കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. അതേസമയം സംസ്ഥാനത്ത് കോവിഡ് വർദ്ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് കമ്മീഷൻ പങ്ക് വച്ചു.
റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര...
ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് മരണം. റോത്തക്കിലാണ് സംഭവം. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെയാണ് മരിച്ചത്. വെടിയേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്റെ രണ്ടര വയസുള്ള മകനും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു....
ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രാജ്യതലസ്ഥാനം നടുങ്ങിയപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ ചര്‍ച്ച തുടര്‍ന്ന രാഹുല്‍ ഗാന്ധിയ്ക്ക് അഭിനന്ദനം ചൊരിയുകയാണ് സോഷ്യല്‍ മീഡിയ.
ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനില്‍ ലൈവ് ചര്‍ച്ച നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. സോഷ്യല്‍...
തിരുവനന്തപുരം/ കൊച്ചി: തുടർച്ചയായി ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂട്ടിയത്.
എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയും ഡീസലിന് 83.40 രൂപയാണ് ഇന്നത്തെ വില. ആറ് ദിവസത്തിനിടെ പെട്രോളിന് 1 രൂപ 45 പൈസയും ഡീസലിന് 1...
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ. ആറ് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഎസ്‍ഐമാരായ ഷിബു ചെറിയാൻ, ജോസഫ് ആന്റണി, ബിജു, സീനിയർ സിപിഒ സിൽജൻ അടക്കമുള്ളവർക്കാണ് സസ്പെൻഷൻ.
ഐശ്വര്യ കേരളയാത്രയുടെ പരിപാടിക്കിടെ എറണാകുളം...
കൊച്ചി: മാണി സി കാപ്പൻ എംഎൽഎ എൽഡിഎഫ് വിട്ടു. യുഡിഎഫിൽ ഘടകക്ഷിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. എൻസിപി കേന്ദ്രനേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും. ഘടകക്ഷിയായിട്ടായിരിക്കും താൻ യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയിൽ പങ്കെടുക്കുക എന്നും മാണി സി കാപ്പൻ പറഞ്ഞു.
കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കില്ല. പുതിയ പാർട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ...
ഉത്തരേന്ത്യയിൽ വൻ ഭൂചലനം. താജിക്കിസ്ഥാനാണ് ഭൂചലനത്തിന്‍റെ ഉത്ഭവസ്ഥലമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി 10.30ന് 6.3 തീവ്രതയിലാണ് റിക്ചര്‍ സ്കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയത്. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്.
പാലക്കാട്: വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവേ വിവാദപരാമര്‍ശവുമായി ഫിറോസ് കുന്നംപറമ്പില്‍.
നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നുമാണ് ഫിറോസ് കുന്നംപറമ്പില്‍ വീഡിയോയില്‍ പറയുന്നത്.
കുഞ്ഞിന് ഏഴ് ലക്ഷം ഓപ്പറേഷന് വേണ്ടിടത്ത് പത്ത് ലക്ഷം രൂപ നല്‍കിയെന്നും പിരിഞ്ഞുകിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്ക്...
യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31വരെ നീട്ടിയതായി റിപ്പോർട്ട്. കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷന്‍റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്. ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായി കാണുന്നുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
കാലാവധി നീട്ടിയാൽ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് അത് വലിയൊരു ആശ്വാസമാവും. പലരും...
ദില്ലി: ജാതി അടിസ്ഥാനമാക്കിയുള്ള അക്രമങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ മിശ്രവിവാഹം കാരണമാകുന്നതായി സുപ്രീം കോടതി. ജാതി പരിഗണിക്കാതെ വിവാഹിതരാവുന്ന യുവതലമുറയെ പിന്തുണച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം. വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ ജാതി സ്പര്‍ദ്ധ കുറയ്ക്കാനുള്ള മാര്‍ഗമാണ് മിശ്രവിവാഹങ്ങളിലൂടെ കാണിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ തങ്ങളുടെ പങ്കാളികളെ സ്വയം തെരഞ്ഞെടുക്കുകയാണ്.
മുന്‍പത്തെ സാമൂഹ്യ ചുറ്റുപാടുകളെ അവഗണിച്ചുകൊണ്ടാണ്...
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...