Tuesday, May 13, 2025

Latest news

നിങ്ങളുടെ പുതുവത്സര സന്ദേശം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ദുബൈ: ലോകം പുതുവത്സരാഘോഷങ്ങള്‍ക്കായി ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായുള്ള സന്ദേശങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷത്തലേന്നായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക.   ജനങ്ങള്‍ക്ക് ഇത്തവണയും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പുതുവത്സര സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ചൊവ്വാഴ്‍ചയാണ് അധികൃതര്‍ അറിയിച്ചത്. 35 അക്ഷരങ്ങള്‍ വരെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ....

ഇടതു നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍; ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍. കെ.കെ. രാഗേഷും കൃഷ്ണ പ്രസാദും ബിലാസ്പുരില്‍ വെച്ച് അറസ്റ്റിലായി.  ഇന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ വീട് പോലീസ്...

കര്‍ഷക സമരത്തിന് പിന്തുണ: അണ്ണാ ഹസാരെയുടെ ഉപവാസ സമരം തുടങ്ങി

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ ഉപവാസ സമരം തുടങ്ങി. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്നും അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് മഹാരാഷ്ട്ര റാലേഗാന്‍ സിദ്ദിയിലെ പദ്മാദേവി ക്ഷേത്രത്തിലാണ് ഹസാരെയുടെ ഉപവാസം. ഒരു ദിവസമാണ് ഉപവാസം. https://www.facebook.com/indianexpress/posts/10159263803633826 'ഇത്...

26,567 പുതിയ കോവിഡ് കേസുകള്‍: അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്‌

ദില്ലി (www.mediavisionnews.in):രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തിൽ താഴെ മാത്രം. അഞ്ച് മാസത്തിന് ശേഷമാണ് രാജ്യത്ത് കൊവിഡ് കേസുകൾ മുപ്പതിനായിരത്തിൽ താഴെയെത്തുന്നത്. 26,567 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.  ചികിത്സയിലുള്ളവരുടെ എണ്ണവും ജൂലൈയ്ക്ക് ശേഷം ഇത് ആദ്യമായി നാല് ലക്ഷത്തിൽ താഴെ എത്തി.  ഇതുവരെ 97,03,770 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. നിലവിൽ...

മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ചു

മഞ്ചേശ്വരം (www.mediavisionnews.in): മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ച തായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുസോടി സ്വദേശിയും മച്ചംപാടിയില്‍ താമസക്കാരനുമായ മൂസ (42)യാണ് മരിച്ചത്. സൗദി ത്വാഹിഫില്‍ മദ്രസ ജീവനക്കാരനായിരുന്നു മൂസ. ഇന്നലെ രാത്രി 11 മണിയോടെ ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ കാറിടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും...

പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെ പലതും ചെയ്യും; ഇതാണോ വലിയ ആനക്കാര്യം; പെട്രോള്‍ വില വര്‍ധനവില്‍ സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോള്‍ പല സമരങ്ങളും ചെയ്യുമെന്നും എന്നാല്‍ അധികാരത്തിലെത്തുമ്പോള്‍ അങ്ങനെ ചെയ്യേണ്ടതുണ്ടോയെന്ന ചോദ്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പെട്രോള്‍ വിലവര്‍ധനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വിചിത്ര ന്യായീകരണവുമായി സുരേന്ദ്രന്‍ എത്തിയത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പെട്രോള്‍ വില വര്‍ധനവിനെതിരെ വണ്ടിയുന്തി പ്രതിഷേധിച്ച ആളായിരുന്നല്ലോ താങ്കള്‍ എന്നും ഇപ്പോള്‍ വില കുത്തനെ വര്‍ധിക്കുമ്പോള്‍ എന്താണ് പറയാനുള്ളതെന്നുമുള്ള ചോദ്യത്തിന്...

ഇന്നത്തെ സ്വര്‍ണ്ണ വില

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി.  ആഗോള വിപണിയില്‍ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.  കഴിഞ്ഞദിവസം വിലയില്‍ 1.7ശതമാനത്തോളം വിലവര്‍ധിച്ചിരുന്നു. ഡോളര്‍ തളര്‍ച്ചയിലായതാണ് സ്വര്‍ണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍...

സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച് ഡ്യൂട്ടിക്കെത്തി, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റാൻ നിർദ്ദേശം

കൊല്ലം: കൊല്ലത്ത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റും.  തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കൊറ്റങ്കര പഞ്ചായത്തിൽ പ്രിസൈഡിങ് ഓഫീസർ സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ എത്തിയെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പരാതിയും തൽകി.  കോളശ്ശേരി വാർഡിൽ  ഒന്നാം നമ്പർ ബൂത്തിലെ ഉദ്യോഗസ്ഥക്കെതിരെയാണ് ആരോപണമുയർന്നത്. തെളിവായി ചിത്രവും...

വാട്‌സ്ആപ്പിൽ വ്യാജ സ്ഫോടന വീഡിയോ; പരിഭ്രാന്തരായി മംഗളൂരുവാസികൾ

മംഗളൂരു: ദേശീയപാത 66-ലെ പമ്പുവെല്ലിലെ മേൽപ്പാലത്തിൽ സ്ഫോടകവസ്തുക്കളുമായി വന്ന ലോറി പോട്ടിത്തെറിക്കുന്ന ദൃശ്യമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വന്ന വീഡിയോ സന്ദേശം മംഗളൂരുവിൽ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ വീഡിയോ പ്രചരിച്ചത്. മംഗളൂരു പമ്പുവെൽ മേൽപ്പാലത്തിൽ ലോറി പൊട്ടിത്തെറിച്ച് അപകടം ഉണ്ടായി എന്നരീതിയിലായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. നിമിഷനേരത്തിനകം ഈ വീഡിയോ...

സ്വര്‍ണവില പവന് 560 രൂപകൂടി 37,280 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി.  ആഗോള വിപണിയില്‍ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.  കഴിഞ്ഞദിവസം വിലയില്‍ 1.7ശതമാനത്തോളം വിലവര്‍ധിച്ചിരുന്നു. ഡോളര്‍ തളര്‍ച്ചയിലായതാണ് സ്വര്‍ണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി...
- Advertisement -spot_img

Latest News

ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ...
- Advertisement -spot_img