കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 35,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചു ദിവസത്തിനിടെ 800 രൂപയാണ് വർധിച്ചത്.
ബജറ്റിനു ശേഷം തുടർച്ചയായി ഇടിഞ്ഞ സ്വർണവില കഴിഞ്ഞ ശനിയാഴ്ച 240 രൂപ കൂടിയിരുന്നു. 35,240 രൂപയായാണ് അന്ന് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിലും...
കണ്ണൂർ: കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തോട്ടട സ്വദേശിയാണ്. വീട്ടിനകത്ത് വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊലീസ് കോളനിയിലും ആശുപത്രിയിലും എത്തി പരിശോധന നടത്തി. ആത്മഹത്യയെന്ന നിഗമനത്തിലാണ്...
പാലാ സീറ്റിൽ നിലപാട് വ്യക്തമാക്കി എൽഡിഎഫ്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എൻഡിഎഫ് അറിയിച്ചു.
മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എൻസിപിക്ക് നൽകാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതോടെ...
കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചി നഗരത്തിൽ പെട്രോൾ വില 87 രൂപ 76 പൈസയും ഡീസൽ വില 81രൂപ 99 പൈസയുമായി. തിരുവനന്തപുരം നഗരത്തിൽ...
ദോഹ: ലഹരിമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനഃപരിശോധിക്കാന്‍ ഖത്തര്‍ പരമോന്നത കോടതി ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കി. 10 വര്‍ഷം തടവുശിക്ഷയും ഒരു കോടി രൂപ പിഴയുമാണ് ദമ്പതികള്‍ക്ക് കോടതി വിധിച്ചിരുന്നത്.
2019 ജൂലൈയിലാണ് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മുംബൈ...
മുസ്ലീം പുരുഷന്മാർക്ക് വിവാഹമോചനം നേടാതെ തന്നെ വീണ്ടും വിവാഹിതൻ ആകാമെന്നും എന്നാൽ മുസ്ലീം സ്ത്രീകളുടെ കാര്യത്തിൽ ഇത് ബാധകമല്ലെന്നും കോടതി. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മുസ്ലീം ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു നിരീക്ഷണം നടത്തിയത്.
ഇസ്ലാം വിശ്വാസികളായ പ്രായപൂർത്തിയായ പങ്കാളികളാണ് തങ്ങൾ എന്ന് വ്യക്തമാക്കിയായിരുന്നു ഇവർ ഹര്‍ജിയുമായി കോടതിയെ...
വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് മ്യൂട്ടുചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. മ്യൂട്ട് വീഡിയോസ് ഫീച്ചര്‍ എന്ന് വിളിക്കുന്ന ഈ സവിശേഷത ഇപ്പോള്‍ ആന്‍ഡ്രോയിഡിനായുള്ള ബീറ്റ പതിപ്പ് 2.21.3.13 ല്‍ ലഭ്യമാണ്. ഒരു കോണ്‍ടാക്റ്റിലേക്ക് വീഡിയോകള്‍ അയയ്ക്കുന്നതിന് മുമ്പ് മ്യൂട്ടുചെയ്യാന്‍ ഇത് അനുവദിക്കുന്നു. വോളിയം ടോഗിള്‍ ടാപ്പുചെയ്തുവാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ മ്യൂട്ടുചെയ്യാവുന്ന...
വിവാഹദിനത്തില്‍ ഫോട്ടോഗ്രാഫര്‍ വധുവിന്റെ ഫോട്ടോ എടുക്കുന്നതിന്റെയും പിന്നാലെ അയാള്‍ വരന്റെ തല്ലുകൊള്ളുന്നതിന്റെയും വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
വീഡിയോയില്‍ കണ്ടത് ഇങ്ങനെ: വിവാഹവസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ എടുക്കുകയായിരുന്നു ക്യാമറാമാന്‍. കുറച്ചു കഴിഞ്ഞ് വരനെ മാറ്റിനിര്‍ത്തി ഫോട്ടോഗ്രാഫര്‍ വധുവിന്റെ സിംഗിള്‍ ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി. തന്റെ പങ്കാളിയുടെ ഫോട്ടോ എടുക്കുന്നത് കുറച്ചു നേരം വരന്‍...
കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...