15 ലക്ഷത്തിനായി താനും ഭാര്യയും കാത്തിരിക്കുകയാണ്; പാര്‍ലമെന്റില്‍ മോദിയെ ട്രോളി ലീഗ് എം.പി വഹാബ്

0
163
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കണമെന്നുള്ള ചർച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി പി.വി അബ്ദുൾ വഹാബ് എം.പി.
2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി താനും ഭാര്യയും കാത്തിരിക്കുകയാണെന്നും ആ തുക കിട്ടിയിട്ട് കുറച്ച് ആഭരണങ്ങൾ വാങ്ങണമെന്ന് ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുപി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്നും വഹാബ് ആവശ്യപ്പെട്ടു.
2014ൽ നടന്ന ലോക്‌സഭാ പ്രചാരണവേളയിലാണ് താൻ ഭരണത്തിലെത്തിയാൽ രാജ്യത്തെ എല്ലാ പൗരന്മാരുടെയും അക്കൗണ്ടുകളിൽ 15 ലക്ഷം നിക്ഷേപിക്കുമെന്ന് നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here