Sunday, December 14, 2025

Latest news

‘അഞ്ച് കോടി രൂപ തന്നാല്‍ മോദിയെ കൊല്ലാം’; പ്രധാനമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

പുതുച്ചേരി: പ്രധാനമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ പുതുച്ചേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാം എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട 43കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതുച്ചേരിയിലെ ആര്യക്കുപ്പം സ്വദേശിയായ സത്യാനന്ദം ആണ് വിവാദ പോസ്റ്റിന് പിന്നില്‍. അറസ്റ്റിന് ശേഷം ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയെന്നും ഇപ്പോള്‍ റിമാന്‍ഡിലാണെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ...

ഐപിഎല്‍ താരലേലം: രജിസ്റ്റര്‍ ചെയ്തത് 1097 താരങ്ങള്‍, വിദേശതാരങ്ങളില്‍ കൂടുതല്‍ പേര്‍ വിന്‍ഡീസില്‍ നിന്ന്

ചെന്നൈ: ഈ മാസം 18ന് നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായി 1097 കളിക്കാര്‍ പേര് രജിസ്റ്റര്‍ ചെയ്തതായി ബിസിസിഐ. ഇതില്‍ 21 പേര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കളിക്കാരാണ്. ഇന്നലെയായിരുന്നു ഐപിഎല്ലില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. ആകെ രജിസ്റ്റര്‍ ചെയ്തിട്ടുളള കളിക്കാരില്‍ 814 പേര്‍ ഇന്ത്യന്‍ കളിക്കാരും 283 പേര്‍ വിദേശ താരങ്ങളുമാണ്. ആക രജിസ്റ്റര്‍...

സ്വര്‍ണ്ണ ഏജന്റുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അഞ്ചുപേരെ കൂടി മഞ്ചേശ്വരം പൊലീസ് പിടികൂടി

മഞ്ചേശ്വരം: കര്‍ണാടക സ്വദേശികളായ സ്വര്‍ണ്ണ ഏജന്റുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അഞ്ചുപേരെ കൂടി മഞ്ചേശ്വരം പൊലീസ് പിടികൂടി. ബണ്ട്വാള്‍ പിണ്ടിക്കൈ ഹൗസ് അരിങ്കനയിലെ അബ്ദുല്‍ അസീസ് (27), ബണ്ട്വാള്‍ അരിങ്കന മോണ്ടുഗോളി ഹൗസിലെ റഊഫ് (26), മോണ്ടുഗോളി കൈരങ്കള ഗൗസിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന ഇക്ബാല്‍ (27), റിസ്‌വാന്‍ (27),...

ഹലാല്‍ സ്റ്റിക്കര്‍ വിവാദത്തിലെ വര്‍ഗീയ പോസ്റ്റ് ; ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു അറസ്റ്റില്‍

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്ത സംഭവത്തിലാണ് ആര്‍.വി ബാബുവിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് വീഡിയോ വഴിയായിരുന്നു വര്‍ഗീയ പരാമര്‍ശവുമായി ആര്‍.വി ബാബു എത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ്...

തലപ്പാടി സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഉള്ളാള്‍ കടല്‍തീരത്ത് തള്ളി; പൊലീസ് കേസെടുത്തതോടെ സുഹൃത്ത് മുങ്ങി

മംഗളൂരു: തലപ്പാടി സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഉള്ളാളിലെ കോട്ടെപുര കടല്‍ത്തീരത്ത് തള്ളിയ സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. തലപ്പാടിയിലെ നാരായണ ഭണ്ഡാരിയുടെ മകന്‍ തിതേഷ് പൂജാരി(28)യെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഫെബ്രുവരി മൂന്നിന് ഉച്ചയോടെയാണ് തിതേഷിന്റെ മൃതദേഹം കോട്ടെപുര കടല്‍ത്തീരത്ത് കണ്ടെത്തിയത്. തിതേഷിന്റെ തലക്ക് മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന്...

