Saturday, July 5, 2025

Latest news

പഴയ 100, 10, 5 രൂപ നോട്ടുകൾ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി : 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക് രംഗത്ത്. അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ചില റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. With regard to reports...

“ചരിത്രപരമായ തെറ്റ് തിരുത്തി” ബാബരി മസ്ജിദ് തകർത്തതിനെ കുറിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ

വൈദേശിക അധിനിവേശകർ തകർക്കാൻ രാമക്ഷേത്രം തെരഞ്ഞെടുത്തത് അതിൽ ഇന്ത്യയുടെ ആത്മാവുണ്ടെന്നത് കൊണ്ടാണെന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. രാമ ജനം ഭൂമി മന്ദിർ നിധി സമർപ്പണ അഭിയാനിലേക്ക് സംഭാവന ചെയ്തവർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഡൽഹിയിൽ ഇന്നലെ നടന്ന ചടങ്ങിലാണ് കേന്ദ്ര മന്ത്രി ഇങ്ങനെ പറഞ്ഞത്. 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് ധ്വംസനത്തെ...

അബദ്ധത്തിൽ ഡീസൽ കുടിച്ച് മൂന്നുവയസുകാരി മരിച്ചു

കോട്ടക്കൽ: അബദ്ധത്തിൽ ഡീസൽ അകത്ത് ചെന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഇന്ത്യനൂർ ചെവിടിക്കുന്നൻ തസ്ലീമിന്റെ മകൾ റനാ ഫാത്വിമ (മൂന്ന് ) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് കുട്ടി ഡീസൽ കുടിച്ചത്. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: നൗശിദ ബാനു.

ഇന്ന് 3361 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 30,903 സാമ്പിളുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട്...

നടി ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി

കന്നഡ മുൻ ബിഗ് ബോസ് താരവും സിനിമാ നടിയുമായ ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ജയശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജയശ്രീ വിഷാദരോ​ഗത്തിന് ചികിത്സയിലായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഉച്ചയോടെയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കന്നഡ ബിഗ് ബോസ് സീസൺ...

വാട്ട്‌സ്ആപ്പിന്റെ നീക്കം സ്വകാര്യത അപകടത്തിലാക്കുന്നതെന്ന് കേന്ദ്ര സർക്കാർ

പുതിയ സ്വകാര്യതാ നയത്തിൽ വാട്ട്‌സ്ആപ്പിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹരജിയിൽ ഡൽഹി ഹൈകോടതിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. സ്വകാര്യത അപകടത്തിലാക്കുന്നതാണ് വാട്ട്‌സ്ആപ്പിന്റെ നീക്കമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. യൂറോപ്പിലടക്കം ഉപഭോക്താക്കളുടെ വിവരങ്ങൾ അതീവ സുരക്ഷയോടെയാണ് വാട്ട്‌സ്ആപ്പ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിനടക്കം കൈമാറുമെന്നും ഇല്ലെങ്കിൽ...

ആര്‍ട്ടിക്ക് ഫര്‍ണിച്ചര്‍ ഉപ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഉപ്പള: പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര ശൃംഖലയായ ആര്‍ട്ടിക് ഫര്‍ണിച്ചറിന്റെ നാലാമത്തെ ഷോറൂം ഉപ്പള ഹനഫി ബസാര്‍ മരിക്കെ പ്ലാസയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് കെ.എസ്.മുര്‍തസ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മുപ്പതിനായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ഒരുക്കിയ പുതിയ ഷോറൂമില്‍ പ്രമുഖ ബ്രാന്റുകള്‍ക്കൊപ്പം ഇറക്കുമതി ചെയ്ത അന്താരാഷ്ട്ര ബ്രാന്റ് ഫര്‍ണിച്ചറുകളും ഇന്റീരിയര്‍ ഐറ്റംസുകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി ആകര്‍ഷകമായ...

ഉപ്പളയിൽ മയക്കുമരുന്നുമായി കർണ്ണാടക സ്വദേശിയെ അറസ്റ്റു ചെയ്‌തു

മഞ്ചേശ്വരം: സംശയാസ്‌പദമായ നിലയില്‍ കണ്ട യുവാവിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌ത്‌ പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത്‌ മയക്കുമരുന്ന്‌. ഇതേ തുടര്‍ന്ന്‌ യുവാവിനെ അറസ്റ്റു ചെയ്‌തു.കര്‍ണ്ണാടക ഉഡുപ്പി പണിയാടിയിലെ സൂപ്പിയെ (19)യാണ്‌ ഇന്നലെ രാത്രി ഉപ്പള ടൗണില്‍വെച്ച്‌ മഞ്ചേശ്വരം എ എസ്‌ ഐ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌.പ്രതിയില്‍ നിന്നും അഞ്ച്‌ ഗ്രാം ഹാഷിഷ്‌ മയക്കുമരുന്നാണ്‌ പിടികൂടിയത്‌. പട്രോളിംഗിനിടയിലാണ്‌...

43 കിലോ കഞ്ചാവു പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ്‌ അറസ്റ്റില്‍

മഞ്ചേശ്വരം: രണ്ടു കേസുകളിലായി 43 കിലോ കഞ്ചാവു പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ്‌ അറസ്റ്റില്‍. കൊട്‌ല മുഗറു, ഗുവദപ്പടുപ്പിലെ മുഹമ്മദ്‌ നൗഷാദ്‌ എന്ന നൗച്ചു (27)വിനെയാണ്‌ ഇന്‍സ്‌പെക്‌ടര്‍ കെ പി ഷൈന്‍ അറസ്റ്റു ചെയ്‌തത്‌. 2020 ജൂലായ്‌ ഏഴിനു കാറില്‍ കടത്തിയ 9.5കിലോ കഞ്ചാവ്‌ പിടികൂടിയ കേസ്‌, 2020 ജൂലായ്‌ 11ന്‌ നൗഷാദ്‌...

കൊവിഡ് ബാധിതനായ എം വി ജയരാജന്‍റെ നില ഗുരുതരം, തീവ്രപരിചരണ വിഭാഗത്തിൽ

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കൊവിഡ് ബാധിതനാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടർമാർ ഉടൻ പരിയാരത്ത് എത്തും. ഒരാഴ്ച മുമ്പാണ്...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img