കുമ്പള (www.mediavisionnews.in): പത്ത് മാസം മുമ്പ് കുമ്പളയില്‍ വെച്ച് ലോഡിംഗ് തൊഴിലാളിയുടെ പതിനായിരം രൂപ കവര്‍ന്ന കേസിലെ രണ്ടാം പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി കടപ്പുറത്തെ ആസിഫ്(28) ആണ് അറസ്റ്റിലായത്.
കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഗണേശിന്റെ പണമാണ് കവര്‍ന്നത്. കഴിഞ്ഞ മാര്‍ച്ച് 10 ന് പുലര്‍ച്ചെ ആറ്മണിയോടെ കുമ്പള-ബദിയടുക്ക റോഡില്‍...
കൊച്ചി: രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോള്‍ 25 പൈസയാണ് വില കൂടിയത്. ഡീസല്‍ 26 പൈസയും കൂടി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്.
കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയാണ്. ഡീസല്‍ വില 79.24 രൂപയായി. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ്...
ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം. ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് 294 റണ്‍സിന് പുറത്തായി. നാലാം ദിനത്തില്‍ ഒരു സെഷനും അഞ്ചാം ദിനവും മുന്നിലുള്ളതിനാല്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് അടുക്കുന്നത്.
അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഓസീസ് സ്‌കോര്‍ 300 കടത്താതെ നിയന്ത്രിച്ചത്. കരിയറിൽ ആദ്യമായാണ് മുഹമ്മദ് സിറാജ്...
ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 11 ന് നടക്കാനിരിക്കെയാണ്. പുതിയ ടീമുകളെ ഈ സീസണില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. മെഗാ ലേലം നടത്താന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും പുതിയ സീസണ് മുമ്പ് അതിനുവേണ്ടത്ര സമയം ലഭിക്കില്ലെന്നതാണ് മിനി ലേലത്തിലൊതുക്കാന്‍ ഐ.പി.എല്‍ ഭരണസമിതിയെ പ്രേരിപ്പിച്ചത്.
മിനി താരലേലത്തില്‍ പങ്കെടുക്കാന്‍ ഓരോ ടീമിന്റെയും...
തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10 ന് മുമ്പായി നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയില്‍. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം തേടിയതായാണ് ലഭിക്കുന്ന സൂചന. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ഈ ആഴ്ച കേരളത്തിലെത്തും.
ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രണ്ടു ഘട്ടമായി...
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാന്റിന്റെ പച്ചക്കൊടി. തെരഞ്ഞെടുപ്പില്‍ ചുക്കാന്‍ പിടിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്നും ഹൈക്കമാന്റ് വ്യക്തമാക്കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി കേരളത്തില്‍ തങ്ങിക്കൊണ്ട് പ്രചാരണങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ അദ്ദേഹം കേരളത്തില്‍ സജീവമാകും.
നിയമസഭ...
ഇരുപത്തിയൊന്ന് വർഷത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തനത്തിന് ഒടുവിൽ ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും എബിവിപി നഗര്‍ പ്രസിഡന്റും ആര്‍എസ്എസ് കൊട്ടാരക്കര മണ്ഡലം കാര്യവാഹകുമായിരുന്ന വിഷ്ണു വല്ലമാണ് ഇടത് യുവജന സംഘടനയില്‍ ചേര്‍ന്നത്.
വിഷ്ണു യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ചുമതല വഹിച്ചിരുന്നു. വിഷ്ണുവിനെ സിപിഐഎം ഓഫീസില്‍ നേതാക്കള്‍ ചുവന്നമാലയിട്ട്...
ലക്‌നൗ: അയോദ്ധ്യയിലെ പള്ളി നിർമാണം ജനുവരി 26 ന് ഔദ്യോഗികമായി ആരംഭിക്കും. രാമജന്മഭൂമി കോപ്ലക്സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ ഗ്രാമത്തിലാണ് പള്ളി സ്ഥാപിക്കുന്നത്. 2019 നവംബറിലെ സുപ്രീം കോടതി നിർദേശ പ്രകാരം സുന്നി വഖഫ് ബോർഡിനു കൈമാറിയ അഞ്ച് ഏക്കർ ഭൂമിയിലാണ് നിർമാണം.
പള്ളി നിർമാണത്തിന് തുടക്കം കുറിക്കുന്നതിനായി ജനുവരി 26 ന് ചടങ്ങ്...
ദില്ലി: സ്വകാര്യനയത്തിന്‍റെ പേരില്‍ ഏറെ പ്രതിസന്ധിയിലായ വാട്ട്സ്ആപ്പ് എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും വ്യക്തിപരമായി സന്ദേശം അയക്കുന്നു. വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലാണ് വാട്ട്സ്ആപ്പ് പ്രത്യേക സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്. സ്റ്റാറ്റസില്‍ ആദ്യം നിങ്ങളുടെ സ്റ്റാറ്റസ് എന്നാണ് കാണിക്കുക അതിന് താഴെ റീസന്‍റ് അപ്ഡേറ്റില്‍ ആദ്യത്തെ സ്റ്റാറ്റസായി വാട്ട്സ്ആപ്പ് എന്ന് കാണാം. ഇത് തുറന്നു നോക്കുമ്പോഴാണ് നാല് സ്റ്റാറ്റസുകളായി...
ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വൻ ജനപ്രീതിയെന്ന് ഐഎഎൻഎസ്- സി വോട്ടർ സ്റ്റേറ്റ് ഒഫ് ദ നേഷൻ 2021 സർവേ ഫലം. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലും വൈഎസ് ജഗൻമോഹൻ റെഡ്ഢി ഭരിക്കുന്ന ആന്ധ്രാ പ്രദേശിലും ജനങ്ങൾ 60 ശതമാനത്തോളം തൃപ്തരാണെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. ഈ സംസ്ഥാനങ്ങളിൽ ഭരണാനുകൂല വികാരമാണ് നിലനിൽക്കുന്നതെന്നും...
ദില്ലി: രാജ്യത്ത് പഴയ രീതിയിലുള്ള പാസ്പോർട്ടുകളുടെ കാലം കഴിയുകയാണ്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങിയതായി...