തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,800 രൂപയും.
ജനുവരി 30ന്, ഗ്രാമിന് 4,580 രൂപയായിരുന്നു നിരക്ക്. പവന് 36,640 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു....
ആലപ്പുഴ: എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഒന്നരക്കിലോ കഞ്ചാവും ആറുലക്ഷംരൂപ വിലവരുന്ന 150 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് പഞ്ചായത്ത് ഒൻപതാംവാർഡിൽ നികർത്തിൽ അനന്തകൃഷ്ണൻ(22), കാസർകോട് താലൂക്കിൽ ആതുർ കുസാർ പോക്കറടുക്ക വീട്ടിൽ അബു താഹിർ(28) എന്നിവരെ അറസ്റ്റുചെയ്തു.
കഴിഞ്ഞദിവസം വൈകീട്ട് ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജെ റോയിയുടെ നേതൃത്വത്തിൽ...
ജയ്പുര്‍: രാജസ്ഥാനില്‍ മുന്‍സിപ്പല്‍ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ മുന്നേറ്റം. 90 തദ്ദേശ സ്ഥാപനങ്ങളിലെ 3034 വാര്‍ഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കോണ്‍ഗ്രസ് 1197 സീറ്റുകള്‍ നേടി. ബിജെപിക്ക് 1140 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തി.
ബിഎസ്പി 1, സിപിഎം 3, എന്‍സിപി 46, ആര്‍എല്‍പി 13 എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികള്‍ക്ക് ലഭിച്ച...
കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു.
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്കാണ് ഈ തുക നല്‍കുന്നത്.
ഫറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടി കോടതിയെ...
കുമ്പള: ഇച്ചിലങ്കോട് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസില്‍ ശരീഫിന്റെ മക്കളായ ശഹ്ദാദ് (12), ശാസിന്‍ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒടുവില്‍ കണ്ടു കിട്ടുമ്പോള്‍ ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചി: എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിമരുന്നുകളുമായി കൊച്ചിയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശി സമീർ, എറണാകുളം സ്വദേശികളായ അജ്മൽ റസാഖ്, ആര്യ എന്നിവർ പൊലീസിന്‍റെ പിടിയിലായത്.
ലഹരിക്കടത്ത് തടയാനായി കൊച്ചി സിറ്റി പൊലീസ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്സ്ആപ് നമ്പറിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് 'ആദരാഞ്ജലികൾ' അർപ്പിച്ചുള്ള വീക്ഷണം പത്രത്തിലെ പ്രയോഗം വിവാദത്തിൽ. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോട് എന്ന് പത്രത്തിൽ അച്ചടിച്ച് വന്നത് വലിയ ചർച്ച ആയതോടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല തന്നെ രംഗത്തെത്തി.
ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് ഐശ്വര്യകേരള യാത്രക്ക് ആശംസകൾ എന്നതിന് പകരം ആദരാഞ്ജലികൾ എന്ന് അച്ചടിച്ച്...
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവും സിഗററ്റും സൗന്ദര്യവർധക വസ്തുക്കളുമായി എട്ടു കാസർഗോഡ് സ്വദേശികളെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ദുബായിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെത്തിയത്. 38 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 24.33 ലക്ഷം രൂപയുടെ സ്വർണം ഉൾപ്പെടും. 73600 സിഗററ്റ്, 500 ഗ്രാം സ്വർണം,...
പുത്തിഗെ: ഷിറിയ പുഴയിലെ അണക്കെട്ട് കാണാനെത്തുന്നത് ഒട്ടേറെ പേർ. ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് കല്കടറും ടൂറിസം – ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അണക്കെട്ടും കനാലും 1951 നവംബർ 10ന് മദ്രാസ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഭക്തവൽസലനാണ് ഉദ്ഘാടനം ചെയ്തത്. ഉൾഭാഗത്ത് ദേരടുക്കയിൽ വിജനമായ സ്ഥലത്താണ് അണക്കെട്ട്.
സുന്ദരമായ സ്ഥലമാണിത്. സീതാംഗോളി...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...