Latest news

പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു; 2021 നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു !

2021 ഏപ്രിൽ 6ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാർത്ഥികൾക്കായുള്ള കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുമ്പോൾ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ജനപക്ഷം (സെക്യൂലർ). ഏപ്രിലിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കേരള ജനപക്ഷം (സെക്യൂലർ) സ്‌ഥാനാർത്ഥിയായി പി. സി. ജോർജിനെ പ്രഖ്യാപിച്ചു. ഷോൺ ജോർജ് ആണ് ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ‘2021...

അന്താരാഷ്‌ട്ര യാത്രാവിമാനങ്ങൾക്കുള‌ള നിരോധനം നീട്ടി; മാർച്ച് 31 വരെ സർവീസുകൾ ഉണ്ടാകില്ല

ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്‌ട്ര യാത്രാവിമാനങ്ങൾക്കുണ്ടായിരുന്ന യാത്രാനിരോധനം മാർച്ച് 31 വരെ നീട്ടിയതായി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അറിയിച്ചു. കഴിഞ്ഞ വർഷം കൊവിഡ് രോഗം ലോകമാകെ ശക്തമായ സമയത്ത് മാർച്ച് മാസത്തിലാണ് അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് ഇന്ത്യ യാത്രാനിരോധനം കൊണ്ടുവന്നത്. എന്നാൽ അന്താരാഷ്‌ട്ര കാർഗോ വിമാനങ്ങൾക്ക് ഈ നിരോധനം ബാധകമല്ലെന്നും ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ...

തോക്കുധാരികളായ സംഘം 300 സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസും പട്ടാളവും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി. നൈജീരിയയിൽ മൂന്നു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണിത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥിനികളുടെ മാതാപിതാക്കളുൾപ്പെടെ സ്‌കൂൾ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ...

കോവിഡ്: തലപ്പാടിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽനിന്ന് കർണാടക സർക്കാർ പിൻമാറുന്നു

മംഗളൂരു: കേരളത്തിൽ കോവിഡ് വ്യാപിക്കുന്നുവെന്ന് പറഞ്ഞ് തലപ്പാടിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽനിന്ന് കർണാടക സർക്കാർ പിൻമാറുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കോവിഡ് പരിശോധനാഫലമില്ലാതെ കേരളത്തിൽനിന്നുള്ള യാത്രക്കാരെ തലപ്പാടി അതിർത്തിവഴി കടത്തിവിട്ടു. തലപ്പാടി അതിർത്തിയിൽ കർണാടക സൗജന്യമായി കോവിഡ് പരിശോധനയ്ക്കായി ആരംഭിച്ച താത്കാലിക കേന്ദ്രം ഞായറാഴ്ച മുതൽ നിർത്താനും തീരുമാനിച്ചു. അതിർത്തിയിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കോവിഡ് പരിശോധനാകേന്ദ്രം...

പെട്രോള്‍ വില 93 രൂപയ്ക്കു മുകളിൽ; ഡീസല്‍ വില 86 കടന്നു: ഇന്നും വില കൂട്ടി

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 93 കടന്നു. 93 രൂപ 8 പൈസയാണ് നഗരത്തിലെ വില. കൊച്ചിയിൽ 91 രൂപ 44 പൈസയാണ് ഇന്ന് പെട്രോളിന്റെ വില. തിരുവനന്തപുരത്ത് 87 രൂപ...

ഊഞ്ഞാലില്‍ കുരുങ്ങി ആറാം ക്ലാസുകാരനും ഷാളില്‍ കുരുങ്ങി നാലാം ക്ലാസുകാരനും മരിച്ചു

അരൂര്‍/കോലഞ്ചേരി: കളിച്ചുകൊണ്ടിരിക്കെ വീട്ടിനകത്തെ ഊഞ്ഞാലില്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥി വൈഷ്ണവ് മരിച്ചു. അരൂര്‍ സ്വദേശി വിപിന്‍ദാസിന്റെയും ബീനയുടെയും മകനാണ് വൈഷ്ണവ്. മറ്റൊരു സംഭവത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അരുണും മരിച്ചു. കോലഞ്ചേരി കുറിഞ്ഞി വട്ടേക്കാട്ട് കോളനിയില്‍ ജോണ്‍സന്റെയും സുമയുടെയും മകനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് വൈഷ്ണവിന്റെ മരണം. ഊഞ്ഞാലിലിരുന്ന് കളിക്കുകയും ടിവി...

