Latest news

കൊവിഡിന്റെ പേരിൽ കർണാടക സർക്കാർ അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണം: മുസ്ലിം യൂത്ത് ലീഗ്

ഉപ്പള: കേരളത്തിൽ കൊവിഡ് വ്യാപനമുണ്ടെന്ന കാരണം പറഞ്ഞ് കർണാടക സർക്കാർ തലപ്പാടി ഉൾപ്പെടുള്ള അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണവും കർണാടകയിലേക്ക് കടക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവും ഉടൻ പിൻവലിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രോഗികളോടും വിദ്യാർഥികളോടുമുള്ള ക്രൂരത കർണാടക സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകും. കർണാടകയുടെ...

സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131,...

മൂന്ന് സംവിധായകർ, മൂന്ന് കഥ; രാജീവ് രവിയുടെ ആണും പെണ്ണും പോസ്റ്റർ പുറത്ത്

രാജീവ് രവി അവതരിപ്പിക്കുന്ന 'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു. മൂന്നു കഥകളെ അടിസ്ഥാനമാക്കി മൂന്നു സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രമാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് സംവിധായകർ. പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉറൂബിന്‍റെ രാച്ചിയമ്മ എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകൻ വേണുവിന്‍റെ...

കാൻസർ രോഗികൾക്ക് നൽകാൻ മുട്ടം സ്വദേശിയായ ധീരജ് മുടി വളർത്തിയത് മൂന്ന് വർഷത്തോളം

ഉപ്പള: കാൻസർ രോഗ ബാധിതരെ ഏതെങ്കിലുമൊരു തരത്തിൽ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ആലോചനയിൽ ധീരജ് എന്ന ചെറുപ്പക്കാരൻ കണ്ടെത്തിയ മാർഗം വിഗ്ഗ് നിർമിക്കാൻ മുടി ദാനം ചെയ്യുക എന്നതാണ്. അതിനായി തീരുമാനമെടുത്ത ബന്തിയോട് മുട്ടംഗേറ്റിലെ ധീരജ് മുടി വളർത്താൻ തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷത്തോളമാണ് ധീരജ് മുടി വളർത്തിയത്. കാൻസർ രോഗികളുടെ മുടി നഷ്ടപ്പെടുന്ന സങ്കടമോർത്താണ് ഇത്തരമൊരു...

കര്‍ണാടക അതിര്‍ത്തിയിലെ തടയല്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ളയാത്രക്കാരെയും വാഹനങ്ങളെയുംകര്‍ണാടക അതിര്‍ത്തികളില്‍ തടയുന്നതൊഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന്  ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കര്‍ണാടകം നിയന്ത്രണം  ഏര്‍പ്പടുത്തിയത് മൂലം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പോലും തടയുന്ന സ്ഥിതിയുണ്ട്. അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ  നിര്‍ദ്ദേശത്തിന്...

ഉപ്പള മജിബയലിൽ സ്‌ത്രീ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

ഉപ്പള: സ്‌ത്രീയെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജ്‌ബയല്‍ മാട്ടെമാറിലെ മുഹമ്മദിന്റെ ഭാര്യ സമീമ (51) യാണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ കിണര്‍ പരിസരം വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട്‌ മക്കള്‍ എത്തി മാതാവിനെ കാണാത്തതിനെ തുടര്‍ന്ന്‌ തിരച്ചില്‍ നടത്തിയപ്പോഴാണ്‌ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഭര്‍ത്താവ്‌ മുഹമ്മദ്‌ ഗള്‍ഫിലാണ്‌....

പിഡിപി സംസ്ഥാന നേതാവ് ഉസ്മാന്‍ കാച്ചടി മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

മലപ്പുറം: പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന ഉസ്മാന്‍ കാച്ചടി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ 27 വര്‍ഷക്കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പിഡിപിയുടെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് ഉസ്മാന്‍ കാച്ചടി പറഞ്ഞു. ഇരുമുന്നണികള്‍ക്കെതിരെയും സമരവും...

പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര; യാത്രക്കിടെ തല താഴെ വീണു

ചെന്നൈ: പഞ്ചായത്തംഗമായ യുവാവിനെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. യാത്രയ്ക്കിടെ അറുത്തെടുത്ത തല നടുറോഡില്‍ വീണതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. പ്രതികളെ തിരയുകയാണ് പൊലീസ്. മുത്തുപേട്ട പഞ്ചായത്തിലെ വാർഡ് അംഗമായ മണലമേട് കോവിലൂർ...

പയ്യന്നൂരിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു

പയ്യന്നൂർ: മൂന്ന് ദിവസം മുൻപ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു. പയ്യന്നൂരിലെ വാടക ക്വാട്ടേഴ്‌സിൽ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ ശിവപ്രസാദ് (25 ), ഏഴിലോട് പുറച്ചേരി സ്വദേശിനി ആര്യ( 21) എന്നിവരാണ് മരിച്ചത്. പയ്യന്നൂർ കോളേജ് വിദ്യാർത്ഥിനിയായ ആര്യയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.

കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച സംഭവം: നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക

തലപ്പാടി (കാസര്‍കോട്): കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക- കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് വരുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ഇന്ന് മുതല്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഇന്ന് കര്‍ശനമായി നടപ്പാക്കില്ല. ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഇളവ്. കേളത്തില്‍ കൊവിഡ് വര്‍ധിച്ച പശ്ചാത്തലത്തില്‍ 72 മണിക്കൂര്‍ മുമ്പെടുത്ത...
- Advertisement -spot_img

Latest News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....
- Advertisement -spot_img