Saturday, July 5, 2025

Latest news

കേരള കോണ്‍ഗ്രസ് (ബി) പിളരുന്നു; പാർട്ടി വിടുന്നവർ യുഡിഎഫിനൊപ്പം

കോഴിക്കോട് ∙ കേരള കോണ്‍ഗ്രസ് (ബി) പിളരുന്നു. പത്ത് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ പാര്‍ട്ടി വിടുമെന്ന് ഒരുവിഭാഗം വ്യക്തമാക്കി. യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കും. പ്രഖ്യാപനം രാവിലെ 11 മണിക്ക് കോഴിക്കോട് ഉണ്ടാകും. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള സജീവമല്ല. ഇതേ തുടർന്ന് കെ.ബി. ഗണേഷ് കുമാറാണ് പാർട്ടിയുടെ നിയന്ത്രണം. ഗണേഷ് കുമാർ തന്റെ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4425 രൂപയും ഒരു പവന് 35,400 രൂപയുമാണ് ഇന്നത്തെ വില.

കനയ്യ കുമാർ സിപിഐ വിടുന്നു; എൻ.ഡി.എയിലേക്കെന്ന് സൂചന, നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി കൂടിക്കാഴ്ച്ച നടത്തി

സിപിഐ നേതൃത്വവുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ യുവനേതാവ് കനയ്യ കുമാർ ജെഡിയു നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായാണ് കനയ്യകുമാർ ചർച്ച നടത്തിയത്. ചൗധരിയുടെ പട്‌നയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച ഇതോടെ കനയ്യ ജെഡിയുവിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിനെ...

കോഴിക്കോട് കൊടിയത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴം പറമ്പില്‍ മുഹ്‌സില ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആറു മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഷഹീറിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

യുവനടന്‍ സന്ദീപ് നഹര്‍ മരിച്ച നിലയില്‍

മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് രജ്പുത് സിംഗ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച എം.എസ് ധോണി; ദ അണ്‍ടോള്‍ഡ് സ്‌റ്റോറി, അക്ഷയ് കുമാറിന്റെ കേസരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ സന്ദീപ് നഹര്‍ മരിച്ച നിലയില്‍. ജീവിതംഅവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുംബൈയിലെ വസതിയില്‍ അന്വേഷിച്ചു ചെന്നപ്പോള്‍...

കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധം; പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നിര്‍ബന്ധമാക്കിയത്. ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെങ്കില്‍ ഉടന്‍ തന്നെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തണം. രണ്ട് പരിശോധനയ്ക്കുമായി ഒരേസമയം തന്നെ സ്രവം എടുക്കണമെന്നും ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

ഇതാ പെട്രോള്‍ പമ്പുകളിലെ ചില തട്ടിപ്പുകള്‍, രക്ഷപ്പെടാനുള്ള ചില സൂത്രങ്ങളും!

ഇന്ധനവില കുത്തനെ കുതിക്കുന്നു. പെട്രോളിനും ഡീസലിനുമൊക്കെ ഓരോ തുള്ളിയും അമൂല്യമായി സൂക്ഷിക്കേണ്ട കാലം. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അശ്രദ്ധ കൊണ്ടാണെങ്കില്‍ മറ്റുചിലപ്പോള്‍ അറിവില്ലായ്‍മ കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ഓരോ തുള്ളി ഇന്ധനവും അമൂല്യമായ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്നൊക്കെ നിങ്ങള്‍ക്ക് അനായാസം രക്ഷപ്പെടാം. റൗണ്ട്...

‘എന്നെ ശല്യപ്പെടുത്തരുത്’; ആരെയും ഞെട്ടിക്കുന്ന വിചിത്രമായ ആത്മഹത്യാരീതി, അമ്പരന്ന് പോലീസും

കൊച്ചി: മരടിൽ പ്ലസ്ടു വിദ്യാർഥിനിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മറ്റു സംശയങ്ങളൊന്നും നിലവിലില്ല. വളരെ വിചിത്രമായ ആത്മഹത്യാരീതിയാണ് പെൺകുട്ടി സ്വീകരിച്ചിരിക്കുന്നത്. അതിനാൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും മരട് പോലീസ് ഇൻസ്പെക്ടർ റെനീഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മരട് മുസ്ലീം...

വ്യവസായി ബിആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ കോടതി ഉത്തരവ്

ദുബായ്: പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്. അബുദാബി ആസ്ഥാനമായുള്ള എന്‍എംസി ഹെല്‍ത്ത്കെയറിന്റെ സ്ഥാപകനാണ് ബിആര്‍ ഷെട്ടി. കഴിഞ്ഞ വര്‍ഷം എന്‍എംസി ഹെല്‍ത്ത്കെയറിന്റെ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ മലയാളി പ്രശാന്ത് മങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബൂദാബി കമേഴ്ഷ്യല്‍ ബാങ്കിന്റെ...

ഒരു കുടുംബത്തിലെ എട്ട് പേർ മരുഭൂമിയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു; അവസാന ശ്വാസവും നിലക്കുന്നതിനു മുമ്പ് അവർ എഴുതിയ മരണക്കുറിപ്പ് വേദനാജനകമായി

ലിബിയന്‍ മരുഭൂമിയില്‍ കുടുങ്ങിയ സുഡാനി കുടുംബത്തിന്റെ വേദനാജനകമായ അന്ത്യം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കുട്ടികളടക്കം 21 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിലെ 8 പേരുടെ മൃതശരീരങ്ങളായിരുന്നു മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ച കാറിനടുത്ത് നിന്ന് കണ്ടെത്തിയത്. ബാക്കിയുള്ള 13 പേരെക്കുറിച്ച്‌ ഇനിയും ഒരു വിവരവുമില്ല. ആറു മാസം മുംബ് യാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം എന്നാണു...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img