തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ ഘടക കക്ഷിയായേക്കും. യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുയര്‍ത്തിയതോടെയാണ് പി.സി. ജോര്‍ജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
പി.സി. ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ സമാന്തര സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതോടെ പൊതു...
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.
കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആസ്സാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്....
ന്യൂഡൽഹി: പരാതി സ്വീകരിക്കാനും പരിഹരിക്കാനും സാമൂഹിക മാധ്യമങ്ങൾ ഗ്രീവൻസ് ഓഫീസറെ നിയമിച്ച് അവരുടെ പേരും വിലാസവും നൽകണമെന്ന് ഉള്ളടക്കത്തെ നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാക്കിയ ചട്ടം ശുപാർശചെയ്യുന്നു. ഈ ഓഫീസർ 24 മണിക്കൂറിനുള്ളിൽ പരാതി സ്വീകരിച്ച് 15 ദിവസത്തിനുള്ളിൽ പരിഹരിക്കണം.
* ഉപയോക്താക്കളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തണം. വ്യക്തികളുടെ സ്വകാര്യഭാഗങ്ങൾ, നഗ്നത, ലൈംഗിക നടപടികൾ, മോർഫ്...
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.
സ്‌ഫോടക വസ്തുക്കള്‍ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഒരു യാത്രക്കാരിയെ കസ്റ്റഡിയില്‍ എടുത്തു. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റേനറ്റര്‍ എന്നിവയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്.
റെയില്‍വേ പൊലീസിന്റെ പതിവ്...
ഇന്ധന വില വർധന, ജിഎസ്ടി, ഇ- വേ ബിൽ തുടങ്ങിയവയിൽ പ്രതിഷേധിച്ച് വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. ബന്ദിൽ വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന അറിയിച്ചു. കേരളത്തിൽ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുളള ട്രാൻസ്‌പോർട്ട് സംഘടനകൾ ഒന്നും തന്നെ ബന്ദിൽ പങ്കെടുക്കുന്നില്ല....
കുമ്പള: പുരാതനകാലം മുതൽ തന്നെ കാൽപന്ത് കളിക്ക് പേരുകേട്ട പ്രദേശമാണ് കുമ്പള, മൊഗ്രാൽ പ്രദേശങ്ങൾ. നിരവധി ഫുട്ബോൾ ടൂർണമെൻറ്കളാണ് ഇവിടങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്നത്. നിരവധി പ്രമുഖ താരങ്ങളും ഇവിടങ്ങളിൽ നിന്നും ദേശീയ തലങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നിന്നും വളർന്നു വരുന്ന യുവ പ്രതിഭകളെ കണ്ടിത്തി പരിശീലനം നൽകുന്നതിന് വേണ്ടി കുമ്പള കേന്ദ്രമായി കുമ്പള...
റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍. ഇത് സംബന്ധിച്ച തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനങ്ങളുടെ വിസ്‍തീര്‍ണം കണക്കാക്കിയാവും സ്വദേശിവത്കരണം ബാധകമാക്കുന്നത്.
30 ചതുരശ്ര മീറ്ററില്‍ കുടുതല്‍ വിസ്‍തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും സ്വദേശിവത്കരണം ബാധകമാവുകയെന്നാണ് റിപ്പോര്‍ട്ട്. റസ്റ്റോറന്റുകളിലെയും കോഫി ഷോപ്പുകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും...
കളിക്കളത്തില്‍ തങ്ങള്‍ക്കനുകൂലമായി കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ താരങ്ങള്‍ ആഘോഷ പ്രകടനം നടത്തുന്നത് കാണാം. എന്നാല്‍ ക്രിക്കറ്റ് അമ്പയറോ ഫുട്ബോള്‍ റഫറിമാരോ തുടങ്ങി മത്സരം നിയന്ത്രിക്കുന്നവര്‍ ഇത്തരത്തില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തുന്നത് വളരെ വിരളമായി കാണാന്‍ സാധിക്കുന്ന കാഴ്ചയാണ്. അങ്ങനെയൊരു കാഴ്ചക്കാണ് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സാക്ഷിയായത്
ഇസ്‍ലാമാബാദ് യുണൈറ്റഡും കറാച്ചി കിങ്സും തമ്മിലുള്ള മത്സരത്തിനിടെയാണ്...
പെട്രോൾ, ഡീസൽ, പാചകവാതക ഇന്ധന വില കുതിച്ചുയരുന്നതിനിടെ പൊതുജനങ്ങളാകെ അന്വേഷിക്കുന്നത് എന്ന് മുതൽ രാജ്യത്ത് വില കുറഞ്ഞ് തുടങ്ങുമെന്നാണ്. ഒടുവിൽ അതിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്നെ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ്. ഇന്ധന നികുതി കുറച്ച് എന്നുമുതൽ പെട്രോളിന് വില കുറയുമെന്നതിനെ കുറിച്ച് തനിക്കും വ്യക്തമായി അറിയില്ല എന്നായിരുന്നു ഉന്നത കേന്ദ്രത്തിൽ നിന്നുള്ള...
തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....