ന്യൂഡല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പിരിഞ്ഞുപോകുന്ന ദിനമായ ഇന്ന് സഭയില്‍ വികാരനിര്‍ഭരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ഗുലാം നബി ആസാദിന്റെ ഇടപെടലുകളും ഗുണഗണങ്ങളും എണ്ണിപ്പറഞ്ഞ മോദി, വാക്കുകള്‍ കിട്ടാതെ കരയുന്നതും കണ്ടു. ഈ കരച്ചിലിനു പിന്നില്‍ ഗുലാം നബിയുടെ ഒരു കരച്ചിലുണ്ട്.
ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരിക്കേയാണത്. 2007...
തിരുവനന്തപുരം∙ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുടെ നേതൃത്വത്തിൽ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷൻ 12 മുതൽ 15 വരെ കേരളത്തിലുണ്ട്. സാധാരണ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇൗ യാത്ര കഴിഞ്ഞ് ഡൽഹിയിലെത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. എന്നുവച്ചാൽ ഫെബ്രുവരി 20നോ അതിനു മുൻപോ പ്രഖ്യാപനം വരുമെന്നർഥം.
അങ്ങനെ വന്നാൽ തീരുമാനമെടുക്കാനുള്ള അധികാരത്തോടെ 2 മന്ത്രിസഭാ യോഗങ്ങളാകും ഇനിയുണ്ടാകുക....
കൊല്ലം: വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലാണ് ദാരുണ സംഭവം. കിളിമാനൂർ പുളിമാത്ത് കൊടുവാഴന്നൂർ സ്വദേശി സോമന്റെ ഭാര്യ സുഭദ്ര (57) ആണു മരിച്ചത്. മകളുടെ ഭർതൃവീടായ വിലങ്ങറ കൊച്ചാലുംമൂട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.
വീടിന്റെ ഗേറ്റിനു മുന്നിൽ ബന്ധുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു സുഭദ്ര. ഇതിനിടെ...
മലപ്പുറം: മകന് ഐഎഎസ് ലഭിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമവിരുദ്ധമായി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി മന്ത്രി കെ.ടി.ജലീൽ. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തവനൂരിൽ എത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി കെടി ജലീൽ രംഗത്തു വന്നത്.
സ്വന്തം മകന് ഐഎഎസ് കിട്ടാൻ വഴിവിട്ട നീക്കം നടത്തിയ ചെന്നിത്തല മറ്റൊരു...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തയ്പ്പിച്ച ഷർട്ട് പാകമാകാത്തതിനെ തുടർന്ന് 65-കാരനായ ടൈലറെ കഴുത്തു ഞെരിച്ചുകൊന്നു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. തയ്യൽ ജോലിക്കാരനായിരുന്ന തന്റെ പിതാവ് അബ്ദുൽ മാജിദ് ഖാനെ സലീം എന്നയാൾ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അബ്ദുൽ നദീം ഖാൻ എന്നയാൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തന്റെ പിതാവ് തയ്ച്ച ഷർട്ട് പാകമാകാത്തതിൽ സലീം ക്രുദ്ധനായിരുന്നുവെന്നും ഇതേത്തുടർന്നുണ്ടായ വാക്കേറ്റമാണ്...
കൊച്ചി: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമം നടപ്പാക്കുന്നതിന് എത്ര സമയമെടുക്കുമെന്ന കാര്യം നാളെ അറിയിക്കണമെന്ന് സംസ്ഥാന നിയമ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പോളി വടക്കന്‍...
വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. സഞ്ജു സാംസണെ നീക്കിയാണ് സച്ചിന്‍ ബേബിയെ നായകനാക്കിയത്. വിഷ്ണു വിനോദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന് കീഴില്‍ കേരളം മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ സാധിച്ചിരുന്നില്ല. ഇതാണ് സഞ്ജുവിന്റെ നായകസ്ഥാനം നഷ്ടപ്പെടാന്‍...
മുംബൈ: ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രശസ്ത നടന്‍ രാജ് കപൂറിന്റെ മകനാണ് രാജീവ് കപൂര്‍. അന്തരിച്ച നടന്‍ ഋഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കൊച്ചി: പ്രായപൂർത്തിയാകാത്തവരുടെ വിവാഹം സർക്കാറിനെ അറിയിച്ചാൽ, അറിയിക്കുന്നയാൾക്ക് 2,500 രൂപ പ്രതിഫലം ലഭിക്കും. സാമൂഹികനീതി വകുപ്പിന്റേതാണ് തീരുമാനം. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിൻെറ ചുമതല.
പ്രായപൂർത്തിയാവാത്തവർ വിവാഹക്കാര്യം അറിയിക്കുന്ന ‘ഇൻഫോർമർ’മാരുടെ വിവരങ്ങൾ പുറത്തുവിടില്ല. ഈ സാമ്പത്തിക വർഷം മുതലാണ് പ്രതിഫലം നൽകാനുള്ള ഫണ്ട് ആരംഭിക്കുന്നത്. ഈയിനത്തിൽ നൽകാൻ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി...
കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...