കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇങ്ങനെയും ഔട്ടാക്കാമോ? ക്രിക്കറ്റിന് നാണക്കേടെന്ന് ആരാധകർ
അടുത്ത 24 മണിക്കൂറിൽ കേരള-കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം....
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തു വിടും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് ശേഷം ആറ് മണിയോട് കൂടിയായിരിക്കും കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം.
അഞ്ച് തവണ കൈകറക്കി ബൗളറുടെ പന്തേറ്; രസകരമായ വിഡിയോ പങ്കുവെച്ച് ഹർഭജൻ
കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ വൈകുന്നേരം പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. എഐസിസിയുമായും ആലോചിച്ച ശേഷം ഒറ്റ ഘട്ടമായാണ്...
ആലപ്പുഴ: കൊലപാതക കേസിൽ വീട്ടുകാരെല്ലാം റിമാൻഡിലായതോടെ പൊലീസിന്റെ അധീനതയിലായിരുന്ന വീട്ടിൽ മോഷണം. ആലപ്പുഴയിലാണ് സംഭവം. 10 പവൻ സ്വർണവും 10000 രൂപയുമാണ് മോഷണം പോയത്. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പട്ടാട്ടുചിറയിൽ ലോകേശന്റെ വീട്ടിലാണ് മോഷണം നടന്നത്.
അയൽവാസി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ ലോകേശനും ഭാര്യ അജിതകുമാരിയും മകൾ അരുന്ധതിയും റിമാൻഡ‍് തടവുകാരായി ജയിലിലാണ്. കഴിഞ്ഞ 21നായിരുന്നു...
മുംബൈ: കോവിഡ് കേസുകളുടെ വര്‍ധനവിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ലോക്ഡൗൺ. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. നാഗ്പുർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലായിരിക്കും ലോക്ഡൗൺ
വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ടെന്നും അതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ...
ചെന്നൈ: ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിൽ നടി ഖുഷ്ബു മത്സരിക്കില്ല. അണ്ണാ ഡിഎംകെ മണ്ഡലം പിഎംകെയ്ക്ക് നൽകിയതോടെയാണ് ഖുഷ്ബുവിന്റെ സാധ്യത അവസാനിച്ചത്. ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മത്സരിച്ചിരുന്ന മണ്ഡലമാണിത്. മണ്ഡലത്തിൽ ഖുഷ്ബു വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു. ബിജെപിക്ക് നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലം അവസാന നിമിഷമാണ് എഐഡിഎംകെ, പിഎംകെയ്ക്ക് കൈമാറിയത്.
പാർട്ടിക്കു വേണ്ടിയാണ് പ്രചാരണത്തിനിറങ്ങിയത് എന്നും...
പാലക്കാട്∙ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇന്നു പുലർച്ചെ വൻ സ്വർണവേട്ട. ചെന്നൈ - ആലപ്പി ട്രെയിനിൽ തൃശൂരിലേയ്ക്കു കടത്താൻ ശ്രമിക്കുകയായിരുന്ന 16 കിലോ സ്വർണം ആർപിഎഫ് സ്പെഷൽ സ്ക്വാഡ് പിടികൂടി. ഏകദേശം ഏഴരക്കോടി രൂപ വിലവരുന്ന വിദേശത്തു നിന്നു കടത്തിയ സ്വർണക്കട്ടികൾ ഉൾപ്പടെയുള്ള സ്വർണമാണ് പിടികൂടിയിട്ടുള്ളത്.
രേഖകളില്ലാതെ സ്വർണം കടത്തിയതിന് തൃശൂർ സ്വദേശികളായ നിർമേഷ്(33),...
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കൻ ബാറ്റ്‌സ്മാൻ ധനുഷ്‌ക ഗുണതിലകയെ ഔട്ടാക്കിയ രീതിക്കെതിരെ ക്രിക്കറ്റ് ലോകം. മികച്ച ഫോമിൽ കളിക്കുകയായിരുന്ന ഗുണതിലക ഫീൽഡിങ് തടസ്സപ്പെടുത്തി എന്നാരോപിച്ച് വിൻഡീസ് ക്യാപ്ടൻ കീറൺ പൊളാർഡ് ചെയ്ത അപ്പീലിനെ തുടർന്നാണ് ക്രിക്കറ്റിനു തന്നെ മാനക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ടോപ് സ്‌കോററായ ഗുണതിലക വിചിത്രരീതിയിൽ പുറത്തായ മത്സരത്തിൽ...
പാമ്പിനെ പേടിയുള്ളവരായിരിക്കും കൂടുതൽ. പാമ്പ് എന്ന് കേൾക്കുമ്പഴേ ജീവനും കൊണ്ട് ഓടുന്നവരും പേടിച്ച് ഒരടി പോലും അനങ്ങാൻ കഴിയാത്തവരുമൊക്കെ നമുക്കിടയിലുണ്ട്. എന്നാൽ ഒരു പാമ്പിനെ കണ്ടാൽ ചിരി വന്നാലോ? ശരീരം മുഴുവൻ ഇമോജികളോടുകൂടിയ പാമ്പിനെയാണ് മുന്നിൽ കാണുന്നതെങ്കിൽ എങ്ങനെയുണ്ടാകും?
അങ്ങനെയൊരു പാമ്പിനെയാണ് സ്നേക് ബ്രീഡറായ ജസറ്റിൻ കൊബിൽക എന്നയാൾ ഉണ്ടാക്കിയിരിക്കുന്നത്. ഇമോജിയോടുകൂടിയ പാമ്പിനെ ഉണ്ടാക്കി എല്ലാവരേയും...
തിരുവനന്തപുരം∙ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോയെന്ന് ഇന്നറിയാം. തൃശൂരില്‍ ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ചില മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൂടി ആരെന്ന് അറിഞ്ഞ ശേഷമായിരിക്കും തീരുമാനം.
കഴക്കൂട്ടം മണ്ഡലത്തിന്റെ പട്ടികയില്‍ വി. മുരളീധരനും തിരുവനന്തപുരത്ത് സുരേഷ് ഗോപിയും ബിജെപി സംസ്ഥാന...
കാസർകോട്: മഞ്ചേശ്വരത്ത് വിവി രമേശനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനം. സംസ്ഥാന കമ്മിറ്റിയെ സ്ഥാനാർത്ഥി നിർണയ തീരുമാനം അറിയിക്കും. സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പാർട്ടി ഏരിയാ കമ്മിറ്റി ഇക്കാര്യത്തിൽ ഏകകണ്ഠേന തീരുമാനം എടുത്തു. ഇന്ന് വൈകുന്നേരത്തോടെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം പ്രഖ്യാപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ...
കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...