പാലക്കാട്: സുപ്രീംകോടതി വിധി ലംഘിച്ച് തന്നെ മുത്തലാഖ് ചൊല്ലിയതില്‍ ജില്ലാ ജഡ്ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി തേടി മുന്‍ഭാര്യ. പാലക്കാട് ജില്ലാ സെഷന്‍സ് ജഡ്ജി ബി കലാം പാഷയ്‌ക്കെതിരെയാണ് മുന്‍ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. കാലാം പാഷയുടെ സഹോദരനും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ബി കെമാല്‍ പാഷ തന്നെ ഭീഷണിപ്പെടുത്തിയെന്ന...
വാട്സപ്പിന് ഇന്ത്യൻ ബദലുമായി കേന്ദ്രം. സന്ദേശ് എന്ന് പേരിട്ടിരിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിംഗ് സംവിധാനമാണ് അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് സന്ദേശ് ഉള്ളത്. സന്ദേശ് ആപ്പിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നാൽ, സന്ദേശ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് സേവനം ഉപയോഗിക്കാനാവുക.
ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പുകൾ നൽകുന്ന എല്ലാ സേവനങ്ങളും സന്ദേശ്...
മുക്കം (കോഴിക്കോട്)∙ സിനിമാ സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ സിദ്ദിഖ് ചേന്ദമംഗല്ലൂർ മുസ്‌ലിം ലീഗിൽ ചേർന്നു. ബുധനാഴ്ച പാണക്കാട് വച്ച് നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ.ഫിറോസ്, സി.കെ കാസിം എന്നിവർ പങ്കെടുത്തു.
നേരത്തെ എംഎസ്എഫ് രാഷ്ടീയത്തിലൂടെ മുക്കം എംഎഎംഒ ചെയർമാൻ ആയ സിദ്ദിഖ് ചേന്ദമംഗല്ലൂർ യൂത്ത്...
ചണ്ഡീഗഡ്: ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് മുസ്ലിം വ്യക്തിനിയമമനുസരിച്ച് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. പ്രായം 18 ൽ താഴെയാണെങ്കിലും ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും പരിശോധിച്ചാണ് ഹൈക്കോടതിയുടെ പുതിയ വിധി പ്രസ്താവം....
ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് ബന്ദിന് ആഹ്വാനം. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആണ് ഫെബ്രുവരി 26ന് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന്‍റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന്...
ന്യൂഡൽഹി: ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികൾ രാജ്യത്ത് ഉടൻ നിരോധിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിലാണ് നിർമല ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികൾക്ക് മാത്രമാകും രാജ്യത്ത് ഇനി മുതൽ വിനിമയത്തിന് അനുമതിയുണ്ടാകുക.
' വിഷയം പഠിക്കാൻ ധനവകുപ്പ് സെക്രട്ടറിക്ക് കീഴിൽ മന്ത്രാലയതല ഉന്നത സമിതിക്ക് രൂപം നൽകിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാനാണ് സമിതി...
ഓൺലൈൻ റമ്മികളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി കേരള ഗെയിംമിംഗ് ആക്ട് നിയമത്തിൽ ഭേതഗതി നടത്തും. ഓൺലൈൻ ചൂതാട്ടം അതീവ ഗൗരവമുള്ള കാര്യമെന്ന് കോടതി. സർക്കാർ നിലപാട് കോടതി രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.
തൃശൂർ സ്വദേശി പോളി വടക്കൻ നൽകിയ ഹരജിയില്‍ ബ്രാൻഡ് അംബാസഡർമാരായ വിരാട് കോഹ്‌ലി, തമന്ന, അജു വർഗീസ്...
ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചില പരിഷ്‌കാരങ്ങളുമായി 2021 എംജി ZS ഇവി വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനിയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
44.5 കിലോവാട്ട് 'ഹൈടെക്' ബാറ്ററി പായ്ക്കാണ് 2021 എംജി ZS ഇവിയുടെ...
കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങി. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്. നിലവിൽ...
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...