Latest news

‘പക്വതവരും മുന്‍പ് പെണ്‍കുട്ടികള്‍ക്ക് മൊബൈലും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി കൊടുക്കരുത്’; മാതാപിതാക്കളോട് സലീംകുമാര്‍

പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി കൊടുക്കരുതെന്ന് മാതാപിതാക്കളോട് നടന്‍ സലീംകുമാര്‍. മകന്‍ ബൈക്കിന് വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോള്‍ താന്‍ അത് അനുവദിച്ച് കൊടുത്തില്ലെന്നും ചില യുവാക്കള്‍ അമിതവേഗത്തില്‍ ബൈക്കില്‍ പോയി അപകടത്തില്‍പ്പെടുന്നത് പലതവണ താന്‍ കണ്ടിട്ടുണ്ടെന്നും സലീംകുമാര്‍ വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചും അഭിമുഖത്തില്‍ സലീംകുമാര്‍...

ഹെല്‍മറ്റില്ലാത്തതിന് 500 രൂപ പിഴയിട്ട് പോലീസ്, നടുറോഡില്‍ താലിമാല ഊരിനല്‍കി യുവതി

ബെംഗളൂരു: ഹെല്‍മെറ്റില്ലാതെ യാത്രചെയ്തതിന് ദമ്പതിമാരില്‍നിന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ട പിഴ 500 രൂപ. കൈയില്‍ പണമില്ലെന്ന് പറഞ്ഞിട്ടും പോലീസ് ഇവരെ വെറുതെവിട്ടില്ല. ഒടുവില്‍ യുവതി നടുറോഡില്‍നിന്ന് താലിമാല ഊരിനല്‍കിയതോടെ പോലീസുകാര്‍ നടുങ്ങി. ഇത് കണ്ടെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ ഇടപെട്ടതോടെ ദമ്പതിമാരെ വിട്ടയക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ ബെലഗാവിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ...

42 മണ്ഡലങ്ങൾ ‘എ പ്ലസ്’ പട്ടികയിൽ, 5 സീറ്റ് ഉറപ്പ്, 10 ലഭിച്ചാൽ തൂക്കുമന്ത്രി സഭ; ബിജെപി പ്രതീക്ഷിക്കുന്നത് അട്ടിമറി വിജയം

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിച്ച ബിജെപിക്ക് ഇക്കുറി അതിലും മികച്ചത് നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. നിലവിലെ ഏക സീറ്റിങ് സീറ്റായ നേമം നിലനിർത്തുന്നതിനോടൊപ്പം, കുറഞ്ഞത് 10 സീറ്റെങ്കിലും നേടുക എന്നത് കൂടെയാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി കേന്ദ്ര നേതൃത്വവും കളത്തിലിറങ്ങി കഴിഞ്ഞു. നേമം കൂടാതെ കുറഞ്ഞത് 5 സീറ്റ് ഉറപ്പായിട്ടും ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ....

വ്യക്തിപരമായ കാരണങ്ങള്‍, നാലാം ടെസ്റ്റില്‍ നിന്ന് ജസ്പ്രീത് ബുംറ പിന്മാറി

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ബുംറ വിട്ടുനില്‍ക്കുന്നത്. ബുംറ കളിക്കാത്ത കാര്യം ബി.സി.സി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബുംറക്ക് പകരക്കാരനെ നിയമിക്കില്ല. അഹമ്മദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വെറും ആറ് ഓവറുകള്‍ മാത്രമാണ് ബുംറ എറിഞ്ഞത്. സ്പിന്‍ ബൗളിങ്ങിനെ പിച്ച് വാരിപ്പുണര്‍ന്നപ്പോള്‍ ബുംറയടങ്ങുന്ന പേസ് ബൗളര്‍മാര്‍ക്ക് അത്രയെ...

ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറി ഷമിയുടെ സഹോദരന്‍

കൊല്‍ക്കത്ത: ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരനായ മുഹമ്മദ് കൈഫ്. വിജയ് ഹസാരെ ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തിലാണ് കൈഫ് ബംഗാളിനായി അരങ്ങേറിയത്. അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ സഹോദരനെ അഭിനന്ദിച്ച് ഷമി തന്നെ രംഗത്തെത്തി. 'വിജയ് ഹസാരെ ട്രോഫി അരങ്ങേറ്റത്തിന് എന്റെ സഹാദരന്‍ മുഹമ്മദ് കൈഫിന് അഭിനന്ദനങ്ങള്‍. ഞങ്ങളെല്ലാം...

രാജ്യത്തെ 12 ‘സ്വച്ഛ്​ ടൂറിസ്റ്റ്​ ഡെസ്റ്റിനേഷനുകൾ’ തെരഞ്ഞെടുത്ത്​ കേന്ദ്ര സർക്കാർ: ഇവയാണ് ആ സ്ഥലങ്ങൾ

രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി 12 'സ്വച്ഛ്​ ടൂറിസ്റ്റ്​ ഡെസ്റ്റിനേഷനുകൾ' തെരഞ്ഞെടുത്ത്​ കേന്ദ്ര സർക്കാർ. പുതുതായി രൂപീകരിച്ച ജൽശക്തി മന്ത്രാലയമാണ്​ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ശുചിത്വ, നവീകരണ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുക. ഇതുവഴി ആഭ്യന്തര വിനോദ സഞ്ചാരികളെയും വിദേശികളെയും കൂടുതൽ ആകർഷിക്കാനാവുമെന്നാണ്​ പ്രതീക്ഷ. സ്വച്ഛ് ഭാരത് മിഷന്റെ കീഴിലാണ് സ്വച്ഛ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് പദ്ധതി ആരംഭിച്ചത്....

ഓൺലൈൻ റമ്മികളി ഇനി നിയമവിരുദ്ധം, വിജ്ഞാപനമിറക്കി സർക്കാർ

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറങ്ങി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ, പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് ഓൺലൈൻ  റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ...

കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞു: ആന്റണി

തിരുവനന്തപുരം: കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യമായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. പഴയ കാലം പോലെയല്ല, കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയാലും വിജയിക്കുന്ന കാലം കഴിഞ്ഞുപോയി. ഇത്തവണത്തെ സ്ഥാനാര്‍ത്ഥികള്‍ കൂടുതലും പുതുമുഖങ്ങളായിരിക്കും. പുതുമുഖങ്ങളായാല്‍ മാത്രം...

ജില്ലയില്‍ 10,35,042 വോട്ടര്‍മാര്‍; ഏറ്റവും കൂടുതല്‍ മഞ്ചേശ്വരത്ത്

കാസര്‍കോട്‌: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്‌ക്ക്‌. പുതുക്കിയ വോട്ടര്‍ പട്ടിക തയ്യാറായി. ഇതനുസരിച്ച്‌ ജില്ലയില്‍ 10,35,042 വോട്ടര്‍മാരുണ്ട്‌. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്താണ്‌ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്‌. 2,17,110. ഇതില്‍ 1,08789 പേരു പുരുഷന്മാരും 1,08321 സ്‌ത്രീ വോട്ടര്‍മാരുമാണ്‌. രണ്ടാം സ്ഥാനത്ത്‌ കാഞ്ഞങ്ങാട്‌ മണ്ഡലമാണ്‌. 102509 പുരുഷ വോട്ടര്‍മാരും 111569 സ്‌ത്രീ വോട്ടര്‍മാരും...

വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ ഏഴ് വരെ; കൊട്ടിക്കലാശം കൊവിഡ് മാനദണ്ഡം പാലിച്ച്, ഫോട്ടോ പതിപ്പിച്ച സ്ലിപ്പില്ല; കൂടുതൽ പേർക്ക് തപാൽ വോട്ട്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയായിരിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ ഫോട്ടോ പതിപ്പിച്ച സ്ലിപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിർദ്ദേശ പത്രിക ഓൺലൈനായി സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യമായതിനാൽ ഇത്തവണ ഒരു മണിക്കൂർ അധികമായി പോളിങ് സമയം നീട്ടിയിട്ടുണ്ട്. പരമ്പരാ​ഗതമായി...
- Advertisement -spot_img

Latest News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....
- Advertisement -spot_img