രാജ്യത്ത് ജനുവരി 16 മുതല്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാര്‍ക്കുമാണ് നല്‍കുന്നത്. മൂന്ന് കോടിയോളം വരുന്ന ഇവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക.
തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ നല്‍കുന്നത്. ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തതിന് ശേഷം കാണാതായ വിമാനം തകര്‍ന്നുവീണു. ഇന്തോനേഷ്യ ഗതാഗത മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട സിര്‍വിജയ വിമാനമാണ് കടലില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
62 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 10 പേര്‍...
ഇന്തോനേഷ്യയിൽ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം കാണാതായി. ജക്കാർത്തയിൽ നിന്ന് പോണ്ടിയാനാക്കിലേക്കുള്ള ശ്രീവിജയ എയർ ഫ്ലൈറ്റ് എസ്‌ജെവൈ 182 ആണ് കാണാതായത്. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് ഇന്തോനേഷ്യയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു.
ഫ്ലൈറ്റ് ട്രാക്കർ വെബ്‌സൈറ്റ് ഫ്ലൈറ്റ് റാഡാർ 24 നൽകുന്ന റിപ്പോർട്ട് പ്രകാരം പറന്നുയർന്ന് 10,000 അടിയിലധികം ഉയരത്തിലെത്തിയപ്പോഴേക്കും വിമാനവുമായുള്ള...
തിരുവനന്തപുരം: തലസ്ഥാനത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. വലിയമല സ്റ്റേഷനിലെ സി പി ഒ എസ് എസ് അനൂപിനെയാണ് പൊലീസ് സസ്‌പെൻഡ് ചെയ്‌തത്. 2017ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വിതുര സ്റ്റേഷനിൽ ഡ്രൈവറായിരിക്കെയാണ് പീഡനശ്രമമെന്ന് പെൺകുട്ടി ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കമ്മിഷന്റെ നിർദേശപ്രകാരം വിതുര പൊലീസാണ്...
കോവിഡ് കാലത്തെ ബോറടി മാറ്റാന്‍ ഗൂഗിളില്‍ തന്റെ മാതാപിതാക്കളുടെ വീട് തിരയുകയായിരുന്നു ആ യുവാവ്. എന്നാല്‍ അയാളെ അദ്ഭുതപ്പെടുത്തി ഗൂഗിളില്‍ അയാള്‍ കണ്ടെത്തിയത് അച്ഛന്റെ ചിത്രമാണ്. ഏഴ് കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ അച്ഛന്റെ റോഡരികില്‍ നില്‍ക്കുന്ന ഫോട്ടോ ഗൂഗിള്‍ എര്‍ത്ത് അയാളുടെ മുന്നിലെത്തിച്ച് അദ്ഭുതപ്പെടുത്തി.
ജപ്പാന്‍ സ്വദേശിയായ ട്വിറ്റര്‍ ഉപയോക്താവ് ടീച്ചര്‍ യുഫോയാണ് ഗൂഗിള്‍ എര്‍ത്തില്‍...
ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ കവര്‍ച്ചക്കാര്‍'-ബ്രിട്ടീഷ് പൊലീസ് ആ കളളന്‍മാരെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. കവര്‍ച്ചയുടെ കഥയറിഞ്ഞാലും ആരും പറഞ്ഞുപോവും, ഇതുപോരൊവസ്ഥ ഒരു കവര്‍ച്ചക്കാര്‍ക്കും വരല്ലേ എന്ന്.
ബ്രിട്ടനിലെ മിഡില്‍പോര്‍ട്ടിലാണ് സംഭവം. രണ്ട് കള്ളന്‍മാര്‍ ഒരു കടയില്‍ കവര്‍ച്ചയ്ക്ക് കയറിയതായിരുന്നു. അതിനിടയില്‍ ഒരു കവര്‍ച്ചക്കാരന്റെ പോക്കറ്റിലുള്ള മൊബൈല്‍ ഫോണ്‍ അറിയാതെ അമര്‍ന്നുപോയി. അതോടെ ഫോണില്‍നിന്നും ഒരു കോള്‍ പോയി....
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷസ്ഥാനം ഉടൻ ഒഴിയും. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കാവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞു. ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ താമസം മാറി. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വി എസ് സ്ഥാനം ഒഴിയുന്നത്.
കണ്ണൂർ: മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം...
കാസർകോട് (www.mediavisionnews.in):കാസർകോട് കാനത്തൂർ വടക്കേക്കരയിൽ ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാനത്തൂർ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്.
മലയോര കൃഷി മേഖലയായ കാനത്തൂരിൽ ലൈസൻസുള്ള തോക്കുകളും ലൈസൻസ് ആവശ്യമില്ലാത്ത തോക്കുകളും ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഭാര്യ ബേബിയെ വെടിവെക്കാൻ വിജയൻ ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണെന്നാണ്...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...