Saturday, July 5, 2025

Latest news

കിംഗ്സ് ഇലവന്‍ പഞ്ചാബിന് പുതിയ പേരായി

മൊഹാലി: ഐപിഎല്ലില്‍ ഇനി കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്ന പേരുണ്ടാകില്ല. പകരം പഞ്ചാബ് കിംഗ്സ് എന്നായിരിക്കും ഇനിമുതല്‍ ടീം അറിയപ്പെടുക. ഐപിഎല്ലിന്‍റെ പതിനാലാം എഡിഷന്‍ മുതലാകും പേരുമാറ്റമെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ടീമിന്‍റെ പേരുമാറ്റത്തെക്കുറിച്ച് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ച് അംഗീകാരം നേടിയെന്ന് പഞ്ചാബ് കിംഗ്സ് പ്രതിനിധികള്‍ അറിയിച്ചു. പുതിയ പേരുമായുള്ള റീ ലോഞ്ചിംഗ് വൈകാതെ മുംബൈയില്‍ നടക്കും....

ലൈഫ് മിഷൻ: സ്വന്തമായി വീടില്ലാത്തവർക്ക് ഇപ്പോൾ അപേക്ഷിക്കാം

ലൈഫ് മിഷൻ പദ്ധതിയിൽ വീടിനുവേണ്ടി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. മുൻപ് അപേക്ഷിക്കാൻ വിട്ടുപോയ അർഹരായവർക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. മുൻപ് ലൈഫ് മിഷനിൽ വീടിനുള്ള അപേക്ഷ സമർപ്പിക്കാൻ 2020 സെപ്റ്റംബർ 23 വരെ സർക്കാർ സമയം നൽകിയിരുന്നു. എന്നാൽ, അർഹരായ ഒട്ടേറെപ്പേർക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ...

പ്രധാന മാനദണ്ഡം വിജയ സാധ്യത മാത്രം; അനുയോജ്യ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി മുസ്ലിം ലീഗ്

സ്ഥാനാർത്ഥി നിർണയത്തിനൊരുങ്ങുമ്പോൾ പ്രധാന മാനദണ്ഡം വിജയ സാധ്യത മാത്രമെന്ന് മുസ്ലിം ലീഗ്. ഓരോ മണ്ഡലത്തിലും അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. അധിക സീറ്റുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ കമ്മറ്റി...

കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം (www.mediavisionnews.in):കെ ഫോൺ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ വിവധ മേഖലകളിൽ കേരളം ലോകത്തിന്‍റെ നെറുകയിൽ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐടി മേഖലയിൽ സംസ്ഥാനത്ത് വിപ്ലവാത്മകമായ മാറ്റത്തിനാണ് പദ്ധതി വഴിയൊരുക്കുന്നത്. ഇടത് സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളിലൊന്നായ കെ ഫോണിന്‍റെ ആദ്യഘട്ടത്തിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ആയിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെ ഇതിനകം ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിച്ചു...

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്; 5073 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം, കർശന ഉപാധികളോടെ അമ്മയെ കാണാനെത്താം

ദില്ലി: ഹഥ്റാസിലേക്കുളള യാത്രാ മധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം. അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയാണ് 5 ദിവസത്തേക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്മയെ കാണുക മാത്രമായിരിക്കണം കേരളത്തിലേക്ക് പോകുന്നതിന്റെ ഉദ്ദേശമെന്ന് കോടതി നിർദ്ദേശിച്ചു. ഉത്തർ പ്രദേശ് പൊലീസിന്റെ അകമ്പടിയോടെയാകും കാപ്പൻ കേരളത്തിൽ എത്തുക. കേരളാ പൊലീസും സുരക്ഷ...

കുറവില്ലാതെ കൊവിഡ്: കേരളത്തിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കർണാടകയും

കർണാടകത്തിൽ കേരളത്തിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. കേരളത്തിൽ നിന്ന് യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി സർക്കാരിനോട് നിർദേശിച്ചു. നിർദേശത്തിൽ സർക്കാർ തീരുമാനം ഇന്ന് അറിയിക്കും. കേരളത്തിൽ നിന്ന് വന്ന വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. നേരത്തെ അഞ്ച് ജില്ലകളിൽ കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് നെഗറ്റിവ്...

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണവും വിദേശ കറൻസിയുമായി കാസർകോട് സ്വദേശിയടക്കം രണ്ട്പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്‌മാനാണ് സ്വർണം മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. ദുബായിലേക്ക് കടത്താൻ...

അതിവേഗ ഇന്റര്‍നെറ്റുമായി കെ ഫോണ്‍ ഇന്നെത്തും; ആദ്യ ഘട്ടം ഏഴ് ജില്ലകളില്‍

കേരളത്തിന്റെ അതിവേഗ ഇന്‍ര്‍നെറ്റ് കണക്ടിവിറ്റി- കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ടം കെ ഫോണ്‍ നടപ്പാക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഈ ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. ജൂലൈ...

പുതിയ റേഷൻ കാർഡിന്റെ നിറം ബ്രൗൺ; ‌ കിലോയ്ക്ക് 10.90 രൂപയ്ക്ക് 2 കിലോ അരി

തിരുവനന്തപുരം∙ സംസ്ഥാനത്തു പുതുതായി രൂപീകരിച്ച എൻപി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന അഞ്ചാമതു വിഭാഗം റേഷൻ കാർഡുകളുടെ നിറം ബ്രൗൺ. ഈ കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം 2 കിലോ അരി, ലഭ്യതയ്ക്ക് അനുസരിച്ച് ഒരു കിലോ ആട്ട എന്നിവ നൽകും. ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിതരണം ചെയ്യുന്ന...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img