കാസര്‍ഗോഡ് ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കാസർകോട്‌: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങൾകൂടി  അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച  ഒരു സ്‌കൂൾ കെട്ടിടവും മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച രാവിലെ 10ന്‌ ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്യും. മഞ്ചേശ്വരം മണ്ഡലത്തിലെ ജിവിഎച്ച്എസ്എസ് മൊഗ്രാൽ, കാസർകോട് ജിഎംവിഎച്ച്എസ്എസ്...

15 ലക്ഷത്തിനായി താനും ഭാര്യയും കാത്തിരിക്കുകയാണ്; പാര്‍ലമെന്റില്‍ മോദിയെ ട്രോളി ലീഗ് എം.പി വഹാബ്

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കണമെന്നുള്ള ചർച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി പി.വി അബ്ദുൾ വഹാബ് എം.പി. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി താനും ഭാര്യയും കാത്തിരിക്കുകയാണെന്നും ആ തുക കിട്ടിയിട്ട് കുറച്ച് ആഭരണങ്ങൾ വാങ്ങണമെന്ന് ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച...

ഓസീസ് സൂപ്പര്‍ താരം ആദ്യമായി ഐ.പി.എല്ലിലേക്ക്; ഇത്തവണത്തെ ലേലത്തിനുണ്ടാകും

ഐ.പി.എല്ലില്‍ ഒരു കൈ നോക്കാനൊരുങ്ങി ഓസീസ് ഹിറ്റ് ബാറ്റ്‌സ്മാന്‍ മാര്‍നസ് ലബ്യുഷെയ്ന്‍. ഈ മാസം 18നു ചെന്നൈയില്‍ നടക്കാനിരിക്കുന്ന താരലേലത്തില്‍ താനും പേര് രജിസ്റ്റര്‍ ചെയ്യുമെന്ന് ലബ്യുഷെയ്ന്‍ അറിയിച്ചു. ‘ലേലത്തില്‍ ഞാനും രജിസ്റ്റര്‍ ചെയ്യാമെന്ന് തന്നെയാണ് കരുതുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വൈകാതെ തന്നെ അറിയിക്കാം. ഐ.പി.എല്‍ മഹത്തായ ടൂര്‍ണമെന്റാണ്. വ്യക്തിപരമായി ഈ ടൂര്‍ണമെന്റിന്റെ ഭാഗമാവണമെന്ന്...

തൃശ്ശൂരിലെ പൊതു സമ്മേളനം; ജെ.പി നദ്ദയും നേതാക്കളുമടക്കം ആയിരം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തൃശ്ശൂർ: തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു.കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയെയും സംസ്ഥാന, ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസിന്റെ...

‘അന്ന് പണം കൊടുത്തത് പണമായിട്ടോ ചെക്കായിട്ടോ?, മണിക്കൂറുകള്‍ക്കുള്ളില്‍ 6 ലക്ഷം കിട്ടിയെങ്കില്‍ എത്ര രൂപയാണ് മൊത്തം പിരിച്ചത്?’; കെടി ജലീലിനോട് അക്കൗണ്ട് ചലഞ്ചുമായി ഫികെ ഫിറോസ്

കോഴിക്കോട്: മന്ത്രി കെടി ജലീലിനോട് ‘അക്കൗണ്ട് ചലഞ്ചുമായി’ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. വാട്‌സ്ആപ് ഹര്‍ത്താലില്‍ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍നിര്‍മ്മാണത്തിനായി മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പിരിവിന്റെ വിശദാംശങ്ങള്‍ ചോദിച്ചാണ് ചലഞ്ച്. ഫേസ്ബുക്കിലൂടെയാണ് ചലഞ്ച്. പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കത്വ, ഉന്നാവോ കുടുംബ സഹായ ഫണ്ടിനെ സംബന്ധിച്ച് ഡോ. കെ.ടി ജലീല്‍...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img