാകുന്നത് എൽഡിഎഫ് അംഗം

മലപ്പുറം: നിലമ്പൂർ ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്‍റ് സ്ഥാനം ലഭിക്കാത്ത അവസ്ഥയിലാണ് യുഡിഎഫ്. ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും പ്രസിഡന്റാവുക എല്‍.ഡി.എഫ് അംഗമായിരിക്കും. പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയന്‍ കാരേരി പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ആനപ്പാറയില്‍ നിന്ന് വിജയിച്ച എൽഡിഎഫിലെ മനോഹരനെ തേടി പ്രസിഡന്‍റ് സ്ഥാനമെത്തുന്നത്. 14 വാര്‍ഡുകളുള്ള...

വിവാദങ്ങളെ മറികടന്ന് മുന്നേറിയിട്ടും ഇടതിന് നഷ്ടം 224 സീറ്റ്; നേട്ടം എൻഡിഎയ്ക്ക് മാത്രം

കോട്ടയം∙ അതിശക്തമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വീഴ്ത്താന്‍ കഴിഞ്ഞെങ്കിലും കൈയ്യിലുണ്ടായിരുന്ന 360 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 96 മുനിസിപ്പല്‍ വാര്‍ഡുകളും നഷ്ടപ്പെട്ട് ഇടതുമുന്നണി (തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 10 സീറ്റുകളിലെ ഫലം വരാനുണ്ട്). എന്‍ഡിഎയ്ക്കു മാത്രമാണ് ഇത്തവണ നില മെച്ചപ്പെടുത്താനായതെന്നാണ് കണക്കുകൾ. യുഡിഎഫിലെ പ്രധാനകക്ഷിയായിരുന്നു കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തിയിട്ടും കഴിഞ്ഞ...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ സോഫ്റ്റ് വെയര്‍ തകരാര്‍; നഗരസഭകളുടെ എണ്ണത്തിലും എല്‍.ഡി.എഫിന് മേല്‍ക്കൈ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഗരസഭാ ഫലത്തില്‍ സോഫ്റ്റ് വെയര്‍ തകരാറുണ്ടായതായി റിപ്പോര്‍ട്ട്. നേരത്തെ യു.ഡി.എഫ് 45, എല്‍.ഡി.എഫ് 35, ബി.ജെ.പി 2 എന്നായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ പിഴവാണ് യു.ഡി.എഫിന് മൂന്‍തൂക്കത്തിന് ഇടയാക്കിയത്. അതേസമയം തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍...

വിമാനത്തിൽനിന്ന് ഐഫോൺ താഴെ വീണു, 984 അടി താഴ്ചയിൽ നിന്ന് വീണിട്ടും കേടുപറ്റാതെ സിക്സ് എസ്

റിയോഡി ജനിറോ: ഐഫോൺ ഒക്കെ വിമാനത്തിൽ നിന്ന് താഴേക്ക് പതിക്കുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവില്ല ആർക്കും. എന്നാൽ ബ്രസീലിയൻ ഡോക്യുമെന്ററി സംവിധായകൻ ഏണസ്റ്റോ ​ഗാലിയോട്ടോ തന്റെ ഫോൺ താഴേക്ക് വീണതോടെ ലഭിച്ചത് അവിസ്മരണീയമായ ദൃശ്യങ്ങളാണ്. ആ വീഴ്ചയിൽ ഐഫോണിന് കേടുപറ്റിയില്ലെന്ന് മാത്രമല്ല, അതുവഴി ലഭിച്ചത് മനോഹരമായ ദൃശ്യങ്ങൾ കൂടിയാണ്. റിയോഡി ജനീറോയിലെ കാബോ ഫ്രിയോ ബീച്ചിന്...

തെരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ തിരുവമ്പാടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനന് കുത്തേറ്റു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ മേല്‍കമ്മിറ്റിയില്‍ നിന്നും ബൂത്ത് കമ്മിറ്റിയിലേക്ക് ഫണ്ട് വിതരണം ചെയ്തിരുന്നു. ഈ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കിയത്. പരിക്കേറ്റ മോഹനന്‍...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img