സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കുമെന്ന് ഉറപ്പാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. ബിജെപിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകളില്‍ 70 ശതമാനത്തോളം എവിടേക്ക് വേണമെങ്കിലും നിഷ്പ്രയാസം മറിക്കാന്‍ ആര്‍എസ്എസിന് സാധിക്കുമെന്നും അത് രഹസ്യമായി തന്നെ നിര്‍വഹിക്കാനുള്ള കേഡര്‍ സംഘടനാ സംവിധാനം അവര്‍ക്കുണ്ടെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മുക്ത കേരളം ആര്‍.എസ്.എസ് അജന്‍ഡ...
കൊച്ചി: ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി ഇന്നും വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 85.97 രൂപയും തിരുവനന്തപുരത്ത് 87 രൂപ 63 പൈസയുമായി. ഡീസലിന് കൊച്ചിയില്‍ 80.14 രൂപയും തിരുവനന്തപുരത്ത് 81.68 രൂപയുമാണ് വില.
ജനുവരിയില്‍ മാത്രം...
31 നിയമസഭ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യൂത്ത് ലീഗിന് മുസ്ലീംലീഗിന്‍റെ നിർദ്ദേശം. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച 24 മണ്ഡലങ്ങൾക്ക് പുറമേ 7 മണ്ഡലങ്ങളിൽ കൂടി ലിസ്റ്റിലുണ്ട്. പാണക്കാട് മുനവ്വറലി തങ്ങളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 31 മണ്ഡലങ്ങളിലുമെത്തി നേതാക്കളെയും പ്രവർത്തകരെയും കാണും.
2016ൽ മുസ്ലിംലീഗ് വിജയിച്ച 18 മണ്ഡലങ്ങൾ.ഒപ്പം പരാജയപ്പെട്ട കൊടുവള്ളിയും തിരുവമ്പാടിയും ബാലുശ്ശേരിയും...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ 20ഓളം ഇന്ത്യന്‍ വംശജര്‍ക്ക് സുപ്രധാന പദവികള്‍ നല്‍കിയ നടപടി ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അത്ര തന്നെ പ്രാധാന്യത്തോടെ മറ്റൊരു വാര്‍ത്തയും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആര്‍.എസ്.എസ്/ബി.ജെ.പി ബന്ധമുള്ള ഡെമോക്രാറ്റുകളെ ബൈഡന്‍ ഉന്നത പദവികള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയെന്നാണ് വൈറ്റ്ഹൗസുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഒബാമ അധികാരത്തിലിരുന്നപ്പോള്‍ വൈറ്റ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിനായി കൂടുതൽ ഇളവുകൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സ്കൂളുകൾ തുറന്ന ശേഷം ഇതുവരെയുള്ള പ്രവർത്തനം ഡിഡിഇ/ആർഡിഡി/എഡി എന്നിവരുമായി ചേർന്ന് അവലോകനം ചെയ്ത ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
പുതിയ ഇളവുകൾ
1. ഒരു ബെഞ്ചിൽ ഇനി മുതൽ രണ്ട് കുട്ടികളെ ഇരുത്താം
2. നൂറിൽ താഴെ കുട്ടികളുള്ള എല്ലാ സ്കൂളുകളിലും എല്ലാം...
മെൽബൺ: ഗൂഗിളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാർത്തകൾക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ഗൂഗിളും ഫേസ്ബുക്കും.
പുതിയ നിയമവുമായി പാർലമെന്റ് മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ നിന്ന് ഗൂഗിൾ സെർച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാർത്തകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂർണമായും...
ഊട്ടി: തമിഴ്‌നാട്ടിൽ ആനയോടു കേരളലിയിപ്പിക്കുന്ന ക്രൂരത. തമിഴ്‌നാട്ടിലെ മസനഗുഡിയിലെ ഒരു റിസോർട്ടിലാണ് നടുക്കുന്ന സംഭവം നടന്നത്. റിസോർട്ട് പരിസരത്തേക്ക് വന്ന കാട്ടാനയുടെ നേർക്ക് അവിടത്തെ ജീവനക്കാർ ടയർ കത്തിച്ച് എറിയുകയായിരുന്നു. തുടർന്ന് ചോരവാർന്നും പൊള്ളലേറ്റും മിണ്ടാപ്രാണി ചരിയുകയായിരുന്നു.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഗുരുതരമായി പരിക്കേറ്റ് ആന ചരിഞ്ഞതോടു കൂടിയാണ് സംഭവത്തിന്റെ...
അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ യുകെ വകഭേദം മാര്‍ച്ച് മാസത്തോടെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രബലമാകുമെന്ന് റിപ്പോര്‍ട്ട്. B.1.1.7 എന്നറിയപ്പെടുന്ന വൈറസ് വകഭേദം ബാധിച്ച 76 കേസുകളാണ് അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് അതിവേഗം പടരുമെന്നും മാര്‍ച്ച് മാസത്തോടെ രാജ്യത്തെ പ്രബലമായ വൈറസ് വകഭേദം B.1.1.7 ആയിരിക്കുമെന്നും സിഡിസി പറയുന്നു.
കംപ്യൂട്ടര്‍...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...