Monday, May 12, 2025

Latest news

ഡിജിറ്റല്‍ വോട്ടേഴ്‌സ് ഐഡികാര്‍ഡ് പുറത്തിറക്കുന്നു: എങ്ങനെ ലഭിക്കും?

രാജ്യത്തെ വോട്ടര്‍മാര്‍ക്ക് ഇനി ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡും ലഭ്യമാകും. ആധാര്‍, പാന്‍, ഡ്രൈവിങ് ലൈന്‍സ് തുടങ്ങിയവയ്ക്ക് സമാനമായ രീതിയിലാണ് ഡിജിറ്റല്‍ കാര്‍ഡും തയ്യാറാക്കുന്നത്. വിശദാംശങ്ങള്‍ അറിയാം മാറ്റംവരുത്താന്‍ കഴിയാത്ത പിഡിഎഫ് ഫോര്‍മാറ്റിലാകും കാര്‍ഡ് ലഭിക്കുക. പുതിയ വോട്ടര്‍മാര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ കാര്‍ഡ് ലഭിക്കുക. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളവര്‍ക്കും പുതിയതായി ചേര്‍ന്നിട്ടുള്ളവര്‍ക്കും ഡിജിറ്റല്‍ വോട്ടര്‍ ഐഡി കാര്‍ഡ്...

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തു

കൊച്ചി: കളമശ്ശേരിയിൽ പതിനെഴുകാരനെ മർദ്ദിച്ച സംഘത്തിലെ കുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ. മർദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാൻ...

ചെറുപ്പം മുതല്‍ യു.ഡി.എഫ് അനുഭാവി; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: ഫിറോസ് കുന്നംപറമ്പില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാമെന്ന ചര്‍ച്ചകള്‍ സജീവമാകവേ വിഷയത്തില്‍ പ്രതികരണവുമായി ഫിറോസ് രംഗത്ത്. വാര്‍ത്തകളില്‍ കണ്ടതല്ലാതെ തന്നെ് ആരും ഇതുവരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് പറഞ്ഞ ഫിറോസ് താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെയും മുസ് ലിം ലീഗിന്റെയും പ്രവര്‍ത്തകനായ താന്‍ ചെറുപ്പം മുതല്‍ യു.ഡി.എഫ് അനുഭാവിയാണെന്നും ഫിറോസ്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4595 രൂപയും ഒരു പവന് 36,760 രൂപയുമാണ് ഇന്നത്തെ വില.

ഇന്നു മുതൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം, സ്കൂളിൽ എത്താത്ത അധ്യാപകർക്കെതിരെ നടപടി

കൊച്ചി; ഇന്നു മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരിക്കാൻ അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. ഇതോടെ ഒരു ക്ലാസിൽ 20 കുട്ടികളെ വരെ ഇരുത്താം. സ്കൂൾ പ്രവർത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങൾ അവലോകനം ചെയ്താണു പുതിയ മാർഗനിർദേശം പുറത്തിറക്കിയിട്ടുള്ളത്. 10, 12 ക്ലാസുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ഒരു ബെഞ്ചിൽ ഒരുകുട്ടിയെ വച്ച്...

ഇന്ധനം തീർന്നാൽ ചവിട്ടി തള്ളിക്കൊണ്ട്​ പോകാറുണ്ടോ​? പിടിവീ​ഴുമെന്ന്​ എം.വി.ഡി

ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന സമയത്തും പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന സമയത്തും കാലുകൾ ഫുട്​റെസ്റ്റിൽ വെയ്ക്കാതെ തൂക്കിയിടുന്നത്​ ശിക്ഷാർഹമാണെന്ന്​ എം.വി.ഡി. ഇന്ധനം തീർന്ന വാഹനങ്ങൾ ചവിട്ടിത്തള്ളിക്കൊണ്ട് പോകുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരം കാര്യങ്ങൾക്ക്​ നിയമനടപടി നേരിടേണ്ടിവരുമെന്നും മോ​ട്ടോർ വെഹിക്​ൾ ഡിപ്പാർട്ട്​മെന്‍റ്​ അറിയിച്ചു. മോട്ടോർ സൈക്കിൾ ഓടിക്കുന്ന സമയത്ത് രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ പിടിക്കണമെന്നോ ഫൂട് റെസ്റ്റിൽ...

‘മാറിടത്തിൽ പിടിക്കുന്നതെല്ലാം പോക്സോപ്രകാരം ലൈംഗികാതിക്രമമാകില്ല’; ബോംബെ ഹൈക്കോടതി

മുംബൈ: 'മാറിടത്തിൽ പിടിക്കുന്നതെല്ലാം പോക്സോപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ല. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. 12 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വിധി പറഞ്ഞ സിംഗിൾ ബെഞ്ച് ജഡ്ജി പുഷ്പ...

ട്രെയിനിൽ മഴ നനഞ്ഞയാൾക്ക് 8000 രൂപ നഷ്ടപരിഹാരം; വിധി ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ

തൃശൂര്‍: ട്രെയിനില്‍ മഴ നനഞ്ഞ സംഭവത്തിൽ യാത്രക്കാരൻ നടത്തിയ നിയമപോരാട്ടത്തിൽ ഏഴു വർഷത്തിനുശേഷം അനുകൂല വിധി. വിന്‍ഡോ ഷട്ടര്‍ തകരാർ കാരണം അടയാതിരുന്നതാണ് യാത്രക്കാരന്‍ മഴ നനയേണ്ടി വന്നത്. പറപ്പൂര്‍ തോളൂര്‍ സ്വദേശി പുത്തൂര് വീട്ടില്‍ സെബാസ്റ്റ്യനാണ് ഉപഭോക്തൃ കോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചത്. സെബാസ്റ്റ്യൻ 8,000 രൂപ റെയിൽവേ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃതര്‍ക്ക പരിഹാര...

ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ട്; ബിഗ് ബാഷില്‍ ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വനിമിഷം

സിഡ്നി: ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിലാണ് രസകരമായ നിമിഷം പിറന്നത്. തണ്ടറിന്‍റെ ക്രിസ് ഗ്രീന്‍ എറിഞ്ഞ മത്സരത്തിലെ പത്താം ഓവറില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്നു വെതര്‍ലാഡ്. ഫിലിപ്പ് സാള്‍ട്ട് ആയിരുന്നു ഈ സമയം സ്ട്രൈക്കിംഗ്...

സംസ്ഥാനത്ത് 6036 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 124 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
- Advertisement -spot_img

Latest News

സ്വർണത്തിന് കനത്ത തകർച്ച; കേരളത്തിൽ ഉച്ചയ്ക്ക് വില വീണ്ടും ഇടിഞ്ഞു, തീരുവയുദ്ധത്തിൽ യുഎസ്-ചൈന ‘വെടിനിർത്തൽ’

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...
- Advertisement -spot_img