മുക്കം: ''രണ്ടു പേരും നല്ല മക്കളായിരുന്നു. അവർക്കിടയിൽ എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. ആ സമയം ഓന് എന്താ തോന്നിയതെന്ന് ഓനെ അറിയൂ. പിന്നെ അറിയാവുന്നത് ഓൾക്കാണ്. ഓള് ജീവിച്ചിരിപ്പുമില്ലല്ലോ''. തേങ്ങിക്കരഞ്ഞുകൊണ്ട് അയൽവാസിയായ യുവതി പറഞ്ഞു. ഞെട്ടലോടെയാണ് ചെറുവാടി ഗ്രാമത്തിലുള്ളവർ ചൊവ്വാഴ്ച എഴുന്നേറ്റത്. യുവതിയെ ഭർത്താവ് കുത്തിക്കൊന്ന സംഭവം ഉൾക്കൊള്ളാനാവാതെ അയൽവാസികളും ബന്ധുക്കളും പൊട്ടിക്കരഞ്ഞു.
ഇരുവരും തമ്മിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിൽ തിരിച്ചെത്താൻ കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എമാരുടെ എണ്ണം ഇപ്പോഴത്തെ 21ൽ നിന്ന് അമ്പതിനപ്പുറത്തേക്ക് കടത്തുകയെന്ന വെല്ലുവിളി അതിജീവിക്കാൻ എ.ഐ.സി.സി കഠിനാദ്ധ്വാനത്തിൽ. 90 മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ് നേരിട്ട് മത്സരിക്കുമെന്ന കണക്കുകൂട്ടലിൽ, 100 മണ്ഡലങ്ങളിൽ അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ എ.ഐ.സി.സിയുടെ നേതൃത്വത്തിൽ മൂന്ന് ഏജൻസികളുടെ രഹസ്യ സർവേകൾ പൂർത്തിയായി.
കെ.പി.സി.സി മുഖേന എ, ഐ ഗ്രൂപ്പ്...
കൊടിയത്തൂർ (കോഴിക്കോട്): ഉറക്കത്തിലായിരുന്ന ഇരുപതുകാരിയെ ഭർത്താവ് കഴുത്തിനും തലയ്ക്കും കുത്തിക്കൊലപ്പെടുത്തി. മലപ്പുറം ഒതായി ചൂളാട്ടിപ്പാറ സ്വദേശിനി മുഹ്സിലയ്ക്കാണ് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവം. പ്രതി ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്കൽ ഷഹീറിനെ (30) അയവാസികൾ പിടികൂടി മുക്കം പൊലീസിൽ ഏല്പിച്ചു. യുവാവ് കുറ്റം സമ്മതിച്ച് മൊഴി നൽകിയിട്ടുണ്ട്. സംശയരോഗമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2669 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസറഗോഡ് സ്വദേശി അനിൽ കുഡ്‌ലു, എയർ അറേബ്യയിൽ ഷാർജയിൽ നിന്നെത്തിയ ആലപ്പുഴ ചേർത്തല സ്വദേശി ജോൺസൻ വർഗീസ് എന്നിവരാണ് സ്വർണം ഒളിപ്പിച്ച്...
സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000 രൂപയിലേയ്ക്ക് താഴ്ന്നു. അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് പവന്റെ വിലയിൽ 400 രൂപകുറഞ്ഞത്. 4375 രൂപയാണ് ഗ്രാമിന്റെ വില.
ഫെബ്രുവരി അഞ്ചിന് 35,000 രൂപയിലെത്തിയ വില പിന്നീട് 800 രൂപവരെ കൂടിയിരുന്നു. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ആഗോള വിപണിയിലാകട്ടെ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,791.36 ഡോളറിലേയ്ക്ക് താഴ്ന്നു....
സംസ്ഥാനത്ത് ബിജെപി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കെ.സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും, ജില്ലാ നേതാക്കള്‍ തന്നെ മത്സരിക്കാനാണ് സാധ്യത.
മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്താണ് ബിജെപി. 2016 ലെ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ അരികെ എത്തിയതുമാണ്. മുസ്ലീംലീഗിന്റെ പി.ബി.അബ്ദുല്‍ റസാഖ് 89 വോട്ടിനാണ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രനെ...
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.93 രൂപയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 88.79 രൂപയും ഡീസലിന് 85.31 രൂപയുമാണ് വില.
തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. പത്ത് ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 70...
ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി മലയാളികള്‍ പിടിയില്‍. ഡിറ്റണേറ്റര്‍, ആയുധങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍സാദ് ബദറുദ്ദീനും ഫിറോസ് ഖാനുമാണ് പിടിയിലായത്.
ഇവര്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും പൊലീസ്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. ബദറുദ്ദീന്‍ പത്തനംതിട്ടക്കാരനും ഫിറോസ് ഖാന്‍ കോഴിക്കോട് സ്വദേശിയുമാണ്. ഇവരില്‍ നിന്ന് ചില...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...