Latest news

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കില്ലെന്ന് ഹൈക്കോടതി; ‘ജലീലും ജയരാജനും അടക്കമുള്ളവര്‍ വിചാരണ നേരിടണം’

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി. കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. കെടി ജലീല്‍, ഇപി ജയരാജന്‍ തുടങ്ങിയ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്ന് സര്‍ക്കാര്‍ ഹര്‍ജി തള്ളികൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. 2015ല്‍ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ...

മംഗളൂരു വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനി കസ്റ്റംസ് പിടിയില്‍

മംഗളൂരു: 1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ നിര്‍മിത സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനിയെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിനി സമീറ മുഹമ്മദ് അലിയെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സമീറ വന്നത്. സമീറയെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സാനിറ്ററി പാഡുകളിലും സോക്‌സുകളിലുമായി സ്വര്‍ണം ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി....

നേമം പിടിക്കാൻ രാഹുല്‍ ഗാന്ധിയുടെ തന്ത്രം; ശശി തരൂരിനെ ഇറക്കാൻ കോൺഗ്രസ്

തിരുവനന്തപുരം∙ കേരളത്തിൽ ബിജെപിയുടെ ഏക സീറ്റായ നേമം പിടിക്കാൻ കോൺഗ്രസിന്റെ തന്ത്രം. തിരുവനന്തപുരം എംപി ശശി തരൂരിനെ നേമത്തു മത്സരിപ്പിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം. എന്നാൽ ഈ തീരുമാനത്തോടു സംസ്ഥാനത്തെ നേതാക്കൾക്ക് അനുകൂല പ്രതികരണമല്ല ഉള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും പേരുകൾ നേമത്തേക്ക് ഉയർന്നു കേട്ടിരുന്നെങ്കിലും രാഹുൽ...

‘ഞങ്ങൾക്ക് 70 വേണ്ട, 35 സീറ്റുണ്ടെങ്കിൽ സർക്കാറുണ്ടാക്കും’; വെല്ലുവിളി ആവർത്തിച്ച് കെ സുരേന്ദ്രൻ

ദില്ലി: നേമത്ത് കോൺഗ്രസിന്റെ ശക്തനായ സ്ഥാനാർത്ഥി വരുന്നത് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ. ഉമ്മൻചാണ്ടിയെ പോലുള്ള കരുത്തരായ സ്ഥാനാർത്ഥികൾ വന്നോട്ടെയെന്ന് പറഞ്ഞ സുരേന്ദ്രൻ നേമത്ത് മത്സരം പക്ഷേ ബിജെപിയും സിപിഎമ്മും തമ്മിലാണെന്ന് അവകാശപ്പെട്ടു. 35 സീറ്റ് കിട്ടിയാൽ സർക്കാർ ഉണ്ടാക്കുമെന്ന വാദം ബിജെപി സംസ്ഥാന അധ്യക്ഷൻ ആവർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തും, ഉമ്മൻചാണ്ടിയുടെ...

ബാങ്ക് പണിമുടക്ക്; നാളെ മുതല്‍ തുടര്‍ച്ചയായ നാലു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും

കൊച്ചി: നാളെ മുതല്‍ നാലു ദിവസം (13- 16) രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. നാളെ മാര്‍ച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറും. തുടര്‍ന്നുവരുന്ന മാര്‍ച്ച് 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ബാങ്ക് പണിമുടക്കാണ്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് അഖിലേന്ത്യാ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ...

ഉറപ്പിക്കാന്‍ വരട്ടെ, ഓട്ടോയിലെ പരസ്യത്തിന് 2000 രൂപ നല്‍കണം, ഇല്ലെങ്കില്‍ പിഴ ഉറപ്പ്

ഓട്ടോറിക്ഷകളിലെ തിരഞ്ഞെടുപ്പ് പരസ്യവുംവെച്ച് ചുമ്മാതങ്ങ് ഓടാമെന്ന് കരുതാന്‍വരട്ടെ. ഇത്തരം പ്രചാരണത്തിന് മോട്ടര്‍വാഹനവകുപ്പ് നിശ്ചയിച്ച തുകകേട്ടാല്‍ ഒന്ന് സഡന്‍ ബ്രേക്കിടും. ഒരുമാസത്തേക്ക് 2000 രൂപ. തയ്യാറാകാത്തവരില്‍നിന്ന് പിഴ ഈടാക്കും. ഓട്ടോറിക്ഷാ ഉടമയുടെ പേരിലാണ് നടപടിയുണ്ടാകുക. 'ഉറപ്പാണ് എല്‍.ഡി.എഫ്.' എന്ന പരസ്യവാചകമാണ് ഓട്ടോറിക്ഷകളുടെ മുകളില്‍ ഇടംപിടിച്ചത്. ഇതേക്കുറിച്ച് യു.ഡി.എഫ്. പരാതി നല്‍കിയിരുന്നു. വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് അംഗീകൃത നിരക്കുണ്ട്....

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം...

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം...

‘വി.പി.പി മുസ്തഫയെ എനിക്ക് പേടിയാണ്, കൊന്നുകളയുമെന്നും അസ്ഥി കര്‍മ്മം ചെയ്യാന്‍ കൊടുക്കില്ലെന്നും പറഞ്ഞാല്‍ പേടിയാണ്; ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോയി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോയി കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ചര്‍ച്ചയുടെ പാനലില്‍ സി.പി.ഐ.എം നേതാവ് വി.പി.പി മുസ്തഫയെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇറങ്ങിപ്പോയത്. ‘വി.പി.പി മുസ്തഫയെ തനിക്ക് പേടിയാണെന്നും അയാള്‍ തന്നെ കൊന്നുകളയുമെന്നും തന്റെ കുഞ്ഞുങ്ങള്‍ക്ക് എന്റെ അസ്ഥി കര്‍മ്മം ചെയ്യാന്‍ കൊടുക്കില്ലെന്ന് പറഞ്ഞാല്‍ തനിക്ക് പേടിയാണ് എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍...

കേരളത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; 19 വരെ പത്രിക നൽകാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ തുടങ്ങും. 19വരെ പത്രിക നൽകാം. 20ന് സൂക്ഷ്മ പരിശോധന. 22വരെ പത്രിക പിൻവലിക്കാം. നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായ എത്തുകയാണെങ്കിൽ നിശ്ചിത അകലം വരെ...
- Advertisement -spot_img

Latest News

ഹെൽമെറ്റില്ലാത്തതിന് പിഴ 500 വേണ്ട, 250 മതി! മോട്ടോർ വാഹന വകുപ്പിന്റെ ഓഫർ ഏപ്രിൽ 30 വരെ

കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...
- Advertisement -spot_img