കാസർകോട്: ചെറുവത്തൂരിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്ന് അച്ചൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രൂപേഷ് (39), ശിവനന്ദ് (4), വൈദേഹി (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബംഗളൂരു: കർണാടകയിലെ പള്ളികളിൽ രാത്രി 10 മുതൽ ആറ് മണി വരെ ഉച്ചഭാഷിണിക്ക് വഖഫ് ബോർഡ് നിരോധനമേർപ്പെടുത്തി. ശബ്ദമലിനീകരണം തടയുന്നതിനാണ് നിയന്ത്രണമെന്ന് ബോർഡ് ഉത്തരവിൽ പറയുന്നു. പള്ളികളിൽ ബാങ്ക് കൊടുക്കുന്ന സമയത്താണ് ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നതിന് നിയന്ത്രണം.
പള്ളികളിലും ദർഗകളിൽ നിന്നുമുള്ള ലൗഡ്സ്പീക്കറിന്റെ ശബ്ദം ശബ്ദമലിനീകരണത്തിന് കാരണമാവുന്നുണ്ട്. ഇത് ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ...
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് മുന്നണി വിടാന്‍ കാരണം. ഒരു സീറ്റ് പോലും ഇല്ലാതെ നില്‍ക്കാനാവില്ല. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം എൻഡിഎയെ അറിയിച്ചിരുന്നെന്നും എന്നാൽ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും പി സി തോമസ് പറഞ്ഞു.
പി ജെ ജോസഫിനൊപ്പം ചേർന്ന് യുഡിഎഫിൽ പ്രവർത്തിക്കാനാണ് പി സി...
ന്യൂദല്‍ഹി: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍ മത്സരിക്കും. പി.സി.വിഷ്ണുനാഥ് (കുണ്ടറ), ടി.സിദ്ദിഖ് (കല്‍പറ്റ), വി.വി.പ്രകാശ് (നിലമ്പൂര്‍), ഫിറോസ് കുന്നംപറമ്പില്‍ (തവനൂര്‍), റിയാസ് മുക്കോളി (പട്ടാമ്പി) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല....
അബുദാബി: വിശുദ്ധ റമദാന് മുന്നോടിയായി കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുഎഇ. റമദാന്‍ മാസത്തില്‍ തറാവീഹ് നമസ്‌കാരം പുനരാരംഭിക്കും.
രാജ്യത്തെ എല്ലാ പള്ളികളിലും കര്‍ശനമായ കൊവിഡ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. പ്രാര്‍ത്ഥനാസമയം പരമാവധി 30 മിനിറ്റായിരിക്കും. അതേസമയം സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാ ഹാളുകള്‍ അടച്ചിടുന്നത് തുടരും.
റിയാദ്: തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി. ഞായറാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമഭേദഗതി അനുസരിച്ച് റീ എന്‍ട്രി വീസയില്‍ (നാട്ടില്‍ പോയി വരാനുള്ള അനുമതി) രാജ്യംവിട്ട ശേഷം തിരിച്ചെത്തി തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്ക് നേരിടേണ്ടിവരും.
നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ...
ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായ ധർമ്മജൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. കോഴിക്കോട് നോർത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനുമായ കെ.എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണ ,കെ. രാഘവൻ എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്തുണ...
മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച് ഫിറോസ് കുന്നംപറമ്പില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് തന്നെ റോഡ് ഷോയിലൂടെയാണ് ഫിറോസ് പ്രചരണമാരംഭിച്ചത്.
എടപ്പാള്‍ വട്ടംകുളത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മന്ത്രി കെടി ജലീലിനെ പരാജയപ്പെടുത്തുന്നത് യുഡിഎഫിന്റെയും മുസ്‌ലിം ലീഗിന്റെയും അഭിമാനപ്രശ്‌നമായതിനാലാണ് വന്‍തോതില്‍ ജനസമ്മിതിയുള്ള...
ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...