Latest news

ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ, തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനം. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് നിർണായക തീരുമാനം പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. നേരത്തെ എൻഎസ്എസ് അടക്കം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ കേസ് പിൻവലിക്കുമെന്ന് യുഡിഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ്...

ഇനി കര്‍ണാടക കേഡറിലേക്ക്; കേരളം വിടാനൊരുങ്ങി യതീഷ് ചന്ദ്ര ഐ.പി.എസ്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കര്‍ണാടക കേഡറിലേക്ക് മാറാനൊരുങ്ങി ഐ.പി.എസ് ഓഫീസര്‍ യതീഷ് ചന്ദ്ര. സ്ഥലം മാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. നിലവില്‍ കെ.എ.പി നാലാം ബെറ്റാലിയന്‍ മേധാവിയാണ് യതീഷ് ചന്ദ്ര. നേരത്തെ കണ്ണൂര്‍ എസ്. പിയായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം കെ.എ.പി നാലാം ബെറ്റാലിയന്‍ മേധാവിയായി...

കോവിഡ്: കേരളത്തിൽനിന്നുള്ളവർക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം

ന്യൂഡൽഹി/മംഗളൂരു: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കർണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവർക്ക് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നതാണ് അറിയിപ്പ്. ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള എല്ലാ അതിർത്തിയും അടയ്ക്കുമ്പോഴും കാസർകോട്-കർണാടക...

തലപ്പാടിയിൽ ഇന്ന് കൂടി നിയന്ത്രണങ്ങളിൽ ഇളവ്

കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ ഇന്ന് കൂടി നിയന്ത്രണങ്ങളിൽ ഇളവ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് ഇന്ന് കൂടി കർശനമാക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണ കൂടം അറിയിച്ചു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. ആർ.ടി.പി.സി.ആർ. ടെസ്റ്റ്‌ നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം...

നാട്ടിലേക്കുള്ള യാത്രയ്ക്ക് പുതിയ നിബന്ധനകള്‍; ചെലവ് താങ്ങാനാവാതെ യാത്ര ഉപേക്ഷിച്ച്‌ പ്രവാസികള്‍

ദുബൈ: ഇന്ത്യയിലേക്കു പോകുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ സമയപരിധിയിലുള്ള പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍ വന്നതോടെ നിരവധി പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി. നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കൊവിഡ് പരിശോധനയ്ക്ക് മാത്രം നല്‍കേണ്ടിവരുന്നത്. 150 ദിര്‍ഹമാണ് യുഎഇയില്‍ ഒരാള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ ശരാശരി...

ഇന്ധന വില വർധന: മാർച്ച് രണ്ടിന് വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് രണ്ടിന് മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. പണിമുടക്ക് വിജയിപ്പിക്കാൻ തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് കെ.കെ. ദിവാകരൻ, പി. നന്ദകുമാർ (സി.​െഎ.ടി.യു), ജെ. ഉദയഭാനു (എ.​െഎ.ടി.യു.സി), പി.ടി. പോൾ, വി.ആർ....

പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി ഭര്‍ത്താവ്; വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു-വീഡിയോ

മുംബൈ: പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കി അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു ഭര്‍ത്താവിന്റെ നിര്‍ദേശം. ഫെബ്രുവരി 11ന് ഭര്‍ത്താവിനോട് വഴക്കിട്ട് ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് നാലുദിവസത്തിന് ശേഷം ഇവര്‍ വീട്ടില്‍ തിരിച്ചെത്തി. ബസ്...

സംസ്ഥാനത്ത് വീണ്ടും ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ...

‘ഇളവില്ല, ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം’, മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ട്വീറ്റ് ചെയ്തു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തും കര്‍ണാടക സര്‍ക്കുലറും ട്വീറ്റിലുണ്ട്. കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം വിദ്യാർത്ഥികളും,...

10 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ വേണ്ട

അബുദാബി: ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ 'ഗ്രീന്‍ ലിസ്റ്റ്' പരിഷ്‍കരിച്ച് അബുദാബി സാംസ്‍കാരിക, വിനോദ സഞ്ചാര വകുപ്പ്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ വ്യവസ്ഥകളില്‍ ഇളവ് ലഭിക്കും. അബുദാബി വിമാനത്താവളത്തില്‍ എത്തിയ ശേഷം പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമായാല്‍ മാത്രം മതിയാവും. വിവിധ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യമനുസരിച്ച് ഗ്രീന്‍ ലിസ്റ്റ് നിരന്തരം പരിഷ്‍കരിക്കുകയാണ് അബുദാബി അധികൃതര്‍....
- Advertisement -spot_img

Latest News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....
- Advertisement -spot_img