25 സെന്റ് വരെ ഭൂമിക്ക് തരംമാറ്റം സൗജന്യമായി അനുവദിക്കും; സര്‍ക്കാരിന്റെ പുതിയ ഉത്തരവ്

തൃ​ശൂ​ർ: 25 സെൻറ്​ വ​രെ​യു​ള്ള ഭൂ​മി​ക്ക്​ ത​രം​മാ​റ്റം സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ക്കാ​മെ​ന്ന്​ റ​വ​ന്യു വ​കു​പ്പ്. കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം വ​കു​പ്പ്​ 27 (എ) ​പ്ര​കാ​ര​മു​ള്ള വി​ജ്​​ഞാ​പ​നം ചെ​യ്യ​​പ്പെ​ടാ​ത്ത ഭൂ​മി​യു​ടെ സ്വ​ഭാ​വ വ്യ​തി​യാ​നം വ​രു​ത്താ​നു​ള്ള ഫീ​സ്​ നി​ര​ക്ക്​ സം​ബ​ന്ധി​ച്ച്​ വ്യാ​ഴാ​ഴ്​​ച പു​റ​ത്തി​റ​ങ്ങി​യ സ​ർ​ക്കു​ല​റി​ലാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത വ​രു​ത്തി​യ​ത്. 2017 ഡി​സം​ബ​ർ 30 വ​രെ ഒ​ന്നാ​യ ഭൂ​മി,...

പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം 2 പേര്‍,ഗൃഹ സന്ദർശന പ്രചരണത്തിന് 5; നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോവിഡ് പ്രതിസന്ധിക്കിടെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. പോളിംഗ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു. ബൂത്തുകള്‍ ഇരട്ടിയാക്കി. പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ട് പേരും ഗൃഹ സന്ദർശന പ്രചരണത്തിന് 5 പേരെയുമായി പരിമിതപ്പെടുത്തി. കോവിഡ് പ്രതിസന്ധിക്കിടെ തെരഞ്ഞെടുപ്പുകള്‍ പൂർത്തിയാക്കുക വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര തെരഞ്ഞെുപ്പ് കമ്മീഷന്‍റെ വാർത്ത സമ്മേളനം മുഖ്യ...

നാട്ടിലുള്ളവർക്ക് ജാഥ നയിക്കാം, കൂട്ടം കൂടാം; പക്ഷെ മരിച്ച പ്രവാസികളോട് പോലും ക്രൂരത, ഭാര്യ മരിച്ചിട്ട് മയ്യത്തിനോടൊപ്പം പോകാൻ ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന കണ്ടു; കാടൻ നിയമത്തെ കുറിച്ച് അഷ്‌റഫ് താമരശ്ശേരി

ദുബായ്: കോവിഡ് പരിശോധനയെ ചൊല്ലി പ്രവാസികളെ പിഴിയുന്ന തരത്തിൽ നിയമങ്ങൾ സൃഷ്ടിച്ചതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ശരാശരി വരുമാനക്കാരായ ഒരു പ്രവാസി കുടുംബത്തിന് നാട്ടിലേക്ക് എത്തണമെങ്കിൽ വിമാനടിക്കറ്റും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അടക്കം വലിയ ചെലവാണ് വരുന്നത്. ഇതോടൊപ്പം നാട്ടിലെത്തിയാൽ നടത്തേണ്ടുന്ന തുടർച്ചയായ നിർബന്ധിത ടെസ്റ്റുകൾ വേറേയും. ലക്ഷങ്ങളാണ് ഓരോ യാത്രയിലും...

പ്രകോപന പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ

ആലപ്പുഴ: ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ജിനു മോൻ അറസ്റ്റിൽ. പ്രകോപന പരമായ പ്രസംഗം നടത്തിയതിനാണ് ജിനു മോനെ പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം. ബുധനാഴ്ച രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയിൽ എസ്ഡിപിഐ - ആർഎസ്എസ് സംഘർഷത്തിനിടെ...
- Advertisement -spot_img

Latest News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....
- Advertisement -spot_img