Latest news

പ്രവാസികള്‍ക്ക് ഇഖാമ തവണകളായി പുതുക്കാം: നടപടികൾ ആരംഭിച്ചു

റിയാദ്: വിദേശ തൊഴിലാളികളുടെ റെസിഡൻറ് പെർമിറ്റായ ഇഖാമ മൂന്നു മാസ കാലയളവിൽ പുതിയത് എടുക്കാനും നിലവിലുള്ളത് പുതുക്കാനും സൗകര്യമൊരുക്കുന്ന പദ്ധതി നടപ്പാക്കാൻ അഞ്ച് ഗവൺമെൻറ് വകുപ്പുകളെ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പ്, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, സൗദി അതോറിറ്റി ഫോർ ഡാറ്റ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ധനകാര്യം, എണ്ണേതര വരുമാന വികസന കേന്ദ്രം എന്നീ...

ചെക്ക് ഇൻ ബാഗേജില്ലാത്ത വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുകയില്‍ ഇളവ്‌ നൽകാൻ അനുമതി

ന്യൂഡല്‍ഹി:  ചെക്ക് ഇൻ ബാഗേജില്ലാതെ ക്യാബിന്‍ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയില്‍ ഇളവ് നല്‍കാൻ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇളവ് ലഭിക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ യാത്രയില്‍ കരുതുന്ന ബാഗേജിന്റെ ഭാരം സംബന്ധിച്ച വിവരം യാത്രക്കാര്‍ പ്രസ്താവിക്കണമെന്ന് വ്യവസ്ഥയുണ്ട്. നിലവിലെ ചട്ടമനുസരിച്ച് ഒരു...

ദുബൈയിൽ കോവിഡ് നിയന്ത്രണങ്ങൾ റമദാൻ വരെ നീട്ടി

ദുബൈയിൽ ഈമാസം പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങൾ റമദാൻ വരെ ദീർഘിപ്പിച്ചു. ഏപ്രിൽ മധ്യത്തിൽ വരെ നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് ദുബൈയിലെ ദുരന്തനിവാരണ സമിതിയുടെ തീരുമാനം. ഫെബ്രുവരി ആദ്യം മുതൽ ദുബൈയിൽ നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമാണ് എന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ റമദാൻ വരെ തുടരാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽമക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന...

ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈല്‍ ലാബുകള്‍; ഫീസ് 448 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം. ഇതിനായി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ ടെണ്ടര്‍ നല്‍കി. ഒരു പരിശോധനയ്ക്ക് 448 രൂപയാവും നിരക്ക്. നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ പേര്‍ പരിശോധനയ്‌ക്കെത്തുമെന്നാണ് കണക്കുകൂട്ടല്‍. സ്വകാര്യ ലാബുകളില്‍ 1700 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്. മൊബൈല്‍ ലാബുകള്‍...

ഓരോരോ ആചാരങ്ങൾ! നവദമ്പതികൾ വിവാഹ ശേഷം പ്രേതങ്ങളുടെ അകമ്പടിയോടെ സെമിത്തേരിയിലേക്ക്

സമൂഹത്തിൽ വ്യാപകമായ അന്ധവിശ്വാസങ്ങൾ നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വളരെ അപൂർവമായ ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് രാജ്കോട്ട് ജില്ലയിലെ രാമോദ് ഗ്രാമത്തിൽ. വിഗ്യാൻ ജാഥ എന്ന എൻ ജി ഒ അവതരിപ്പിച്ച പരിപാടിയിൽ നവദമ്പതികളെ വിവാഹം കഴിപ്പിച്ച് അടുത്തുള്ള സെമിത്തേരിയിൽ കൊണ്ടു വരികയായിരുന്നു. പ്രതീകാത്മകമായി നടന്ന വിവാഹ ചടങ്ങിൽ ഡിജെയും പ്രേതങ്ങളുടെ ശബ്ദങ്ങളും ഉണ്ടായിരുന്നു....

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി; സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി പൊലീസ്

മുംബൈ: മഹാരാഷ്ട്രയിലെ പിമ്പാരി ചിഞ്ചാവദ് പ്രദേശത്ത് നാല് മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ സിനിമാ കഥയെ വെല്ലുന്നതാണ്. ബോളിവുഡ് ചിത്രത്തേക്കാള്‍ നാടകീയമായിരുന്നു തട്ടിക്കൊണ്ടുപോകലും തുടർ സംഭവങ്ങളും. പിമ്പാരി ചിഞ്ചാവദ് സ്വദേശിയായ രാജേന്ദ്ര പ്രഭാകര്‍ നാഗ്പുരെയാണ് സംഭവത്തിലെ കേന്ദ്ര കഥാപാത്രം. അദ്ദേഹത്തിന്റെ നാലുമാസം പ്രായമുള്ള മകളെ ഫെബ്രുവരി 17 നാണ് തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ ജോലിക്ക്...

കോഴിപ്പോരിന് ഇറങ്ങിയ യുവാവ് കത്തികൊണ്ടു മരിച്ച സംഭവം; പ്രതി പൂവൻ കോഴി അറസ്റ്റിൽ

കോഴിപ്പോരിന് തയാറെടുക്കവേ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റു യുവാവ് മരിക്കാനിടായായ സംഭവത്തിന് കാരണക്കാരനായ പൂവൻകോഴിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന കോഴിക്ക് തീറ്റ നൽകി പോലീസ് പാറാവിൽ പാർപ്പിച്ചിരിക്കുകയാണ്. പോരിനായി കോഴികളെ തയാറാക്കാൻ തുടങ്ങുകയായിരുന്ന യുവാവിനാണ്‌ അബദ്ധത്തിൽ ഉണ്ടായ പരിക്ക് മൂലം സ്വന്തം ജീവൻ നഷ്‌ടപ്പെട്ടത്‌. സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ വ്യക്തിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും...

മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന്, അങ്കത്തിനൊരുങ്ങി മുന്നണികൾ

തിരുവനന്തപുരം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും. മാർച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാർച്ച് 19 ന് പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാർച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 22...

പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല. അതേസമയം 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. കൊവിഡ് ബാധിതർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കും. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ...

‘ചെയ്യാൻ പറ്റുന്നതേ പറയൂ, പറഞ്ഞാൽ അത് ചെയ്തിരിക്കും’; വികസന നേട്ടങ്ങളിലൂന്നി പിണറായി വിജയൻ

തിരുവനന്തപുരം: കോൺഗ്രസാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുകൂല നിലപാടെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന് കൃത്യമായി ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ നയം അറിയിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കെഎസ്ഐഎൻസി ധാരണാപത്രം ഒപ്പിട്ടത് സർക്കാർ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ പിണറായി ഇതറ‍ിഞ്ഞപ്പോൾ ഒരു നിമിഷം പോലും സർക്കാർ സ്തംഭിച്ച് നിന്നില്ലെന്നും പിണറായി പറഞ്ഞു. എൻ പ്രശാന്ത് ഐഎഎസിനെതിരായ പരാതി അന്വേഷിക്കുമെന്നും പിണറായി...
- Advertisement -spot_img

Latest News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....
- Advertisement -spot_img